Latest News
മാതാ അമൃതാനന്ദമയീ ദേവിയുടെ 70-ാം ജന്മദിനാഘോഷം ഒക്ടോബര്‍ 3ന്
കൊല്ലം . മാതാ അമൃതാനന്ദമയീ ദേവിയുടെ 70-ാം ജന്മദിനം ഒക്ടോബര്‍ മൂന്നിന് ആഘോഷിക്കും. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ തയ്യാറാക്കുന്ന പ്രത്യേക പന്തലിലാണ് ചടങ്ങുകള്‍ നടക്കുക. പ്രകൃതിസംരക്ഷണമെന്ന സന്ദേശവുമായി ഐക്യരാഷ്‌ട്ര സഭയിലെ 193 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അമ്മയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഇക്കുറി അമൃതപുരിയിലെത്തുമെന്നു മാതാ അമൃതാനന്ദമയി മഠം അറിയിച്ചു.
അമൃതകീര്‍ത്തി പുരസ്‌കാര വിതരണം, സമൂഹ വിവാഹം, വസ്ത്രവിതരണം, മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ത്രീകള്‍ക്കായി ആരംഭിച്ച തൊഴില്‍ പരിശീലന പരിപാടിയുടെ ആദ്യബാച്ചിലെ 3000 പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ ചടങ്ങുകളും ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്നതാണ്.
അമൃതപുരിയിലെത്തുന്നവർക്ക് അമ്മ ജന്മദിനസന്ദേശം നല്‍കും. മഠത്തിന്റെ ജീവകാരുണ്യ പദ്ധതികളും പ്രഖ്യാപിക്കും. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി ഗുരുപാദ പൂജ നിര്‍വഹിക്കും. അമൃത സര്‍വകലാശാലയിലെയും അമൃത വിദ്യാലയങ്ങളിലെയും വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടാവും. സപ്തംബര്‍ 27 ന് ആരംഭിച്ച് ഒക്ടോബര്‍ രണ്ടിന് അമൃതപുരിയില്‍ എത്തിച്ചേരുന്ന വിധത്തില്‍ നാടിന്റെ പല ഭാഗത്തു നിന്നായി രഥഘോഷയാത്രകളും നടക്കും.
‘ആത്മാവ് തന്നെയാണ് ബ്രഹ്മം, ബ്രഹ്മാവിനെ അറിയുന്നയാൾ ആത്മാവിനെ ഭജിക്കുന്നു, മറ്റൊന്നിനെയും ഭജിക്കുന്നില്ല’ – ശ്രീ നാരായണ ഗുരു