Crime
ഒമാനില്‍ നിന്നെത്തിയ ഒരു വിമാനത്തിലെ 186 പേരില്‍ 113 പേരും കള്ളക്കടത്തുകാര്‍, അടിവസ്ത്രങ്ങളിൽ നിന്നടക്കം14 കോടിയുടെ സാധനങ്ങള്‍

ചെന്നൈ . ഒമാനില്‍ നിന്നെത്തിയ വിമാനത്തിലെ 186 പേരില്‍ 113 പേരും കള്ളക്കടത്തുകാര്‍ എന്ന് കേട്ടാൽ ഞെട്ടുമോ? എന്നാൽ ഞെട്ടണം. 113 പേരിൽ നിന്നായി കസ്റ്റംസ് പിടിച്ചെടുത്തത് 14 കോടിയുടെ സാധനങ്ങള്‍ ആണ്. ചെന്നൈ വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെ എത്തിയ ഒമാൻ എയറിലെ ഒട്ടുമിക്ക യാത്രിക്കാരുടെയും കൈകളിൽ പുത്തൻ ആപ്പിൾ, ഗൂഗിൾ ഫോണുകൾ കണ്ടപ്പോൾ തന്നെ കസ്റ്റംസിന് തുടക്കത്തിലെ സംശയം ഉണ്ടാവുകയായിരുന്നു. വിമാനത്തിലെ 186 യാത്രക്കാരെയും ചോദ്യം ചെയ്യലിനായി അറൈവൽ ലോഞ്ചിൽ എത്തിക്കുകയായിരുന്നു പിന്നീട്.
ചോദ്യങ്ങൾക്കുള്ള മറുപടി കേട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ ഞെട്ടി. വിമാനത്തിൽ കയറിയ ശേഷം സഹയാത്രികനാണ് ഫോണുകൾ കൈമാറിയതെന്ന് ചില യാത്രക്കാർ ഉദ്യോഗസ്ഥരോട് ഉള്ളത് പോലെ പറഞ്ഞു. വിമാനത്താവളത്തിന് പുറത്ത് ഫോണുകൾ തിരികെ നൽകുമ്പോൾ പെർഫ്യൂമുകളും ചോക്ലേറ്റുകളും വാഗ്ദാനം നൽകിയിട്ടുണ്ടെന്നും യാത്രക്കാർ കസ്റ്റംസിനോട് പറയുകയുണ്ടായി.
ഒമാൻ എയറിന്റെ വിമാനത്തിൽ എത്തിയവർ ഏകദേശം 14 കോടി രൂപയോളം വില വരുന്ന സാധനങ്ങളാണ് നികുതിവെട്ടിച്ച് കടത്താന്‍ ശ്രമിച്ചത്. 186 യാത്രക്കാരില്‍ 113 പേര്‍ക്കെതിരേയും കേസെടുത്തു. സ്വർണവും ഇലക്‌ട്രോണിക്സ് സാധനങ്ങളും സിഗററ്റുകളും കുങ്കുമപ്പൂവ് വരെ കടത്താന്‍ ഉപയോഗിച്ച വസ്തുക്കളില്‍ ഉൾപ്പെടും. സ്യൂട്ട്‌കേസുകളുടെയും ബാഗുകളുടെയും രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എല്ലാം ഉണ്ടായിരുന്നത്.
13 കിലോ സ്വര്‍ണ ബിസ്‌ക്കറ്റ്, മിശ്രിതം, സ്പ്രിംഗ് വയര്‍ തുടങ്ങിയ പല രൂപത്തില്‍ അടിവസ്ത്രങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ലാപ്‌ടോപ്പുകള്‍, 120 ഐഫോണുകള്‍ 84 ആന്‍ഡ്രോയ്ഡ് ഫോണുകള്‍, വിദേശ സിഗററ്റ്, കുങ്കുമപ്പൂവ് എന്നിങ്ങനെ വിവിധ വസ്തുക്കള്‍ പിടിച്ചെടുത്തവയില്‍ ഉണ്ട്. പുരുഷന്മാരെ പുരുഷന്മാരും സ്ത്രീകളായ യാത്രക്കാരെ സ്ത്രീകളും അടിവസ്ത്രങ്ങൾ അടക്കം പരിശോധന നടത്താൻ 24 മണിക്കൂറിലേറെ സമയമെടുത്തു.
യാത്രക്കാരില്‍ 73 പേര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് തുടർന്ന് സ്ഥിരീകരിച്ചു. തുടർന്നാണ് മറ്റ് 113 യാത്രക്കാരെ പൊലീസ് തിരച്ചില്‍ നടത്തിയത്. അടിവസ്ത്രത്തിനു ള്ളില്‍ ഇവര്‍ സ്വര്‍ണക്കട്ടികളും സ്വര്‍ണവളകളും ഒളിപ്പിച്ചിരുന്നതായി കണ്ടെത്തി. 113 പേര്‍ക്കെതിരെ കസ്റ്റംസ് നിയമപ്രകാരം കേസെടുത്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.
പെര്‍ഫ്യൂം, ചോക്‌ളേറ്റ്, പണം തുടങ്ങിയവ വാഗ്ദാനം ചെയ്താണ് കള്ളക്കടത്ത് സംഘം യാത്രക്കാരെ സ്വാധീനിച്ചിരുന്നത്. ചെന്നൈ വിമാനത്താവളത്തില്‍ എത്തി ഫോണ്‍ കൈമാറിയാലുടന്‍ ഇവ ലഭിക്കുമെന്നും പറഞ്ഞു. കള്ളക്കടത്ത് സാധനങ്ങളുമായി മസ്‌ക്കറ്റില്‍ നിന്നും ചെന്നൈയിലേക്ക് വരുന്ന വിമാനത്തില്‍ 100 ലധികം പേര്‍ വരുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം കിയിരുന്നു. കള്ളക്കടത്തു സംഘത്തിലെ ആള്‍ ആരാണെന്ന് വ്യക്തമാകാത്തതിനാലാണ് എല്ലാ യാത്രക്കാരെയൂം പരിശോധന നടത്തേണ്ടി വന്നത്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള് വിലപിടിപ്പിള്ള ആഭരണങ്ങള് നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്സര് ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച