Crime
കോട്ടയത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത് പിതാവ് ജീവനൊടുക്കി
കോട്ടയം . കോട്ടയത്ത് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത് പിതാവ് ജീവനൊടുക്കി. കോട്ടയം പാലായ്ക്കടുത്ത് രാമപുരത്താണ് ഈ ദുരന്തം. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്.
ഞായറാഴ്ച അർധരാത്രി 12.30ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 13, 10,7 വയസ്സുള്ള പെൺകുട്ടികൾക്കാണ് പരിക്കേറ്റത്. ഇതിൽ ഏഴു വയസ്സുകാരി പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് പറഞ്ഞിരിക്കുന്നത്. (അനന്യ 13) അമേയ (10) അനാമിക (ഏഴ്) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ അനാമികയുടെ നിലയാണ് അതീവ ഗുരുതരം. അതേസമയം ക്രൂരമായ പ്രവർത്തിക്ക് എന്താണ് കാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.