Latest News
ത്രിവർണ്ണത്തിന്റെ സന്ദേശങ്ങളെ അടിസ്ഥാനമാക്കി രാഷ്‌ട്രം തനിമയിലൂന്നി മുന്നോട്ട് പോകണം- ഡോ. മോഹൻ ഭാഗവത്

ബെംഗളൂരു . ത്രിവർണ്ണത്തിന്റെ സന്ദേശങ്ങളെ അടിസ്ഥാനമാക്കി രാഷ്‌ട്രം തനിമയിലൂന്നി മുന്നോട്ട് പോകണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സ്വാതന്ത്ര്യം ഒരു തുടർച്ചയായ പ്രക്രിയയാണ്. ലോകത്തിനാകെ പ്രകാശം പകരാനാണ് ഭാരതം സ്വതന്ത്രമായത്. നമ്മൾ സൂര്യനെ ആരാധിക്കുന്ന ജനത. പ്രകാശത്തിന്റെ നാട്. അതിനാലാണ് ഈ നാടിന് ഭാരതമെന്ന് പേരുണ്ടായത്. അറിവ്, കർമ്മം, ഭക്തി, വിശുദ്ധി, സമൃദ്ധി എന്നിവയുടെ അടിസ്ഥാനത്തിൽ നാം ലോകത്തെ നയിക്കേണ്ടതുണ്ട്. – ഡോ. മോഹൻ ഭാഗവത് പറഞ്ഞു.
ബംഗളൂരു ബസവനഗുഡിയിൽ വാസവി കൺവൻഷൻ ഹാളിൽ സമർത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു ആർഎസ്എസ് സർസംഘചാലക്. സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ശാസ്ത്രജ്ഞനും യോഗഗുരുവുമായ ഡോ. എസ്.എൻ. ഓംകാർ തുടഗിയവരും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.
ലോകത്തിന് ഭാരതത്തെ ആവശ്യമുണ്ട്. അതിന് നമ്മൾ തയാറാകണം. നാം സൂര്യനെ ആരാധിക്കുന്നതിനാൽ ഭാരതം എന്ന് വിളിക്കപ്പെടുന്നു, അതിൽ ഭ എന്നത് പ്രകാശത്തെ സൂചിപ്പിക്കുന്നു. ഏതദ്ദേശപ്രസൂതസ്യ സകാശാദഗ്രജന്മനഃ സ്വം സ്വം ചരിത്രം ശിക്ഷേരൻ പൃഥിവ്യാം സർവമാനവാഃ.. എന്നത് സ്വതന്ത്ര എന്ന പദത്തിന്റെ അർത്ഥത്തെ സൂചിപ്പിക്കുന്നു. ദേശീയ പതാക ഉയർത്തുന്ന സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തണം.
മുകളിൽ കുങ്കുമം കുറിക്കുന്നത് ത്യാഗവും നിരന്തരമായ പ്രയത്‌നവുമാണ്. മദ്ധ്യത്തിലെ വെളുപ്പ് നിറം നിസ്വാർത്ഥമായ, സംശുദ്ധമായ നൈർമ്മ ല്യത്തെയും താഴെ പച്ച നിറം സമൃദ്ധിയെയും കുറിക്കുന്നു. ഇവയാണ് ഭാരതത്തിന്റെ ആദർശം. നിരന്തര പ്രയത്‌നത്തിലൂടെ പ്രകാശത്തിന്റെ ദിശയിൽ ജീവിതം നയിക്കണം. സ്വാർത്ഥത ഇല്ലാതാക്കി എല്ലാവർക്കുമായി പരിശുദ്ധിയോടെ പ്രവർത്തിക്കണം, ദേശീയ പതാക നൽകുന്ന അനശ്വര സന്ദേശങ്ങളാണ് ഇവ. അത് ഏറ്റെടുക്കണം, ലോകത്തെ പ്രകാശിപ്പിക്കണ മെങ്കിൽ ഭാരതം സമർത്ഥമാകണം. രാഷ്‌ട്രത്തെ തകർക്കുന്ന ശക്തികൾ വിജയിക്കാതിരിക്കാൻ രാജ്യത്തെ ഒന്നിപ്പിക്കണം. ഡോ. മോഹൻ ഭാഗവത് പറഞ്ഞു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള് വിലപിടിപ്പിള്ള ആഭരണങ്ങള് നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ