Connect with us

Latest News

ഡൽഹി കലാപത്തിന് പിന്നിൽ സ്‌പോൺസേഡ് ഗുണ്ടാ സംഘങ്ങൾ

Published

on

ഡൽഹിയിലെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി. സന്ധ്യക്കും പിറ്റേന്ന് പുലർച്ചെക്കുമിടയിൽ അജ്ഞാരായ ഗുണ്ടാപ്പടയാണ് അക്രമം നടത്തിയതെന്ന് ദൽഹിയിലെനാട്ടുകാരിൽ ചിലർ പറയുമ്പോഴും പ്രദേശവാസികളാണ് അക്രമത്തിൽ പങ്കെടുത്തവരിലധികമെന്ന് ദൽഹി പൊലീസ് പറയുന്നു. ദൽഹി കലാപത്തിന്റെ കാണാക്കഥകൾ പുറത്തു വരികയാണ്. ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ കഴിഞ്ഞ ദിവസവും നടന്നു. സ്ഥിതി ഗുരുതരമായി തുടരുകയാണ്. പുതിയ കലാപങ്ങൾ ഏതുനിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയിൽ ആളുകൾ കൂട്ടത്തോടെ ഇവിടെ നിന്നും ഒഴിഞ്ഞുപോകുകയാണ്. ഭയാനകമാണ് വടക്കുകിഴക്കൻ ദൽഹിയിലെ കാഴ്ചകളെന്ന് മാദ്ധ്യമ സംഘം പറയുന്നു. സാധാരണ വർഗീയ സംഘർഷമുണ്ടാകുന്ന മേഖകകൾ ഗുണ്ടാസംഘങ്ങൾക്കും ആക്രമണ കൊള്ളക്കാരുടേയും ചാകരകാലമാണ്. വർഗീയ സംഘർഷം മണത്താൽ അവിടേക്ക് കൂട്ടത്തോടെയെത്തി കൊല്ലും കൊലയും നടത്തി കടകളിലേയും വീടുകളിലേയും വിലപിടിപ്പുള്ള സാധനവും പണവും കൊള്ളയടിക്കുകയാണ് രീതി. രാഷ്ട്രീയ-വർഗീയ കലാപങ്ങൾ മറയാക്കി നടത്തുന്ന ഈ കൊള്ള നാം എത്രയോ പ്രാവശ്യം കണ്ടിട്ടുള്ളതാണ്. സന്ധ്യാനേരത്തെത്തി പിറ്റേന്ന് പുലർച്ചയോളം നടക്കുന്നതാണ് സാധാരണ ആസൂത്രിത വർഗീയ കലാപങ്ങൾ. ദൽഹിയിലും നടന്നത് ഇതു തന്നെ.

സ്‌പോൺസേഡ് ഗുണ്ടാ സംഘങ്ങളാണ് ഇതിന് പിന്നിലെന്നത് വ്യക്തമാണ്. കലാപം നടക്കുമ്പോൾ പൊലീസ് കാണിച്ച് സംശയകരമായ മൗനവും ഈ ഗുണ്ടാപ്ലാനിംഗിലേക്ക് വിരൽ ചൂണ്ടുന്ന ഘടകമാണ്. ഒരു ടിവി ചാനൽ ബൈറ്റിൽ ഒരു പ്രദേശവാസി പറഞ്ഞതും പരിചയമില്ലാത്തവരാണ് അക്രമം നടത്തി മടങ്ങിപ്പോയതെന്നാണ്. അതല്ല പ്രദേശവാസികളണ് അക്രമം നടത്തിയവരിലേറെയെന്നാണ് പൊലീസ് വിലയിരുത്തൽ.ഇതും പൊലീസും ആക്രമണകാരികളും തമ്മിലു്ള്ള ധാരണകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പൊലീസ് പറയുന്നത് ആക്രമണകാരികളിലേറെയുമന്നാണ്. അപ്പോൾ കൊള്ളയും കൊള്ളിവെയ്പും നടത്തി തോക്കുധാരികളായ ഈ ന്യൂന പക്ഷം ആരാണ്. അവർ എവിടെ നിന്നും വന്നു. ഇവരെ ദില്ലി കലാപഭൂമിയാക്കുവാൻ നിയോഗിച്ചതാര്? തുടങ്ങിയ ചോദ്യങ്ങൾക്ക് അധികൃതർ മറുപടി പറയണം. ഇനി കേജരീവാൾ വിജയിച്ചതിലുള്ള വിദ്വേഷം തീർത്തതാണെങ്കിൽ പ്രതിപ്പട്ടികയിൽ എതിർ രാഷ്ട്രീയക്കാർ എത്രപേരുണ്ടെന്ന് പരിശോധിക്കണം. ഇനി ആംആദ്മി പാർട്ടിയിലെ ഒരു നേതാവും ഇതിലുണ്ടെന്ന് കണ്ടെത്തുമ്പോൾ കുറ്റക്കാരുടെ നെറ്റ് വർക്ക് എത്ര വ്യാപകമെന്ന് നാം തിരിച്ചറിയണം. സംഘർഷമേഖലകളിൽ പൊലീസും അർധസേനയും ഇന്നലെയും ഫ്‌ളാഗ്മാർച്ച് നടത്തി. നിശാനിയമം തുടരുകയാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യൽ കമീഷണർ എസ് എൻ ശ്രീവാസ്തവ സംഘർഷമേഖലയിൽ തന്നെയുണ്ട്. ശിവ്പുരിലും മറ്റും വ്യാഴാഴ്ചയും കല്ലേറിലും ഏറ്റുമുട്ടലുകളിലും നിരവധി പേർക്കാണ് പരിക്കേറ്റത്.
കലാപത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഡൽഹി സർക്കാർ 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യചികിത്സ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിട്ടുണ്ട്. സ്ഥിതിഗതികൾ ചർച്ചചെയ്യാൻ കെജ്‌രിവാൾ ഉന്നതയോഗം വിളിച്ചു.

ലെഫ്. ഗവർണർ അനിൽ ബെയ്ജാലും പ്രത്യേക യോഗം വിളിച്ചു. ഡൽഹി സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് പൊലീസ് വക്താവ് എം എസ് രൺദാവ പറയുന്നത്. നൂറിലേറെ പേർ അറസ്റ്റിലായി. 48 കേസുകളെടുത്തിട്ടുണ്ട്. 35 സമാന്തര സമാധാന യോഗങ്ങൾ നടന്നതായി രൺധാവ അവകാശപ്പെടുന്നത് ആശാവഹമാണ്. അന്വേഷണത്തിനായി രണ്ട് പ്രത്യേകാന്വേഷക സംഘങ്ങൾക്ക് രൂപം നൽകിയിട്ടുള്ളതും സ്വാഗതാർഹം. 34 മരണം ജിടിബിയിലാണ്. എൽഎൻജെപിയിൽ മൂന്നും ജെപിയിൽ ഒരു മരണവും. ചില മേഖലകളിൽ നിന്നും ആൾക്കാർ കൂട്ടത്തോടെ ഒഴിഞ്ഞു പോകുന്നുണ്ട്. ഒരു കാര്യം വ്യക്തമാണ് ബിഹാർ, യുപി എന്നിവിടങ്ങളിൽനിന്നെത്തി ചെറിയ ജോലികളെടുത്ത് ജീവിച്ചവരാണ് സംഘർഷമേഖല വിട്ടുപോയവരിൽ ഏറെയും. സമാധാനം പുനസ്ഥാപിക്കുവാനായി വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയത് കലാപം കൂടുതൽ വളരില്ലെന്ന ആശ്വാസത്തിന് ഇടമേകുന്നു. മറ്റൊരു കാര്യം കലാപത്തിൽ വെന്തെരിഞ്ഞവരിൽ വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമികൾ തീയിട്ട നാലുനില കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ എൺപത്തഞ്ചുകാരി അക്ബാരിയുടെ വീട്ടിൽനിന്ന് എട്ട് ലക്ഷം രൂപയും ആഭരണങ്ങളും കൊള്ളയടിച്ചു. നൂറോളം പേരാണ് ആക്രമണം നടത്തിയത്. ഗേറ്റ് തകർത്ത് അകത്തു കടന്ന സംഘം കൊള്ളയ്ക്കുശേഷം വീടിന് തീയിട്ടു. സ്ത്രീകളും ജീവനക്കാരും മട്ടുപ്പാവിൽ അഭയം നേടി. താഴെയായിരുന്ന അക്ബാരിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചൂടും പുകയും കാരണം സാധ്യമായില്ലത്രേ. ഭാര്യയെ പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ സൽമാനിയുടെ മൂത്തമകൻ അവിടെയായിരുന്നു.

ഇളയമകൻ ഫോൺ വിളിച്ച് വിവരം അറിയിച്ചതിനെത്തുടർന്ന് തിരക്കിട്ട് മടങ്ങിയ സൽമാനിയെ വീടിനു കുറച്ചകലെ വച്ച് നാട്ടുകാർ തടഞ്ഞു. വീട്ടിലേക്ക് പോകുന്നത് സുരക്ഷിതമല്ലെന്ന് അവർ മുന്നറിയിപ്പ് നൽകി. രണ്ടര മണിക്കൂറിനുശേഷം പൊലീസെത്തിയാണ് സൽമാനിക്ക് വീട്ടിൽ പ്രവേശിക്കാനായത്. അപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു.അതുപൊലെ പതിനാലുകാരനായ ഫയ്‌സാൻ ചികിത്സ കിട്ടാതെ തെരുവിൽ കിടന്നത് ആറുമണിക്കൂറാണ്. മാധ്യമപ്രവർത്തകരുടെ അടക്കം ഇടപെടലിനെ തുടർന്നാണ് ഫയ്‌സാനെ ആശുപത്രിയിൽ എത്തിക്കാനായത്. ന്യൂനപക്ഷമേഖലകളിൽ പരിക്കേൽക്കുന്നവരോട് ഡൽഹി പൊലീസും അധികൃതരും കാട്ടുന്ന നിസ്സംഗസമീപനത്തിന് ഉദാഹരണമാണ് ഫയ്‌സാന്റെ അനുഭവം. അക്രമികൾ വെടിവെച്ചു വീഴ്ത്തിയ ഈ യുവാവ് ചികിത്സ വൈകിയെങ്കിലും ദിൽഷാദ്ഗാർഡനിലെ ജിടിബി ആശുപത്രിയിൽ ഫയ്‌സാൻ സുഖംപ്രാപിച്ചുവരുന്നു. പൊലീസ് ആംബുലൻസ് ബലമായി തടുത്തുനിർത്തി കയറ്റിയപ്പോൾ വൈകിട്ട് അഞ്ചായി. വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്കി. കലാപക്കാഴ്ചകൾ കാണാൻ പുറത്തിറങ്ങിയപ്പോഴാണ് ഫയ്‌സാന് വെടിയേറ്റത്. ഇങ്ങനെ നിരപരാധികളെ കൊന്നൊടുക്കാനായി ആഹ്വനം ചെയ്യപ്പെടുന്ന വർഗീയ കലാപക്കൊള്ളക്ക് ചുക്കാൻ പിടിക്കുന്നവരെ കൊലക്കുറ്റത്തിന് കേസെടുത്ത് പരമാവധി ശിക്ഷ ഉറപ്പാക്കേണ്ടത് ദൽഹി ഭരിക്കുന്ന കേന്ദ്രപൊലീസ് സേനയാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Crime

കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

Published

on

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.

പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.

Continue Reading

Latest News

Crime2 years ago

കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ...

Latest News2 years ago

തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു

തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു. പില്‍ഗ്രിം ടൂറിസം (തീര്‍ത്ഥാടനം) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്ദേഭാരതിന്റെ സാധ്യത പഠനം ആണ് നടക്കുന്നത്....

Latest News2 years ago

കമാലുദ്ദീൻ സയീദിനെ അജ്ഞാതർ കൊലപ്പെടുത്തി? ശരീരത്തിൽ നിരവധി മുറിവുകൾ

ഇസ്ലാമാബാദ് . ആഗോള ഭീകരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദിനെ അജ്ഞാതർ കൊലപ്പെടുത്തി എന്ന് റിപ്പോർട്ടുകൾ. പാകിസ്താനിലെ പെഷവാറിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ കമാലുദ്ദീന്റെ മൃതദേഹം...

Crime2 years ago

കൊള്ളയടിച്ച പണത്തിന്റെ കുഴി നികത്താൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ വക മാറ്റുന്നു

തൃശൂർ . സി പി എം നേതാക്കളും പരിവാരങ്ങളും കരുവന്നൂർ ബാങ്ക് തട്ടിപ്പിലൂടെ കൊള്ളയടിച്ച പണത്തിന്റെ കുഴി നികത്താൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ...

Crime2 years ago

വയനാട്ടിൽ 14 കാരനായ സൈബർ കുട്ടി ഭീകരൻ അറസ്റ്റിലായി

കൽപ്പറ്റ . എഐ ടെക്നോളജി ഉപയോഗപ്പെടുത്തി സൈബർ രംഗത്ത് ഭീകര പരിവേഷം നേടിയ 14 കാരനെ വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ്...

Crime2 years ago

സൈബർ ഭീഷണിയിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം പോലീസ് അന്വേഷിക്കുന്നു

കോഴിക്കോട് . സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം ലഭിച്ച പിറകെ കോഴിക്കോട് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. വ്യാജ സന്ദേശം ലഭിച്ച ശേഷം കത്തെഴുതി...

Crime2 years ago

നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്‌ക്ക് നേരെ മുന്നാറിൽ ആക്രമണം

ഇടുക്കി . കേരളത്തിൽ മത തീവ്രവാദികളുടെ അഴിഞ്ഞാട്ടം അതിരു കടക്കുന്നതായ വാർത്തകളാണ് പുറത്ത് വരുന്നത്. നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്‌ക്ക് നേരെ...

Latest News2 years ago

അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ

അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കാനഡ തീവ്രവാദികൾക്കും ഭീകരവാദികൾക്കും പ്രവർത്തനയിടം നൽകുന്നു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന പരിപാടിയിൽ ആണ്...

Latest News2 years ago

വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. വ്യാഴാഴ്‌ച രാഷ്ട്രപതി ബില്ലിന് അംഗീകാരം...

Latest News2 years ago

മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘം എത്തുന്നതിൽ വിറളി പിടിച്ച് എം എം മണി

തൊടുപുഴ . മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കോടതി ഉത്തരവിനെ തുടർന്ന് പ്രത്യേക ദൗത്യസംഘം എത്തുന്നതിൽ വിറളി പിടിച്ച് എം എം മണി എം എൽ എ....

Trending