Latest News
ജി20 ഉച്ചകോടിയ്ക്ക് സമാപനം, ഇന്ത്യ അദ്ധ്യക്ഷ സ്ഥാനം ബ്രസീലിന് കെെമാറി
![](http://avatartoday.com/wp-content/uploads/2023/09/G20-Narendra-Modi.jpg)
ന്യൂ ഡൽഹി . ലോകം ഭാരതത്തിലെത്തിയ രണ്ട് ദിവസത്തെ ജി20 ഉച്ചകോടിയ്ക്ക് സമാപനം. ജി20 അദ്ധ്യക്ഷപദവി ബ്രസീലിന് കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20 അദ്ധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കെെമാറിയതിനൊപ്പം നവംബറിൽ ജി20 വെർച്വൽ ഉച്ചകോടി നടത്തണമെന്ന ശുപാർശയും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകി. നവംബർ അവസാനത്തിൽ ജി20യുടെ വെർച്വൽ സെഷന് നടത്തുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
2023 നവംബർ വരെ ജി20 അദ്ധ്യക്ഷപദവിയുടെ ഉത്തരവാദിത്തം ഭാരതത്തിനുണ്ട്. ഈ രണ്ട് ദിവസങ്ങളിൽ പങ്കുവെച്ച നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഈ അവസരത്തിൽ അവലോകനം ചെയ്യും. നവംബർ അവസാനം ഞങ്ങൾ ജി20-യുടെ വെർച്വൽ സെഷൻ നടത്തണമെന്ന് നിർദ്ദേശിക്കുന്നു. ഉച്ചകോടിയിൽ തീരുമാനമായ വിഷയങ്ങൾ വെർച്വൽ സെഷനിൽ അവലോകനം ചെയ്യാം. ഇവിടെ പങ്കുച്ചേർന്ന എല്ലാവരും വെർച്വൽ സെഷനിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ ജി20 ഉച്ചകോടി സമാപിച്ചതായി പ്രഖ്യാപിക്കുന്നു-പ്രധാനമന്ത്രി പറഞ്ഞു. പിന്നാലെ ജി20 ഉച്ചകോടിയുടെ അദ്ധ്യക്ഷപദവി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയ്‌ക്ക് കൈമാക്കുകയായിരുന്നു.
സ്‌ത്രീ ശാക്തീകരണത്തിനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിൽ ചർച്ചയ്ക്ക് ഉണ്ടായി. സമാപന ദിവസമായ ഞായറാഴ്ച രാവിലെ ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ ഒന്നിച്ച് രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കുകയുണ്ടായി. യുക്രെയിൻ അധിനിവേശത്തിൽ റഷ്യയെ കുറ്റപ്പെടുത്താതെ സംയുക്ത പ്രഖ്യാപനമാണ് ഇന്ത്യ നടത്തിയത്. വികസ്വര രാഷ്‌ട്രങ്ങൾക്ക് അംഗീകാരമായി ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം ജി 20 നൽകി. ഇന്ത്യയുടെ ഗംഭീര നയതന്ത്ര വിജയത്തിനാണ് ജി 20 ഉച്ചകോടി ഇന്നലെയും ഇന്നും സാക്ഷ്യമായത്.
യുക്രെയിൻ അധിനിവേശത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും മറ്റ് പാശ്ചാത്യ ശക്തികളും എതിർക്കുന്ന റഷ്യയ്‌ക്കെതിരെ സംയുക്ത പ്രഖ്യാപനത്തിൽ പരാമർശമുണ്ടാകുന്നത് ഒഴിവാക്കാനുള്ള ഇന്ത്യൻ ശ്രമങ്ങൾ വിജയം കണ്ടു. ഇന്ത്യയുടെ ദീർഘകാല സുഹൃത്തായ റഷ്യയെ കുറ്റപ്പെടുത്താതെ തന്നെ യുദ്ധവിരുദ്ധ സന്ദേശം നൽകുന്നതായിരുന്നു പ്രഖ്യാപന രേഖ. സമവായമുണ്ടാക്കാൻ ഇന്തോനേഷ്യയും ദക്ഷിണാഫ്രിക്കയും ബ്രസീലും വികസ്വര രാജ്യങ്ങളിലെ വിപണികളിൽ താത്പര്യമുള്ള രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു.
ദശലക്ഷക്കണക്കിന് മനുഷ്യർ ഇപ്പോഴും പട്ടിണി കിടക്കുന്ന, സുസ്ഥിര വികസനം ഇപ്പോഴും കൈവരിക്കാൻ കഴിയാത്ത ഒരു ലോകമാണ് ഇന്നുള്ളത്. ഇപ്പോഴും ഈ യാഥാർത്ഥ്യം ഭൂമിയിൽ പ്രതിഫലിക്കുന്നു. വരുമാനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഭക്ഷണം, ലിംഗഭേദം, വംശം തുടങ്ങിയ കാര്യങ്ങളിൽ നേരിടുന്ന അസമത്വത്തെ അഭിമുഖീകരിച്ചാൽ മാത്രമാണ് പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂ. ഈ അപാകതകളെ പരിഹരിക്കുന്നതിന് സാധ്യമാകുന്നതൊക്കെ ചെയ്യുമെന്ന് അദ്ധ്യക്ഷപദവി സ്വീകരിച്ച് കൊണ്ട് ബ്രസീൽ പ്രസിഡന്റ് പറഞ്ഞു. മൂന്ന് കാര്യങ്ങളാകും ബ്രസീൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. പട്ടിണിക്കെതിരെ പോരാടി സാമൂഹികപരമായി എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ആദ്യത്തെ ലക്ഷ്യം. സുസ്ഥിര വികസനത്തിനായി ത്രിദർശനങ്ങളിലൂന്നിയ ഊർജ്ജ പരിവർത്തനമാണ് രണ്ടാമത്തെ ലക്ഷ്യം. ആഗോള ഭരണനിർവഹണ സ്ഥാപനങ്ങളെ പരിഷ്‌കരിക്കുകയാണ് മൂന്നാമത്തെ ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു. തൃപ്തികരമായ ലോകവും സുസ്ഥിരമായ ഭൂമിയും എന്നതാണ് ബ്രസീലിന്റെ പ്രമേയം.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
![](http://avatartoday.com/wp-content/uploads/2023/09/PP-Sujathan.jpg)
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു