Latest News
200 കോടി ചെലവഴിച്ച് അത്യാഡംബര വിവാഹത്തിന് പിറകെ ഇഡി റെയ്ഡ്, 417കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
200 കോടി രൂപ ചെലവഴിച്ച് വിവാഹം നടത്തിയ പിറകെ വരന്റെ വീട്ടിലടക്കം ഇ ഡിയുടെ റെയ്ഡ്. ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശി സൗരഭ് ചന്ദ്രകർ എന്നയാളുടെ വീട്ടിലാണ് ഓൺലൈൻ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട് ഇ ഡി പരിശോധന നടത്തിയത്. 417കോടിയുടെ സ്വത്തുക്കൾ ആണ് പരിശോധനയിൽ കണ്ടുകെട്ടിയത്. റായ്പൂർ, ഭോപ്പാൽ, കൊൽക്കത്ത, മുംബയ് തുടങ്ങി നിരവധി നഗരങ്ങളിലെ വാതുവെപ്പ് സംഘത്തിന്റെ 39 ഓഫീസുകളിൽ റെയ്ഡ് നടത്തിയ ഇഡി, സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദുബായിൽവച്ചായിരുന്നു സൗരഭിന്റെ വിവാഹം. നാഗ്പൂരിൽ നിന്ന് ബന്ധുക്കളെ സ്വകാര്യ വിമാനത്തിലാണ് ഇയാൾ ദുബായിലെ വിവാഹത്തിനായി എത്തിച്ചത്. വെഡ്ഡിംഗ് പ്ലാനർക്ക് 120 കോടി രൂപയാണ് ഇയാൾ നൽകിയിരിക്കുന്നത്. നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ ആണ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നത്. ഹോട്ടൽ ബുക്കിങ്ങിന് മാത്രം 47 കോടി രൂപ ഇയാൾ നൽകിയിട്ടുണ്ട്.