Latest News
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ മാസപ്പടി വിവാദത്തിൽ ജയിലിൽ പോകേണ്ടിവരും, ശോഭ സുരേന്ദ്രൻ
![](http://avatartoday.com/wp-content/uploads/2023/08/sobha-surendran.jpg)
കോഴിക്കോട് . മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ മാസപ്പടി വിവാദത്തിൽ ജയിലിൽ പോകേണ്ടിവരുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ ഇ ഡി അന്വേഷണം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരും, ശോഭ സുരേന്ദ്രൻ പറഞ്ഞു.
പിണറായി സർക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ കളക്ടറേറ്റിനുമുന്നിൽ ബിജെപി നടത്തിയ മഹിളാധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ. ‘കരിമണൽ കർത്തയുടെ പുസ്തകത്തിലെ ഒരു പേജ് കീറിക്കളഞ്ഞിട്ടുണ്ട്. അതിനകത്ത് ആരുടെയൊക്കെ പേരുണ്ടായിരുന്നുവെന്ന് ആർക്കുമറിയില്ല. കർത്ത നടത്തുന്നത് ഉണക്കമീൻ കച്ചവടമല്ല. ആണവ റിയാക്ടർവരെ പ്രവർത്തിക്കാനാവശ്യമുള്ള കരിമണലാണ് ഖനനം ചെയ്യുന്നത്. ഇതിന് എന്തുകൊണ്ട് പൊതുമേഖലാ സ്ഥാപനത്തിന് അനുമതി കൊടുക്കുന്നില്ല. കരിമണൽ കർത്തയ്ക്ക് കരിമണൽ ഖനനം തീറെഴുതിക്കൊടുത്തിട്ടും അതിനെതിരെ ഒരു വാക്കുപോലും മിണ്ടാൻ പാർട്ടിക്കാർ തയാറല്ല. കരിമണൽ കർത്ത വീണയ്ക്ക് ആവശ്യമുള്ള പണം കൊടുത്തു. ഈ പണം ബാങ്ക് വഴിയാണു കിട്ടിയത് എന്ന് ഒരു മടിയുമില്ലാതെ തന്നെ പറയുന്നു’- ശോഭാ സുരേന്ദ്രൻ പറഞ്ഞു.
‘മുഖ്യമന്ത്രിയുടെ മകളും ഭാര്യയും സ്വർണക്കടത്തിനു നേതൃത്വം നൽകുകയാണ്. സ്വപ്നയ്ക്ക് ശിക്ഷ നൽകുമ്പോൾ വീണയ്ക്ക് ശിക്ഷയില്ല. വീട്ടിലേക്കുവന്ന വിരുന്നുകാരനായ മരുമകൻ റിയാസിന് മന്ത്രിസ്ഥാനം കൊടുത്തു. എന്നാൽ കഴിവും പ്രാപ്തിയുമുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ നേതാക്കളോട് പറഞ്ഞത് തന്റെ രണ്ടാം മന്ത്രിസഭയിൽ താൻ തീരുമാനിക്കുന്നവർ മതിയെന്നാണ്’ – ശോഭാ സുരേന്ദ്രൻ പറഞ്ഞു.
‘കാര്യങ്ങൾ വിശദീകരിക്കാൻ എം വി ഗോവിന്ദൻ പത്രസമ്മേളനം വിളിച്ചാലും താൻ പറയാനുദ്ദേശിക്കുന്നതല്ല അദ്ദേഹം പറയുന്നത്. കാരണം, എം വി ഗോവിന്ദന്റെ കിളി പോയിരിക്കുന്നു. പാർട്ടി സെക്രട്ടറിയുടെ കസേരയിൽ കഴിവുള്ള അനേകം പേർ ഇരുന്നതാണ്. അതിൽ നിന്ന് എം വി ഗോവിന്ദൻ രാജിവയ്ക്കുന്നതാണ് നല്ലത്. ഉള്ളിൽ വേദനയുണ്ടെങ്കിലും പിണറായി വിജയനെതിരെ ഒന്നും പറയാൻ ആർജവമില്ലാത്ത ഗോവിന്ദനാണ് മാർക്സിസ്റ്റു പാർട്ടിയുടെ ഇപ്പോഴത്തെ ശാപം’ എന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
‘ഏക്കറു കണക്കിനു ഭൂമി ധനാഢ്യൻമാർക്ക് അനധികൃതമായി കയ്യിൽ വയ്ക്കാൻ അനുമതി കൊടുത്തതിൽ പിണറായി മറുപടി പറയണം. ഏതോ പ്രമാണിക്ക് സ്വകാര്യ വിമാനത്താവളമുണ്ടാക്കാൻ രഹസ്യ ചർച്ച നടത്തി. ഇവരുടെ ചർച്ച വിദേശത്തു വച്ചാണ്. മുഖ്യമന്ത്രി ഇടയ്ക്കിടയ്ക്ക് വിദേശത്ത് പോവുന്നത് മാരക അസുഖത്തിനു ചികിത്സിക്കാനാണെന്നാണ് എല്ലാവരും കരുതിയത്. മുഖ്യമന്ത്രി ആരോഗ്യത്തോടെ ഇരിക്കാൻ പാവപ്പെട്ടവർ മുണ്ടുമുറുക്കിയുടുത്ത് ഖജനാവിലേക്ക് പണം തരും. പക്ഷേ മകന്റെയും മകളുടെയും മരുമകന്റെയും പണക്കാട്ട് പ്രദേശത്തുള്ള മറ്റൊരു പാർട്ടിക്കാരന്റെ മകന്റെയുമൊക്കെ ബിസിനസ്സിനെക്കുറിച്ച് പഠിക്കാനാണ് ഇടയ്ക്കിടെയുള്ള വിദേശ യാത്ര’ ശോഭ സുരേന്ദ്രൻ പറഞ്ഞു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
![](http://avatartoday.com/wp-content/uploads/2023/09/PP-Sujathan.jpg)
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള് വിലപിടിപ്പിള്ള ആഭരണങ്ങള് നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്പ്രദേശില് ചന്ദ്രയാന് 3 വിജയകരമാകാൻ മദ്രസയില് പ്രത്യേക പ്രാര്ത്ഥന
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു