Latest News
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ്.സുരേഷിനെ തീവ്രവാദികൾ ലക്ഷ്യമിട്ടു

തിരുവനന്തപുരം . ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ്.സുരേഷിനെ തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നതായ വെളിപ്പെടുത്തൽ പുറത്ത്. കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനത്തിൽ അറസ്റ്റിലായ പ്രതികൾ കേസ് അന്വേഷിച്ച എൻഐഎ യോടാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കളക്ടേറ്റ് ബോംബ് സ്‌ഫോടനക്കേസിൽ കൊല്ലം ജില്ലാ സെഷൻസ് കോടതിയിൽ മൊഴി നൽകിയ ശേഷം എസ്.സുരേഷ് തന്നെയാണ് ഇക്കാര്യം ഫേസ് ബൂക്കിലൂടെ വെളിപ്പെടുത്തിയിട്ടുള്ളത്.
കൊല്ലം ഉൾപ്പെടെ കേരളത്തിലും തമിഴ്‌നാട്ടിലുമായി 5 കോടതികളിൽ നടത്തിയ ബോംബ് സ്‌ഫോടനങ്ങളുടെ തീയതികൾ ഉൾപ്പെടുത്തി കൊണ്ടുള്ള സന്ദേശം എസ് സുരേഷിന് ഭീകരർ അയച്ചിരുന്നു. രാജ്യം മുഴുവൻ അക്രമം അഴിച്ചുവിടുമെന്നും കശ്മീരിലെ പട്ടാളത്തെ പൂർണ്ണമായും പിൻവലിക്കാൻ തയ്യാറാകണമെന്നുമായിരുന്നു 2016 ഒക്ടോബർ 4-ന് ബിജെപി നേതാവിന് ലഭിച്ചിരുന്ന സന്ദേശം. കേസിന്റെ തെളിവുകൾ കോടതിയിൽ പറയുന്നതിനു മുമ്പ് പുറത്തു പറഞ്ഞാൽ കേസിനെ ദോഷകരമായി ബാധിക്കും, അതിനാലാണ് ഇക്കാര്യം ഇതുവരെ വെളിപ്പെടുത്താതിരുന്നതെന്നും സുരേഷ് പറഞ്ഞിട്ടുണ്ട്.
കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനത്തിൽ എന്റെ സാക്ഷിമൊഴി ഇന്നലെ രേഖപ്പെടുത്തി. ln the Name of Allah THE BASE MOVEMENT എന്ന ഈ മെസ്സേജ് 2016 ഒക്ടോബർ 4-ന് എന്റെ ഫോണിലേക്ക് വന്നതാണ്. അന്ന് ഞാൻ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയിരുന്നു. കശ്മീരിലെ പട്ടാളത്തെ പൂർണ്ണമായും പിൻവലിക്കാൻ തയ്യാറായില്ല എങ്കിൽ ഞങ്ങൾ രാജ്യം മുഴുവൻ അക്രമം അഴിച്ചുവിടും. ചിറ്റൂർ, കൊല്ലം മൈസൂർ, നെല്ലൂർ എന്നീ കോടതികളിൽ നടത്തിയ ബോംബ് സ്ഫോടനങ്ങളുടെ തീയതികളും ആണ് മെസ്സേജിൽ കൊടുത്തിരിക്കുന്നത്. ഇതുകൂടാതെ ആ കാലഘട്ടത്തിൽ എനിക്കെതിരെ ഭീഷണികളും ഇത്തരത്തിലുള്ള സംഘടനകളിൽ നിന്ന് ഉണ്ടായിരുന്നു.
എൻഐഎ, കേരള പോലീസ് എന്നിവർ നടത്തിയ അന്വേഷണത്തെ തുടർന്ന് പ്രതികളെ പിടിച്ചിരുന്നു. അതിൽ കൊല്ലം കോടതി വളപ്പിൽ നടന്ന ബോംബ് സ്ഫോടന കേസിലാണ് പതിനാറാം സാക്ഷിയായി എന്നെ വിസ്തരിച്ചത്. സുരക്ഷാ കാരണങ്ങളാലും ഭീകരവാദവുമായി ബന്ധപ്പെട്ട കേസിന്റെ തെളിവുകൾ കോടതിയിൽ പറയുന്നതിനു മുമ്പ് പുറത്തു പറയുന്നത് കേസിനെ ദോഷകരമായി ബാധിക്കും എന്നുള്ളതുകൊണ്ടുമാണ് കഴിഞ്ഞ ആറു വർഷത്തിലേറെയായി ഞാൻ ഇത് പറയാതിരുന്നത്.
ഇന്നലെ കോടതിയിൽ വിസ്താരം കഴിഞ്ഞ് പത്ര ദൃശ്യ മാദ്ധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്ന് ഏറെ അന്വേഷണങ്ങൾ വന്നതുകൊണ്ടാണ് ഇപ്പോൾ ഇതെഴുതാൻ കാരണം. ഈ മെസ്സേജ് വന്നശേഷം എൻഐഎ നിർദ്ദേശാനുസരണം ഞാൻ കേരള പോലീസിന്റെ സുരക്ഷാ നിരീക്ഷണത്തിൽ ആയിരുന്നു. ദൈനംദിന പോലീസ് പെട്രോളിംഗ് ബീറ്റ് ബോക്സ് എന്റെ വീട്ടിൽ സ്ഥാപിച്ചിട്ടുണ്ട്. 2016 സെപ്റ്റംബർ 25-ന് കോഴിക്കോട് കടപ്പുറത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിജിയും അന്നത്തെ പാർട്ടി പ്രസിഡന്റ് അമിത് ഷാജിയും മറ്റു മുതിർന്ന കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പങ്കെടുത്ത വേദിയിൽ എന്നെ പ്രസംഗകനാക്കിയതും കേരള അസംബ്ലിയിൽ തിരുവനന്തപുരത്തു നിന്ന് ആദ്യ ബിജെപി എംഎൽഎ ജയിച്ചതും, ബിജെപി തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിയതുമാണ് എന്നെ ലക്ഷ്യം വെയ്‌ക്കാൻ കാരണമെന്ന് പ്രതികൾ പറഞ്ഞതായി എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ ഞാൻ തന്നെ ആശ്ചര്യപ്പെട്ടു.! രാജ്യ സുരക്ഷയുടെ കാര്യത്തിൽ കാണിക്കേണ്ട ഗൗരവവും സംഘടന നേതൃത്വത്തിന്റെ അഭിപ്രായവും പരിഗണിച്ച് ഇതിനുമുമ്പ് ആരോടും പറഞ്ഞില്ല എന്നേ ഉള്ളൂ. ക്ഷമിക്കുക, എല്ലാവർക്കും സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാകുമല്ലോ എസ്.സുരേഷ് ഫേയ്സ്ബുക്കിൽ കുറിച്ചു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള് വിലപിടിപ്പിള്ള ആഭരണങ്ങള് നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ