Entertainment
‘ഉണ്ണി മുകുന്ദനാണ് പറഞ്ഞതെങ്കിൽ പുരോഗമന തള്ള് നടന്നേനെ, പറഞ്ഞത് കമ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി’
തിരുവനന്തപുരം . കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022 സമർപ്പണ ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നടൻ അലൻസിയർ പ്രതികരിച്ചതിനെതിരെ ഹരീഷ് പേരടി. പെൺ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു അലൻസിയർ പറഞ്ഞിരുന്നത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയിട്ടും നടനെതിരെ പ്രതികരിക്കാൻ ജനപ്രതിനിധികളോ കലാസാംസ്കാരിക രംഗത്തു നിന്നുള്ളവരോ ആരും തയ്യാറാവാത്തതിനെയാണ് ഹരീഷ് പേരടി വിമർശിച്ചിരിക്കുന്നത്. അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കണമെന്നാണ് ഹരീഷ് പേരടി തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്.
അലൻസിയർ പറഞ്ഞ, ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു. പക്ഷെ പറഞ്ഞത് കമ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി. എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക്. അലൻസിയറെ, മഹാനടനെ. ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കിൽ അത് നിന്റെ മാനസികരോഗം മൂർച്ചിച്ചതിന്റെ ലക്ഷണമാണ്. അതിന് ചികിത്സിക്കാൻ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിലവിലുണ്ട്, ഹരീഷ് പേരടി തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നു.
‘അല്ലെങ്കിൽ മറ്റൊരു വഴി സ്വർണ്ണം പൂശിയ ആൺ ലിംഗ പ്രതിമകൾ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടിൽ പ്രദർശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ്. രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആൺകരുത്ത് ഇതല്ല. അത് സമരങ്ങളുടെയും പോരട്ടങ്ങളുടേതുമാണ്. ഈ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണ്’ ഹരീഷ് പേരടി ഫേയ്സ്ബുക്കിൽ കുറിച്ചു.
‘അവാർഡ് വാങ്ങിച്ചിട്ട് വീട്ടിൽ പോകാൻ വേണ്ടി ഓടിയതാണ് ഞാൻ. നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്. മുഖ്യമന്ത്രിയോട് പറയണമെന്നായിരുന്നു എനിക്ക്. അദ്ദേഹം പോയി. എങ്കിലും സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം. സ്പെഷ്യൽ ജൂറി അവാർഡ് സ്വർണത്തിൽ പൊതിഞ്ഞ് തരണം. 25000 രൂപയും സ്‌പെഷ്യൽ ജൂറിയും തന്ന് ഞങ്ങളെ അപമാനിക്കരുത്. പെൺ പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ഒരു പ്രതിമ തരണം. ആൺകരുത്തുള്ള പ്രതിമ വാങ്ങിക്കാൻ സാധിക്കുന്ന അന്ന് ഞാൻ അഭിനയം നിർത്തും’എന്നാണ് അലൻസിയർ പറഞ്ഞത്.
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

