Latest News
മുഗളന്മാരുടെ പേരുകൾ ഭാരതത്തിൽ ഇനി വേണ്ട, ഔറംഗബാദ് ഇനി ഛത്രപതി സംഭാജിനഗർ, ഒസ്മാനാബാദ് ഇനി ധാരാശിവ്

മുംബൈ . മുഗളന്മാരുടെ പേരുകൾ ഭാരതത്തിൽ ഇനി വേണ്ട, ഔറംഗബാദ് ഇനി ഛത്രപതി സംഭാജിനഗർ, ഒസ്മാനാബാദ് ഇനി ധാരാശിവ് എന്നീ പേരുകളിൽ അറിയപ്പെടും. ഔറംഗബാദ്, ഒസ്മാനാബാദ് ജില്ലകളുടെ പേരുകൾ യഥാക്രമം ഛത്രപതി സംഭാജിനഗർ, ധാരാശിവ് എന്നിങ്ങനെ മാറ്റി മഹാരാഷ്ട്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഏതാനും മാസങ്ങൾക്കുമുമ്പ് ആവശ്യപ്പെട്ട നിർദേശങ്ങളും എതിർപ്പുകളും പരിഗണിച്ച് സബ് ഡിവിഷൻ, വില്ലേജ്, താലൂക്ക്, ജില്ലാ തലങ്ങളിൽ പേരുകൾ മാറ്റാൻ തീരുമാനിച്ചതായി റവന്യൂ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട്.
ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുകൾ പുനർനാമകരണം ചെയ്യാനുള്ള തീരുമാനം 2022 ജൂൺ 29 ന് അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന മുൻ മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് എടുക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ ഔറംഗബാദ്, ഒസ്മാനാബാദ് നഗരങ്ങളുടെ പേര് യഥാക്രമം ഛത്രപതി സംഭാജിനഗർ, ധാരാശിവ് എന്നിങ്ങനെ പുനർനാമകരണം ചെയ്യാൻ ഷിൻഡെ സർക്കാറിന്റെ കാബിനറ്റും അനുമതി നൽകിയിരുന്നു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Interview6 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും