Latest News
പാകിസ്താന് സിന്ദാബാദ് വിളിച്ച ഇസ്ലാമിസ്റ്റുകൾക്ക് ഒരു കോടി പിഴ ചുമത്തി യോഗി സർക്കാർ
മുഹറം ഘോഷയാത്ര പരിപാടിക്കിടെ പാകിസ്താന് സിന്ദാബാദ് വിളിച്ച ഇസ്ലാമിസ്റ്റുകൾ ഒരു കോടി പിഴ അടച്ചില്ലെങ്കിൽ പിടിയിലായവരുടെ ഭൂമി കണ്ടുകെട്ടാനൊരുങ്ങി യോഗി സർക്കാർ. പാകിസ്താന് സിന്ദാബാദ് വിളിച്ച ഇസ്ലാമിസ്റ്റുകൾ ഇതോടെ തീർത്തും വെട്ടിലായിരിക്കുകയാണ്.
പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് ജയിലിലടച്ച മുപ്പത്തിമൂന്ന് പേരിൽ 13 പേർക്കാണ് യോഗി സർക്കാർ സാമ്പത്തിക പിഴ ചുമത്തിയത്.19.80 ലക്ഷം രൂപ വരെ ഇവർക്ക് പിഴ ചുമത്തിയിരിക്കുകയാണ്. ഭൂമി കണ്ടുകെട്ടാനുള്ള നീക്കത്തിനു പിന്നാലെ റവന്യൂ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസമെത്തി ഇവരുടെ സ്ഥലം അളന്നുകഴിഞ്ഞു.
ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനുള്ള 15 ദിവസത്തെ സമയം ഈ ആഴ്‌ച്ച അവസാനിക്കുന്ന മുറയ്‌ക്ക് ഭൂമി കണ്ടുകെട്ടാൻ നടപടികൾ തുടങ്ങും. ഇരു വില്ലേജുകളിലെ ഭൂമിയാണ് അളന്നത്. തഹസിൽദാർ നായിബ് മച്ചലിഷഹർ ആണ് ഭൂമി അളക്കുന്നതിന് നേതൃത്വം നൽകിയത്.