Latest News
മാർക്സിസ്റ്റ് സൈദ്ധാന്തികന്റെ മനസ്സിൽ നിറഞ്ഞ കാവി സൂര്യൻ
ഏഴ് പതിറ്റാണ്ടിലേറെ സാംസ്കാരിക നഭസിൽ നിറഞ്ഞു തെളിഞ്ഞു ജ്വലിച്ചു നിന്നിരുന്ന സംഘസൂര്യനായിരുന്നു പി. പരമേശ്വരൻ എന്ന പരമേശ്വർജി. സ്വാമി വിവേകാനന്ദന് ശേഷം ഹൈന്ദവ സംസ്കാരത്തെ കുറിച്ചും സനാതന ധർമ്മത്തെ സംബന്ധിച്ചും പരമേശ്വർജിയെ പോലെ ഇത്ര സൂഷ്മതയുള്ള തത്വചിന്തകൻ വേറെ ഉണ്ടോയെന്നുള്ള കാര്യത്തിൽ സംശയമാണ്. ഭാരതത്തിന്റെ തനത് തിലകമണിഞ്ഞ ദാർശനികനായ ആ സംഘസൂര്യൻ അസ്തമിച്ചു. പരമേശ്വർജിയെന്ന നിസ്വാർത്ഥനായ ആ പുണ്യാത്മാവിനെ മുനിയെന്നാണോ അതോ സന്യാസിയെന്നാണോ വിശേഷിപ്പിക്കേണ്ടതെന്ന് അറിയില്ല. പതിനായിരങ്ങൾക്ക് ഭാരതത്തിന്റെ ഋഷിപ്രോക്ത സംസ്കാരവും, അത് നൽകുന്ന ആത്മബോധവും നൽകിയ പരമേശ്വർജി അനന്തതയിൽ ലയിച്ചു ചേർന്നിരിക്കുകയാണ്.
സമൂഹത്തിൽ അധികാരത്തിന്റെ പിന്നാലെ പായുന്ന സ്വാർത്ഥരായ ഇരുണ്ട രാഷ്ട്രീയ സർപ്പങ്ങൾക്കിടയിൽ വ്യത്യസ്തനായി വെട്ടിത്തിളങ്ങിയ സേവന വജ്രമായിരുന്നു പരമേശ്വർജി. സ്ഥാനമാനങ്ങൾക്ക് പിന്നാലെ പായാത്ത പരമേശ്വർജിക്ക് 1999ൽ ലഭിച്ച പാർലമെന്റ് സീറ്റാണ് അന്ന് ഓ. രാജഗോപാലിന് നൽകികൊണ്ട് താനൊരു അധികാരമോഹിയല്ലെന്ന് ലോകാരോട് തെളിയിച്ചത്. ജന്മം കൊണ്ട് ഒരു സ്വയം സേവകന്റെ കർമ്മശുദ്ധി തെളിയിച്ച പരമേശ്വർജി തീരെ ചെറു പ്രായത്തിൽ തന്നെ രാഷ്ട്രീയ സ്വയംസേവക് സംഘത്തിലേക്ക് ആകൃഷ്ടനാകുകയും, കുട്ടിക്കാലത്തു തന്നെ തന്റെ പ്രവർത്തനരംഗം അതുതന്നെയാണെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു.
പരമേശ്വർജിയുടെ ജന്മനാടായ ആലപ്പുഴ കമ്മ്യൂണിസം കൊണ്ട് ചുവന്ന മണ്ണായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ധ്യാനാത്മകമായ ചിന്തകളുടേയും തപസ്സിന്റേയും പ്രതീകമായ കാവി സൂര്യോദയം ആലപ്പുഴയിലും പ്രഭ ചൊരിഞ്ഞു. ആർഎസ്എസ് പ്രചാരകനെന്നതിനപ്പുറം കേരളത്തിലെ സാംസ്കാരിക സമൂഹത്തിന് അദ്ദേഹം എന്നും പ്രിയപ്പെട്ടവനായിരുന്നു. പരമേശ്വർജിയുടെ ലേഖനങ്ങൾ ഏറ്റവും കൂടുതൽ വായിച്ചിരുന്നത് ആർഎസ്എസ് ഇതരരായിരുന്നു. സൈദ്ധാന്തിക മേഖലകളിൽ അസൂയാ വഹമായ നേട്ടമാണ് അദ്ദേഹം നേടിയെടുത്തത്. സംഘടനയുടെ താത്ത്വികാ അടിത്തറ ജനകീയമായി രൂപപ്പെടുത്തുന്നതിൽ അസാമാന്യ പാടവം കാഴ്ചവെച്ച മഹാനായിരുന്നു പരമേശ്വർജി. ലളിതമായ ജീവിതരീതിയും ഇടപഴകലും മറ്റ് ദർശന മേഖലയിലുള്ളവരേയും അദ്ദേഹവുമായി അടുപ്പിച്ചു. വിരുദ്ധ ആശയക്കാർ സംവാദത്തിനും സൗഹൃദ കൂട്ടായ്മക്കും സംശയനിവാരണത്തിനും പരമേശ്വർജിയെ സമീപിച്ചിരിന്നു. ഒരു തൻമയത്വമായ സത്സംഗമായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ കേരളത്തിൽ രൂപപ്പെട്ടു വന്നിരുന്നത്.
മാർക്സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ ഹൃദയം കൊണ്ടറിഞ്ഞ സുഹൃത്തും കൂടിയായിരുന്നു പരമേശ്വർജി. കേരളത്തിലെ മിതവാദ ഹൈന്ദവർക്കിടയിൽ നിന്നും ആർഎസ്എസ് അകറ്റിനിർത്തപ്പെട്ടപ്പോൾ പരമേശ്വർജിയുടെ വിശദീകരണങ്ങളാണ് ആർഎസ്എസിനെ കൂടുതൽ ജനഹൃദയങ്ങളിലേക്ക് അടുപ്പിക്കാൻ ഇടയാക്കിയത്. കമ്യൂണിസത്തിനെതിരെ പരമേശ്വർജി എഴുതിയ ലേഖനങ്ങളും ഗ്രന്ഥങ്ങളും സംഘത്തിന്റെ വളർച്ചക്ക് ഏറെ പ്രയോജനകരമായി. അദ്ദേഹത്തിന്റെ ലേഖനങ്ങളിലെ ആധികാരികത വായനക്കാരിൽ കൂടുതൽ വിശ്വാസം നേടിക്കൊടുത്തു. ഏത് ദർശനത്തിന്റെ പ്രകാശമാണോ തന്റെ ജീവിതത്തിന് വഴികാട്ടിയായി തീർന്നത്, അത് മറ്റുള്ളവർക്ക് പ്രകാശമേകാനുള്ള ആത്മാർത്ഥമായ ശ്രമമാണ് പരമേശ്വർജിയുടെ ഓരോ ലേഖനത്തിലും പ്രതിഫലിച്ചത്. ഹൈന്ദവമത പ്രചാരകർക്ക് ദിശാബോധമേകാൻ അദ്ദേഹത്തിന്റെ ജീവിതരീതി ഹൈന്ദവ സമൂഹത്തിന് ഏറെ പ്രയോജനപ്പെട്ടിരുന്നു. യുഗപുരുഷന്മാരായിരുന്ന ശ്രീനാരായണ ഗുരുവും, സ്വാമി വിവേകാനന്ദനുമാണ് പരമേശ്വർജിയെ കൂടുതലും സ്വാധീനിച്ച രണ്ട് മഹത് വ്യക്തികളെന്ന് പല ലേഖനങ്ങൾക്കിടയിലൂടെ വായിച്ചാലറിയുന്ന ഒന്നാണ്.
ന്യൂദൽഹിയിലെ ദീനദയാൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടർ എന്ന നിലയ്ക്കും, കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷൻ എന്ന നിലയ്ക്കും പരമേശ്വർജി ചെയ്ത പ്രവർത്തനങ്ങൾ സംഘ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടും. രാഷ്ട്രം പത്മശ്രീ, പത്മവിഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചപ്പോൾ അത് സംഘടനയുടെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഇനി ഭാരതത്തിന്റെ ഓർമകളിൽ നിത്യശോഭയായി പരമേശ്വർജിയെന്ന വ്യക്തിത്വം പ്രകാശിക്കും.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു