Entertainment
നടി പ്രിയ ആനന്ദുമായുള്ള ലിവിംഗ് റിലേഷൻ അവസാനിപ്പിച്ച് നടൻ അഥർവ
തമിഴ് യുവ നടന്മാരിൽ ശ്രദ്ധേയനാണ് അഥർവ മുരളി. ഒരു കാലത്ത് തമിഴ് സിനിമയുടെ ആവേശമായി മാറിയിരുന്ന മുരളിയുടെ മകൻ. സഹോദരങ്ങളിൽ അഥർവ മാത്രമാണ് സിനിമയിൽ എത്തിയത്. ഇമൈക്ക നൊടികൾ, ബൂമറാങ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണദ്ദേഹം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. നിരാശ കാമുകന്റെ വേഷങ്ങളിലാണെങ്കിലും, യുവത്വം ഏറ്റെടുത്ത കഥാപാത്രങ്ങളാണത്രയും.
അച്ഛന്റെ അതേ സ്റ്റാർഡം മകൻ നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. അഥർവ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടി പ്രിയ ആനന്ദുമായി ലിവിംഗ് റിലേഷനിൽ ആയിരുന്നു. ഇപ്പോൾ ഇരുവരും പിരിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഇരുമ്പ് കുതിരൈ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് ഇരുവരും അടുപ്പത്തിലാവുകയായിരുന്നു.
പ്രിയക്കൊപ്പം താമസിക്കാൻ അഥർവ വീടെടുത്തതായും വാർത്തകൾ പരന്നു. നടന്റെ കരിയറിനെ ഇത് ബാധിച്ചാലോ എന്ന ചിന്തയിൽ ലിവിംഗ് റിലേഷൻ അവസാനിപ്പിക്കുകയായിരുന്നു. തമിഴിലും, തെലുങ്കിലും , ഹിന്ദിയിലും മലയാളത്തിലും അഭിനയ മികവ് പ്രകടിപ്പിച്ച താരമാണ് പ്രിയ. എസ്രയിൽ പൃത്ഥിരാജിന്റെ കൂടെ അഭിനയിച്ചതോടെ പ്രിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.