Culture
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം വരവ് 6.47 കോടി രൂപയും 3.346 കിലോ സ്വർണവും 21.530 കിലോ വെള്ളിയും
തൃശൂർ . ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി 6.47 കോടി രൂപയും 3.346 കിലോ 100 മില്ലിഗ്രാം സ്വർണവും 21.530 കിലോ വെള്ളിയും ലഭിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂർ കിഴക്കേ നട ശാഖയ്‌ക്കായിരുന്നു ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്തുന്നതിനുള്ള ചുമതല ഉണ്ടായിരുന്നത്. സ്ഥിരം ഭണ്ഡാരത്തിൽ നിന്നും ലഭിക്കുന്നതിന് പുറമെ 1.98 ലക്ഷം രൂപയാണ് ഈ ഭണ്ഡാരത്തിൽ നിന്നും അധികമായി ലഭിച്ചിരിക്കുന്നത്.