Latest News
പി വി അൻവറിനോട് സർക്കാരിന് മമത, കോടതിയിൽ രക്ഷക്ക്, കുട്ടികളുടെ പാർക്ക് മാത്രമേ പ്രവർത്തിക്കാവൂ എന്ന് ഹൈക്കോടതി

കൊച്ചി . നിലമ്പൂർ എംഎൽഎ പി വി അൻവറിനു നിയമങ്ങൾ മറികടന്നു പാർക്ക് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയ സംഭവം വിവാദത്തിലേക്ക്. പി വി അൻവറിനോട് സർക്കാരിന് ഉള്ള പ്രത്യേക മമതയാണ് ഇക്കാര്യത്തിൽ പരസ്യമായിരിക്കുന്നത്. നിയമങ്ങൾ എല്ലാം ജനത്തിനുള്ളതാണെന്നും, ജനപ്രതിനിധിയായ പി വി അൻവറിനല്ലതല്ലെന്നും വ്യക്തമാക്കപ്പെടുകയാണ് കേരളത്തിൽ.
ഒടുവിലിതാ, നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള പാർക്ക് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയ ഉത്തരവിൽ ഹൈക്കോടതി ഇടപെട്ടിരിക്കുകയാണ്. കുട്ടികളുടെ പാർക്ക് മാത്രമേ പ്രവർത്തിക്കാവൂ എന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഈ നിർദേശം പോലും അൻവറിനു ഗുണകരമാകുന്നതാണ്. കുട്ടികളുടെ പാർക്ക് മാത്രമേ പ്രവർത്തിക്കാവൂ എന്ന കാര്യത്തിൽ ജില്ലാ കളക്ടർ ഉറപ്പാക്കണമെന്നും വാട്ടർ തീം പാർക്കിന്റെ ഭാഗമായ പൂൾ അടക്കം പ്രവത്തിപ്പിക്കരുതെന്നും കോടതി നിർദ്ദേശത്തിൽ പറഞ്ഞിട്ടുണ്ട്. കേസിൽ ഹൈക്കോടതി സർക്കാറിന്റെ വിശദീകരണം തേടിയിരിക്കുന്ന. കുട്ടികളുടെ പാർക്ക് തുറക്കാൻ മാത്രമാണ് അനുമതി എന്ന് പറഞ്ഞാണ് വിഷയത്തിൽ സർക്കാർ കോടതിൽ രക്ഷപെടൽ ശ്രമം നടത്തിയിരിക്കുന്നത്. പിവി അൻവർ അടക്കം 12 എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജി രണ്ടാഴ്ച്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.
പാർക്ക് തുറന്നു കൊടുക്കാൻ ചട്ടങ്ങൾ മറി കടന്നുള്ള സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. പാർക്ക് തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ അനധികൃത നിർമ്മാനങ്ങൾ പൊളിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. യാതൊരു പഠനവും നടത്താതെ പാർക്ക് തുറന്നുവെന്നും പിവി അൻവറിന്റെ സ്വാധീനത്തിലാണ് നടപടിയെന്നും വിദഗ്ധ സമിതിയെ കൊണ്ട് കെട്ടിടങ്ങളുടെ സ്ഥിരത പരിശോധിച്ചില്ലെന്നും ഹർജിയിൽ ആവശ്യപെട്ടിരുന്നതാണ്. നദീതട സംരക്ഷണ സമിതി പ്രവർത്തകൻ പി വി രാജൻ ആണ് ഹർജിക്കാരൻ.
സർക്കാറിന്റെ കീഴിൽ നിരവധി ഏജൻസികളുള്ളപ്പോൾ ഒരു സഹകരണ സൊസൈറ്റിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അൻവർ സർക്കാരിൽ തനിക്കനുകൂലമായി കാര്യങ്ങൾ നീക്കിയത്. കേസിൽ വിധി വരുന്നത് വരെ പാർക്കിന്റെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
പിവി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന പാർക്ക് പൊതുജന ജീവന് ഭീഷണിയാണെന്നാണ് ഹർജിക്കാരൻ ആരോപിച്ചിരുന്നത്. 2018ൽ മണ്ണിടിച്ചലടക്കം ഉണ്ടായതിനെ തുടർന്ന് അടച്ചിട്ട പാർക്ക് വീണ്ടും തുറക്കാൻ അനുമതി നൽകിയത് സത്യത്തിൽ വിദഗ്ധ പഠനമില്ലാതെ തന്നെയാണ്. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് കീഴിൽ പാർക്കിന്‍റെ സ്ഥിരത അടക്കം പഠിക്കാൻ ഏജൻസി ഉണ്ടായിരിക്കെ, സ്വകാര്യ ഏജൻസിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കി സർക്കാർ പാർക്ക് തുറക്കാൻ എം എൽ എ ക്ക് പച്ചക്കൊടി കാണിക്കുകയാണ് ചെയ്തിരിക്കുന്നത്.
ജില്ലാ കളക്ടറും പഞ്ചായത്തും നേരത്തെ നൽകിയ സ്റ്റോപ് മെമ്മോ കൾക്ക് സർക്കാർ പുല്ലു വിലയാണ് കൽപ്പിച്ചത്. അൻവറിന്‍റെ രാഷ്ട്രീയ സ്വാധീന ശക്തിയാണ് ഇവിടെ കേരളത്തിന് കാട്ടി കൊടുത്തിരിക്കുന്നത്. പാർക്കിൽ നിരവധി അനധികൃത നിർമ്മാണം നടന്നിട്ടുണ്ട്. ഇതിന്‍റേതടക്കമുള്ള സ്ഥിരത പരിശോധിക്കാനും അനധികൃത നിർമ്മാണം പൊളിക്കാനും നടപടി വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. ഹർജിയിൽ വിധിവരുന്നത് വരെ പൊതുജന സുരക്ഷ മുൻനിർത്തി പാർക്ക് തുറക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹജിക്കാരനായ ടിവി രാജൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
‘സമ്പന്നതയും ദാരിദ്ര്യവും ഒരുവന്റെ മനോഭാവത്തെ ആശ്രയിച്ചാണ് നിർണയിക്കപ്പെടേണ്ടത്. എത്ര ധനികനായാലും പോരാ പോരാ എന്ന മനോഭാവമുള്ളവൻ ദരിദ്രനാണ്’ – ശ്രീനാരായണ ഗുരു
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച