Crime
നബീല്‍ ഐഎസിന്റെ കേരള അമീറായിരുന്നു, ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി . എന്‍ഐഎ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഐഎസ് ഭീകരന്‍ സെയ്ദ് നബീല്‍ അഹമ്മദിൽ നിന്ന് ചൊദ്യം ചെയ്യുമ്പോൾ എൻ ഐ എ ക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നബീല്‍ ഐഎസിന്റെ കേരള അമീറായിരുന്നു. കേരള മൊഡ്യൂള്‍ രൂപീകരണത്തിന്റെയും സ്‌ഫോടന പദ്ധതികളുടെയും മുഖ്യ ആസൂത്രകന്‍ ആഷിഫാണ്.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാന്‍ സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും ഹൈന്ദവ-ക്രൈസ്തവ വിഭാഗങ്ങളിലെ വന്‍ വ്യവസായികളില്‍ നിന്നു പണം കവരാനും ഇവർ പദ്ധതി ഇട്ടിരുന്നു. ക്രൈസ്തവ മതപണ്ഡിതനെ വധിക്കാനും ഇവർ പദ്ധതി ഒരുക്കി. എന്‍ഐഎ കസ്റ്റഡിയിലുളള തൃശ്ശൂര്‍ സ്വദേശി നബീലിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്.
കൊള്ളയടിക്കേണ്ട ക്ഷേത്രങ്ങളുടെയും വ്യവസായികളുടെയും പട്ടിക ഇവർ തയ്യാറാക്കിയിരുന്നു. ചില വ്യവസായികളെ ലക്ഷ്യംവയ്‌ക്കുകയും കവര്‍ച്ചയ്‌ക്കുള്ള പദ്ധതി ആസൂത്രണം ചെയ്യുകയും ഉണ്ടായി. വിദേശത്തു നിന്നുള്ള ഫണ്ടിനു പുറമേ കൂടുതല്‍ ഫണ്ട് കണ്ടെത്താനായിരുന്നു ഐഎസ് കേരള മൊഡ്യൂളിന്റെ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നത്.
‘സമ്പന്നതയും ദാരിദ്ര്യവും ഒരുവന്റെ മനോഭാവത്തെ ആശ്രയിച്ചാണ് നിർണയിക്കപ്പെടേണ്ടത്. എത്ര ധനികനായാലും പോരാ പോരാ എന്ന മനോഭാവമുള്ളവൻ ദരിദ്രനാണ്’ ശ്രീനാരായണ ഗുരു
നേരത്തേ അറസ്റ്റിലായിരുന്ന തൃശ്ശൂര്‍ മതിലകം സ്വദേശി ആഷിഫ്, ഷിയാസ് സിദ്ദിഖ്, സെയ്ദ് നബീല്‍ അഹമ്മദ്, ഇനിയും പിടിയിലാകാനുള്ള മറ്റൊരാള്‍ എന്നിവരായിരുന്നു ഗൂഢാലോചനകളിലെ മുഖ്യ പങ്കാളികള്‍ എന്നാണു ചോദ്യം ചെയ്യലിൽ പുറത്ത് വന്നിരിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഇവർക്ക് പരിശീലന കേന്ദ്രങ്ങളും, ഒളിത്താവളങ്ങളുമുണ്ടായിരുന്നു. ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും ഭീകര ഗ്രൂപ്പുകളുമായും ഇവർ ബന്ധപ്പെട്ടിരുന്നു. കേരളത്തിലെ ഐഎസ് ഗ്രൂപ്പുകളിലുള്ളവര്‍ മറ്റു സംസ്ഥാനങ്ങളിലെത്തി രഹസ്യയോഗങ്ങള്‍ക്കും ആയുധ പരിശീലനത്തിനുമുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തിയിരുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പിഎഫ്ഐ സ്ലീപ്പര്‍ സെല്ലുകളും ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കി കൊടുത്തു. തൃശ്ശൂരും പാലക്കാടും നടന്ന രഹസ്യയോഗങ്ങളില്‍ പങ്കെടുത്തവരെല്ലാം കേരളം, തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള രഹസ്യയോഗങ്ങളിലും പങ്കെടുത്തിട്ടുണ്ട്. വ്യാജ രേഖകളോടെ ചെന്നൈ വിമാനത്താവളം വഴി നേപ്പാളിലേക്കു കടക്കാന്‍ ശ്രമിക്കുമ്പോള്‍ പിടിയിലായ സെയ്ദ് നബീല്‍ അഹമ്മദും ഇത്തരം യോഗങ്ങളുടെ ഭാഗമായിരുന്നു എന്നാണു എൻ ഐ എ യുടെ കണ്ടെത്തൽ.
പെറ്റ് ലവേഴ്‌സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്ഥാനത്ത് ഐഎസ് പ്രവര്‍ത്തനം ശക്തമാക്കാനുള്ള ആലോചനകള്‍ നടത്തിയത്. നബീല്‍ ഖത്തറിലായിരുന്നപ്പോഴാണ് ഐഎസുമായി ബന്ധം സ്ഥാപിക്കുന്നത്. ഈ സംഘത്തിന്റെ സഹായത്തോടെയായിരുന്നു കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം ബലപ്പെടുത്താന്‍ ശ്രമം നടത്തിയത്. കേരളത്തില്‍ തങ്ങളുടെ യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നല്കാനും നബീലിന്റെ നേതൃത്വത്തില്‍ പദ്ധതികൽ ആവിഷ്‌ക്കരിച്ചിരുന്നു.
ആക്രമണ പദ്ധതികളുടെ ധനസമാഹരണ ചുമതലയും ആസൂത്രണവും നിര്‍വഹിച്ചിരുന്നവരില്‍ പ്രധാനികളിൽ രണ്ടാം പ്രതി നബീലാണ്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്നു നബീല്‍. കേരളത്തിലെ ഐഎസ് മൊഡ്യൂളിന്റെ സൂത്രധാരനാണ് നബീലെന്ന് എന്‍ഐഎ കണ്ടെത്തിയിരിക്കുകയാണ്.
‘വസ്ത്രത്തിന്റെ കാരണം നൂൽ. നൂലിന്റെ കാരണം പഞ്ഞിയാണ്. ഈ പഞ്ഞിയോ പ്രപഞ്ചത്തിന് മുഴുവൻ ആദികാരണമായി കാണപ്പെടുന്ന പഞ്ചഭൂത സമൂഹത്തിൽ നിന്നും കൊണ്ടതാണ്’ ശ്രീനാരായണ ഗുരു
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള് വിലപിടിപ്പിള്ള ആഭരണങ്ങള് നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ