Latest News
അലഹബാദ് സർവകലാശാലയിലെ മുസ്ലീം ഹോസ്റ്റലിൽ നിന്ന് 30 ട്വിൻ ബോംബുകളും, വെടിയുണ്ടകളും ആയുധങ്ങളും കണ്ടെത്തി
പ്രയാഗ്‌രാജ് . ഉമേഷ് പാൽ വധക്കേസിന്റെ സൂത്രധാരൻ സദാഖത് ഖാൻ അറസ്റ്റിലായ അലഹബാദ് സർവകലാശാലയിലെ മുസ്ലീം ഹോസ്റ്റലിൽ നിന്ന് 30 ട്വിൻ ബോംബുകളും, വെടിയുണ്ടകളും ആയുധങ്ങളും പോലീസ് കണ്ടെത്തി. ഉമേഷ് പാലിനെ കൊലപ്പെടുത്താൻ ഇതേ മുസ്ലീം ഹോസ്റ്റൽ മുറിയിലാണ് ഗുഡാലോചന നടന്നതെന്നാണ് പോലീസ് കണ്ടെത്തൽ.
ഇവിടെ നിന്നാണ് ഉമേഷ് പാൽ വധക്കേസിന്റെ സൂത്രധാരൻ സദാഖത് ഖാനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. അതിനെ തുടർന്നാണ് പോലീസ് ഹോസ്റ്റലിൽ പരിശോധന നടത്തിയത്. സ്‌ഫോടക വസ്തു കണ്ടെത്തിയതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്.
ഹോസ്റ്റലിൽ വഴക്ക് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡിന് എത്തിയതെന്ന് എസിപി പറയുന്നു. ഇതിനിടയിലാണ് ബോംബുകളും ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉമേഷ് പാലിനെ കൊലപ്പെടുത്താൻ മുസ്ലീം ഹോസ്റ്റൽ മുറിയിലാണ് ഗൂഢാലോചന നടന്നതെന്ന് പ്രയാഗ്‌രാജ് പോലീസ് കമ്മീഷണർ രമിത് ശർമ്മ നേരത്തെ പറഞ്ഞിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട സദാഖത് ഖാന്റെ മകൻ ഷഷ്മഷാദ് ഖാനെയും യുപി എസ്ടിഎഫ് അറസ്റ്റ് ചെയ്തിരുന്നതാണ്.