Entertainment
രാജ്യത്തിന്റെ ചന്ദ്രയാന്‍ ദൗത്യത്തെ ആക്ഷേപിച്ച നടന്‍ പ്രകാശ് രാജിനെ വാരിയിട്ടു അലക്കി സോഷ്യല്‍ മീഡിയ

രാജ്യത്തിന്റെ ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ച് ആക്ഷേപിച്ച നടന്‍ പ്രകാശ് രാജിനെ വാരിയിട്ടു അലക്കുകയാണ് സോഷ്യല്‍ മീഡിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരില്‍ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ ദൗത്യത്തിനെതിരെ പ്രതികരിച്ച നടപടി രാജ്യ ദ്രോഹ പരമായെന്നാണ് സോഷ്യൽമീഡിയ നടന്‍ പ്രകാശ് രാജിനോട് പറയുന്നത്. ചന്ദ്രയാന്‍ ഇന്ത്യയുടെ അഭിമാനമാണ്. ഇതിലും രാഷ്ട്രീയം കൂട്ടിക്കുഴക്കരുത്, സോഷ്യല്‍ മീഡിയ പ്രകാശ് രാജിനെ വിമര്‍ശിക്കുന്നു.
ചന്ദ്രയാന്‍ 3 ദൗത്യത്തെ ബന്ധപ്പെടുത്തി ലുങ്കിയുടുത്ത ഒരാള്‍ ചായ അടിക്കുന്ന കാര്‍ട്ടൂണ്‍ ചിത്രം എക്‌സില്‍ പ്രകാശ് രാജ് കഴിഞ്ഞ ദിവസം പങ്കുവെക്കുകയായിരുന്നു. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാന്‍ഡറിന്റെ ചന്ദ്രനില്‍നിന്നുള്ള ആദ്യ ചിത്രം’ എന്ന ക്യാപ്ഷനോടെയാണ് പ്രകാശ് രാജ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. രാജ്യത്തിൻറെ അഭിമാനമായ ചന്ദ്രയാന്‍ 3 ദൗത്യത്തെ തീർത്തും ആക്ഷേപിക്കുന്നതിനു തുല്യമാണിത്. ഇതിനെയാണ് സോഷ്യല്‍ മീഡിയ രൂക്ഷമായി വിമര്‍ശിക്കുന്നത്. വിമര്‍ശനം മുറുകിയപ്പോള്‍ കുറെ പേർ പ്രകാശ് രാജിനെ അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്.
ചന്ദ്രയാന്‍ 3 ബി.ജി.പിയുടെ മിഷന്‍ അല്ലെന്നും രാജ്യത്തെ ശാസ്ത്രഞ്ജരുടെ പ്രയത്‌നം കാണാതെ പരിഹസിച്ചത് ശരിയായില്ലെന്നും അഭിപ്രായപ്പെടുന്നവരാന് ഏറെയുള്ളത്. രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്തെ അപമാനിക്കരുതെന്ന് ചിലര്‍ കുറിച്ചിരിക്കുന്നു.
‘നിങ്ങള്‍ വല്ലാതെ അധപതിച്ചു പോയി. നമ്മള്‍ ഒരേ നാട്ടുകാരനാണെന്ന് പറയാന്‍ ലജ്ജ തോന്നുന്നു, ഞാന്‍ ഐ എസ് ആര്‍ ഒ യില്‍ അഭിമാനിക്കുന്നു. ജയ് ഹിന്ദ്’, എന്നാണ് പ്രകാശ് രാജിനെ വിമര്‍ശിച്ചുകൊണ്ടുള്ള മറ്റൊരു ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.
ഐഎസ്ആര്‍ഒയെയും ശാസ്ത്രജ്ഞരെയും പരിഹസിക്കുന്ന ട്വീറ്റിനെതിരെ ഐ എസ് ആര്‍ ഒയുടെ ശാസ്ത്രജ്ഞരും ജീവനക്കാരും വരെ രംഗത്തെത്തി. ഒരു വ്യക്തിയോട് വിയോജിപ്പ് കാണിക്കുന്നതും സ്വന്തം രാജ്യത്തോട് നിഷേധാത്മക പുലര്‍ത്തുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ഒരു ഐ എസ് ആര്‍ ഒ ജീവനക്കാരന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘ഒരാളെ വെറുക്കുന്നതും സ്വന്തം രാജ്യത്തെ വെറുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. നിങ്ങളുടെ ഈ അവസ്ഥ കാണുമ്പോള്‍ എനിക്ക് സങ്കടമുണ്ട്. ചന്ദ്രയാന്‍ 3 ഐ എസ് ആര്‍ ഒ യുടെ മാത്രം ദൗത്യമാണ്, അതില്‍ ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും പങ്കില്ല. ചന്ദ്രയാന്‍ ഐ എസ് ആര്‍ ഒ യില്‍ നിന്നുള്ളതാണ് അല്ലാതെ ബി ജെ പി യുടെതല്ല എന്നാണ് മറ്റൊരു ജീവനക്കാരന്‍ വിമർശിച്ചിട്ടുള്ളത്.
‘ദൗത്യത്തിന്റെ വിജയം ഒരു പാര്‍ട്ടിയുടേതല്ല, അതൊരു രാജ്യത്തിന്റെ വിജയമാണ്. നിങ്ങള്‍ എന്തുകൊണ്ടാണ് ഈ ദൗത്യം പരാജയപ്പെട്ടു കാണാന്‍ ആഗ്രഹിക്കുന്നത്. ബിജെപി ഇപ്പോള്‍ ഭരണത്തിലുള്ള ഒരു പാര്‍ട്ടിയാണ്. ഭരണം എപ്പോള്‍ വേണമെങ്കിലും മാറിമറിയാം. എന്നാല്‍ ഐഎസ്ആര്‍ഒ വര്‍ഷങ്ങളോളം നിലനില്‍ക്കും. അത് രാജ്യത്തിന്റെ അഭിമാനമാണ്. സത്യത്തില്‍ നിങ്ങള്‍ ദേശീയതയേയാണ് മറക്കുന്നത്. ഈ രാഷ്ട്രീയ വിദ്വേഷത്തില്‍ നിന്നും ഐഎസ്ആര്‍ഒയെ മാറ്റി നിർത്തണമെന്നും ഐഎസ്ആര്‍ഒ ജീവനക്കാരന്‍ ട്വീറ്റ് ചെയ്തു.
(വൽകഷ്ണം : രാജ്യ ദ്രോഹിയായ ഒരു വ്യക്തിയുടെ ചെയ്തിയാണിതെന്നേ പറയാനാവൂ. ദേശീയതക്കെതിരായ ഒരു വിഘടന വാദിയെയാണ് പ്രകാശ് രാജിൽ വരച്ചു കാട്ടുന്നത്. ഇത് വെറും തറയായ തറകളുടെ പണിയായി പോയി)
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള് വിലപിടിപ്പിള്ള ആഭരണങ്ങള് നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ