Connect with us

Latest News

ഇടതുപക്ഷം ഹിന്ദുക്കളുടെയോ ഭാരതത്തിന്റെയോ മാത്രമല്ല, ലോകത്തിന് തന്നെ എതിരാളികൾ – മോഹൻ ഭാഗവത്

Published

on

ഇടതുപക്ഷം ഹിന്ദുക്കളുടെയോ ഭാരതത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ എതിരാളികളാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇടതുപക്ഷ അനുഭാവികൾ അഹങ്കാരികളാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു. അവരുടെ ദുഷ്പ്രവണതയിൽ അവർ അമിതമായി അഹങ്കരിക്കുകയാണ്. ലോകത്തിലെ നല്ല കാര്യങ്ങൾ നശിപ്പിക്കാൻ ഇടതുപക്ഷ അനുഭാവികൾ ‘സാംസ്‌കാരിക മാർക്‌സിസം’ ആരംഭിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധിയിൽ നിന്ന് ലോകത്തെ മോചിപ്പിക്കാനുള്ള ബാധ്യത ഭാരതത്തിനായിരിക്കുമെന്നും ഭാഗവത് പറഞ്ഞു.

ഇടതുപക്ഷത്തിനെതിരെ ശക്തമായ വിമർശനമാണ് പൂനെയിൽ നടന്ന ‘ജഗല പൊഖർനാരി ദാവി വാൽവി’ എന്ന മറാത്തി പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോൾ ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നടത്തിയത്. കിൻഡർ ഗാർഡൻ വിദ്യാർത്ഥികൾക്ക് അവരുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് അറിവുണ്ടോ എന്ന് കണ്ടെത്താനുള്ള വിദ്യാഭ്യാസ രീതിയെ ഇടതുപക്ഷ ആവാസവ്യവസ്ഥയുടെ കടന്നുകയറ്റമെന്ന് മോഹൻ ഭഗവത് വിശേഷിപ്പിച്ചു. ‘ഞാൻ ഗുജറാത്തിലെ ഒരു സ്‌കൂൾ സന്ദർശിക്കുകയുണ്ടായി, അവിടെ ഒരു കിൻഡർ ഗാർഡൻ സ്‌കൂളിൽ ലഭിച്ച നിർദ്ദേശം ഒരാൾ കാണിച്ചുതന്നു. കെജി-2ലെ വിദ്യാർത്ഥികൾക്ക് അവരുടെ സ്വകാര്യ ഭാഗങ്ങളുടെ പേരുകൾ അറിയാമോ എന്ന് കണ്ടെത്താൻ ക്ലാസിലെ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അതിൽ പറയുന്നു. ഇടതുപക്ഷ ആവാസവ്യവസ്ഥയുടെ ആക്രമണം ഇത്രത്തോളം എത്തിയിരിക്കുന്നു, ജനങ്ങളുടെ സഹായമില്ലാതെ ഇതൊരിക്കലും സാധ്യമല്ല’ ഭാഗവത് ആരോപിച്ചു.

നമ്മുടെ സംസ്‌കാരത്തിലെ എല്ലാ ശുഭകാര്യങ്ങൾക്കും നേരെ ഇത്തരം ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് ഭാഗവത് പറഞ്ഞു. ‘യുഎസിൽ (ഡൊണാൾഡ് ട്രംപിന് പകരം) പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ഉത്തരവ് സ്‌കൂളുമായി ബന്ധപ്പെട്ടതാണ്, അവിടെ അധ്യാപകരോട് അവരുടെ ലിംഗഭേദത്തെക്കുറിച്ച് സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. വിദ്യാർത്ഥികൾക്ക് സ്വന്തമായി തീരുമാനമെടുക്കാൻ കഴിയണം. താൻ ഇനി മുതൽ പെൺകുട്ടിയാണെന്ന് ഒരു ആൺകുട്ടി പറഞ്ഞാൽ, പെൺകുട്ടികൾക്ക് വേണ്ടിയുള്ള ടോയ്‌ലറ്റ് ഉപയോഗിക്കാൻ ആ കുട്ടിയെ അനുവദിക്കും’ ഭാഗവത് വ്യക്തമാക്കി.

‘പാശ്ചാത്യ രാജ്യങ്ങളിലെ ഇടതുപക്ഷ ജനത ശുഭകാര്യങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ചതോടെ അവരുടെ നാശം തുടങ്ങി. അവരുടെ നിലപാടുകൾ കാരണം സമൂഹവും അനുഭവിക്കുന്നു. മനുഷ്യരുടെ പെരുമാറ്റം മൃഗീയ പ്രവണതകളിലേക്ക് ചായുകയാണ്, ഈ പ്രതിസന്ധി ഇപ്പോൾ ഇന്ത്യയിലും വ്യാപിക്കുന്നു’ അദ്ദേഹം പറഞ്ഞു. ‘ഇത് നമ്മുടെ കുടുംബങ്ങളിലേക്കും എത്തിയിട്ടുണ്ട്. അതിനാൽ ഇന്ത്യൻ സമൂഹം ജാഗ്രത പാലിക്കാൻ’ ആർഎസ്എസ് മേധാവി മുന്നറിയിപ്പ് നൽകുകയുണ്ടായി.

ഇടതുപക്ഷം അമേരിക്കൻ സംസ്‌കാരത്തെ മലിനമാക്കാൻ ആഗ്രഹിച്ചു. അതിൽ അവർ വിജയിച്ചു. ‘അവർ ഹിന്ദുക്കളുടെയോ ഭാരതത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ എതിരാളികളാണ്. തങ്ങൾ ശക്തരാണെന്നും ദൈവങ്ങളാണെന്നും അവർ കരുതുന്നു. അവർ സ്വയം ശാസ്ത്രജ്ഞർ എന്ന് വിളിക്കുന്നു, ആർഎസ്എസ് മേധാവി പറഞ്ഞു. നമ്മുടെ ലോകത്തെ കുറിച്ച് ഇടതുപക്ഷം സൃഷ്‌ടിച്ച ആശയക്കുഴപ്പം തകർക്കേണ്ടതുണ്ട്. ഈ പുസ്‌തകം അത്തരം കാര്യങ്ങൾക്കുള്ള പാഠപുസ്‌തകമാ ണെന്നും, ഇതിന്റെ വിവർത്തനം ഹിന്ദിയിലും ഇംഗ്ലീഷിലും നടത്തണമെന്നും ഭാഗവത് പറഞ്ഞു.

Crime

കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

Published

on

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.

പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.

Continue Reading

Latest News

Crime1 year ago

കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ...

Latest News1 year ago

തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു

തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു. പില്‍ഗ്രിം ടൂറിസം (തീര്‍ത്ഥാടനം) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്ദേഭാരതിന്റെ സാധ്യത പഠനം ആണ് നടക്കുന്നത്....

Latest News1 year ago

കമാലുദ്ദീൻ സയീദിനെ അജ്ഞാതർ കൊലപ്പെടുത്തി? ശരീരത്തിൽ നിരവധി മുറിവുകൾ

ഇസ്ലാമാബാദ് . ആഗോള ഭീകരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദിനെ അജ്ഞാതർ കൊലപ്പെടുത്തി എന്ന് റിപ്പോർട്ടുകൾ. പാകിസ്താനിലെ പെഷവാറിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ കമാലുദ്ദീന്റെ മൃതദേഹം...

Crime1 year ago

കൊള്ളയടിച്ച പണത്തിന്റെ കുഴി നികത്താൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ വക മാറ്റുന്നു

തൃശൂർ . സി പി എം നേതാക്കളും പരിവാരങ്ങളും കരുവന്നൂർ ബാങ്ക് തട്ടിപ്പിലൂടെ കൊള്ളയടിച്ച പണത്തിന്റെ കുഴി നികത്താൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ...

Crime1 year ago

വയനാട്ടിൽ 14 കാരനായ സൈബർ കുട്ടി ഭീകരൻ അറസ്റ്റിലായി

കൽപ്പറ്റ . എഐ ടെക്നോളജി ഉപയോഗപ്പെടുത്തി സൈബർ രംഗത്ത് ഭീകര പരിവേഷം നേടിയ 14 കാരനെ വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ്...

Crime1 year ago

സൈബർ ഭീഷണിയിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം പോലീസ് അന്വേഷിക്കുന്നു

കോഴിക്കോട് . സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം ലഭിച്ച പിറകെ കോഴിക്കോട് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. വ്യാജ സന്ദേശം ലഭിച്ച ശേഷം കത്തെഴുതി...

Crime1 year ago

നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്‌ക്ക് നേരെ മുന്നാറിൽ ആക്രമണം

ഇടുക്കി . കേരളത്തിൽ മത തീവ്രവാദികളുടെ അഴിഞ്ഞാട്ടം അതിരു കടക്കുന്നതായ വാർത്തകളാണ് പുറത്ത് വരുന്നത്. നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്‌ക്ക് നേരെ...

Latest News1 year ago

അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ

അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കാനഡ തീവ്രവാദികൾക്കും ഭീകരവാദികൾക്കും പ്രവർത്തനയിടം നൽകുന്നു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന പരിപാടിയിൽ ആണ്...

Latest News1 year ago

വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. വ്യാഴാഴ്‌ച രാഷ്ട്രപതി ബില്ലിന് അംഗീകാരം...

Latest News1 year ago

മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘം എത്തുന്നതിൽ വിറളി പിടിച്ച് എം എം മണി

തൊടുപുഴ . മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കോടതി ഉത്തരവിനെ തുടർന്ന് പ്രത്യേക ദൗത്യസംഘം എത്തുന്നതിൽ വിറളി പിടിച്ച് എം എം മണി എം എൽ എ....

Trending