Crime
ആദായനികുതി വെട്ടിപ്പ്, ചെന്നൈ ഉൾപ്പെടെ 30 ഇടങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ചെന്നൈ . തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിൽ ചെന്നൈ ഉൾപ്പെടെ 30 ഇടങ്ങളിൽ റെയ്ഡ്. മന്ത്രി സെന്തിൽ ബാലാജിയുടെ മുൻ സെക്രട്ടറി കാശിയുടെ വീട്ടിൽ ഉൾപ്പടെ പരിശോധന നടക്കുന്നുണ്ട്. വ്യാപകമായ തോതിൽ ആദായനികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് (ടിഎൻഇബി), ടാംഗേഡോ (തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ) എന്നിവയുടെ കരാറുകാരുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായനികുതി വകുപ്പ് പരിശോധന. നടക്കുന്നത്.
സെന്തിൽ ബാലാജിയുടെ മുൻ സഹായി കാശിയുടെ തേനാംപേട് വെങ്കിട്ടരത്‌നം തെരുവിലെ വീട്ടിൽ പരിശോധന നടക്കുന്നുണ്ട്. തമിഴ്നാട് പവർ ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപറേഷന് കരാർ നൽകിയതിൽ ക്രമക്കേട് നടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തി വരുന്നത്. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിന് കൺവെയർ ബെൽറ്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളെ ലക്ഷ്യമിട്ടാണ് പരിശോധന.
ചെന്നൈയിലെ ദുരൈ പാക്കം, പള്ളികരണൈ, എന്നൂർ, നവല്ലൂർ, നീലാങ്കരായി, ഒഎംആർ തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ മുതൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയാണ്. പൊന്നേരി വെള്ളിവെയിലിലെ ചെന്നൈ രാധ എൻജിനീയറിങ് വർക്ക്സ് ലിമിറ്റഡും നവല്ലൂരിലെ ഡാറ്റ പാറ്റേൺസ് ഇൻകം ടാക്സ് ഓഡിറ്റ് (ഇന്ത്യ) ലിമിറ്റഡും ആദായനികുതി പരിശോധന നടത്തുന്നുണ്ട്. രാധ എൻജിനീയറിങ് വർക്സ് ഉടമകളുടെയും ഡയറക്ടർമാരുടെയും വീടുകളിലും പരിശോധന നടക്കുന്നു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച