Latest News
അമ്മയെ ശുശ്രൂഷിക്കാനായി ഗൾഫിലെ ജോലി ഉപേക്ഷിച്ച് വീട്ടിലെത്തിയ പ്രിജുവിന് കാരുണ്യ പ്ലസിന്റെ 80 ലക്ഷം സമ്മാനം
കാഞ്ഞാണി . ഭാഗ്യമെന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയാണ്. തീരെ പ്രതീക്ഷിക്കാതിരിക്കുമ്പോൾ എത്തും. അമ്മയെ ശുശ്രൂഷിക്കാനായി ഗൾഫിലെ ജോലി ഉപേക്ഷിച്ച് വീട്ടിലെത്തിയ സമയത്ത് ലോട്ടറി ഭാഗ്യം കൈവന്നിരിക്കുകയാണ് അരിമ്പൂർ മനക്കൊടി നടുമുറി സ്വദേശി ചുറയത്ത് അത്താണിക്കൽ പ്രിജുവിന്. കാരുണ്യ പ്ലസ് ലോട്ടറിയുടെ 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനമാണ് പ്രിജുവിനെ കിട്ടിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെ കുന്നത്തങ്ങാടി സെന്ററിലുള്ള ദിനേശൻ എന്നയാളുടെ കടയിൽ നിന്നാണ് പ്രിജു ടിക്കറ്റെടുത്തത്. 40 രൂപ വീതമുള്ള 6 ടിക്കറ്റുകളായിരുന്നു വാങ്ങിയിരുന്നത്. കെ എൻ 0483 കാരുണ്യ പ്ലസിന്റെ പിഎസ് 254298 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയത്. ഒന്നാം സമ്മാനം ലഭിച്ച വിവരം വൈകിട്ട് കൂട്ടുകാർ വിളിച്ച് അറിയിക്കുകയായിരുന്നു.
പ്രിജു വിദേശത്ത് ഷെഫ് ആയിരുന്നു. അസുഖ പ്രശ്നങ്ങൾ നേരിട്ടിരുന്ന അമ്മയുടെ ചികിത്സയ്ക്കും ശ്രുശ്രൂഷക്കും വേണ്ടിയാണ് ജോലി ഉപേക്ഷിച്ച് പ്രിജു നാട്ടിലെത്തുന്നത്. ഇടയ്ക്കിടെ ലോട്ടറിയെടുക്കുന്ന പതിവ് പ്രിജുവിനുണ്ട്. 5000 വരെയുള്ള സമ്മാനങ്ങളാണ് ഇതുവരെ കിട്ടിയിരുന്നത്.
അമ്മ സിസിലിയുടെ അസുഖം ഏറെക്കുറെ ഭേദമായിരിക്കെയാണ് സമ്മാനം പ്രിജുവിനെ തേടി എത്തിയത്. ജർമനിയിലേക്കു പോകാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ പ്രിജു. ഭാര്യ ഷെറി ജർമ്മിനിയിൽ നഴ്സാണ്. ലോട്ടറി കിട്ടിയ പണം കൊണ്ട് ഒരു വീട് കൂടിവയ്ക്കാനാണ് പ്രീജ ആഗ്രഹിക്കുന്നത്.