Latest News
പൊതുസ്ഥലത്ത് പൂർണ്ണനഗ്നരായി ദമ്പതികൾ, സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കുകയാണ് അവർ
പൊതുസ്ഥലങ്ങളിൽ നഗ്നയാകാൻ ഇഷ്ടപ്പെടുന്ന ഒരു യുവതി സാമൂഹ്യ മാധ്യങ്ങളിൽ ശ്രദ്ധേയയാവുകയാണ്. യുവതി മാത്രമല്ല, യുവതിയുടെ ഭർത്താവും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ഹെലൻ ബെറിമാൻ എന്ന യുവതിയും ഭർത്താവ് സൈമൺ ബെറിമാനും ആണ് പൊതു സ്ഥലങ്ങളിൽ പോലും പൂർണ നഗ്നരായി എത്തി വരുന്നത്. ഇവർ മറ്റുള്ളവരെക്കുറിച്ച് ആലോചിക്കാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കുന്നു എന്നാണു പറയേണ്ടത്. ലണ്ടനിലാണ് സംഭവം.
ഹെലൻ ബെറിമാനും ഭർത്താവ് സൈമൺ ബെറിമാനും പൊതുസ്ഥലത്ത് പൂർണ്ണനഗ്നരായി നടക്കുകയാണെന്നാണ് 47കാരിക്ക് പറയുന്നതിലും മടിയില്ല. കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നിയേക്കാം. പക്ഷെ സംഭവം സത്യം തന്നെയാണ്. പല കോണിൽനിന്നും വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും അതൊന്നും ദമ്പതികൾ കാര്യമാക്കുന്നില്ല.
പ്രകൃതിയിൽ നഗ്നരായിരിക്കുക എന്നത് വിശാലവും ആശ്വാസകരവുമായ ഒരു വികാരമാണെന്നാണ് ‘ദി സണ്ണി’നോട് ഹെലൻ പറഞ്ഞിരിക്കുന്നത്. ചർമ്മത്തിൽ സൂര്യപ്രകാശവും മുടിയിൽ കാറ്റും നേരിട്ടേൽക്കുന്നത് ഉന്മേഷദായകമാണെന്നും ഒരു നാച്ചുറിസ്റ്റ് ഫൗണ്ടേഷനിലെ അംഗം കൂടിയായ യുവതി പറഞ്ഞിരിക്കുന്നു. ലോകത്ത് ആശങ്കപ്പെടാൻ പലകാര്യങ്ങളുള്ളപ്പോൾ പാർക്കിന്‍റെ ഒരു കോണിൽ തങ്ങൾ നഗ്നരായി സൂര്യനമസ്കാരം ചെയ്യുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ടോയെന്നാണ് ഒരു ഷോയിൽ ഹെലൻ തിരികെ ചോദിച്ചിരിക്കുന്നത്.
നഗ്നരായി നടക്കുന്നത് മികച്ച അനുഭവം നൽകുന്നതിനാൽ യുകെയിൽ ഇത് നിയമപരമായി തുടരണമെന്നാണ് ഹെലൻ പറയുമ്പോൾ, ചില പ്രത്യേക സാഹചര്യങ്ങളിലല്ലാതെ ഇംഗ്ലണ്ടിലും വെയിൽസിലും പൊതുസ്ഥലത്ത് നഗ്നരാകുന്നത് നിയമവിരുദ്ധമല്ലെന്നാണ് ‘ദി സൺ’ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഭർത്താവും ബാല്യകാല സുഹൃത്തുമായ സൈമണാണ് ഹെലന് നഗ്നമായ ജീവിതശൈലി പരിചയപ്പെടുത്തുന്നത്. 2015ൽ ഫേസ്ബുക്കിലൂടെ വീണ്ടും ബന്ധപ്പെട്ടപ്പോഴായിരുന്നു ജീവിതത്തിലെ ഈ വഴിത്തിരിവ് ഉണ്ടാവുന്നത്. കൊവിഡ് ലോക്ക്ഡൗണിന് തൊട്ടുപിന്നാലെയാണ് നഗ്നമായ കാൽനടയാത്ര സംഘടിപ്പിക്കുക എന്ന ആശയം സൈമൺ മുന്നോട്ടു കൊണ്ടുവരുന്നത്. രണ്ടാമതൊന്ന് ചിന്തിക്കുന്നതിന് മുമ്പ് അടുത്ത ദിവസം തന്നെ നഗ്ന നടത്തത്തിൽ താൻ പങ്കെടുക്കുകയായിരുന്നെന്നും ഹെലൻ പറഞ്ഞിരിക്കുന്നു.
നഗ്നതയോടുള്ള സ്നേഹം ഹെലനിൽ രണ്ട് വർഷത്തിനുള്ളിൽ വർധിക്കുകയായിരുന്നു പിന്നെ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനായി ദമ്പതികൾ ഇപ്പോൾ ബ്രിട്ടീഷ് ഗ്രാമപ്രദേശങ്ങളിലുടനീളം നഗ്ന നടത്തം സംഘടിപ്പിക്കുകയാണ്. മൂന്ന് വർഷം മുമ്പ് നഗ്നനായി നടക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നെങ്കിൽ നിങ്ങൾക്ക് ഭ്രാന്താണെന്ന് ഞാൻ കരുതുമായിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി. താൻ പ്രകൃതിവാദത്തിനൊപ്പമാണെന്നാണ് ഹെലൻ പറഞ്ഞിരിക്കുന്നത്.
തങ്ങളോടൊപ്പം പങ്കുചേരാൻ കൂടുതൽ സ്ത്രീകളോട് ആവശ്യപ്പെടുകയാണ് ഇപ്പോൾ ഹെലൻ. പൊതുസ്ഥലത്ത് നഗ്നയാകുന്നത് ശരീരത്തിന്‍റെ ആത്മവിശ്വാസം ഉയർത്താൻ സഹായിച്ചു. ആദ്യം ആളുകളെ അഭിമുഖീകരിക്കുന്നതിൽ അൽപ്പം ആശങ്കയുണ്ടായിരുന്നു. എന്നാൽ അതിൽ കാര്യമില്ലെന്ന് മറ്റുള്ളവർ തനിക്ക് പറഞ്ഞു തന്നു. യുകെയിൽ നഗ്നമായി നടക്കുന്നത് തികച്ചും നിയമപരമാണ്. അതുകൊണ്ട് തന്നെ അതിൽ ആശങ്കപ്പെടാനുമില്ല. ഇത് ബോറടിപ്പിക്കുന്ന ഒന്നല്ല, ബുദ്ധിമുട്ടുള്ള കാര്യമല്ല, വിചിത്രവുമല്ല. ഒന്നു ശ്രമിച്ചുനോക്കൂ, നിങ്ങൾക്കും ഇത് ഇഷ്ടപ്പെട്ടേക്കാമെന്നാണ് മറ്റു സ്ത്രീകളോട് ഹെലൻ പറഞ്ഞു കൊടുക്കുന്നത്.
(വാൽകഷ്ണം : പ്രകൃതിയിൽ നഗ്നരായിരിക്കുക എന്നത് വിശാലവും ആശ്വാസകരവുമായ ഒരു വികാരമാണെന്നാണ് ഹെലൻ പറഞ്ഞിരിക്കുന്നത്)
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്സര് ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള് പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

