Latest News
പ്രതിപക്ഷം ഇതുവരെ നാടകം കളിച്ചു, മൂന്ന് പതിറ്റാണ്ടുകൾ വനിതാ സംവരണ ബില്‍ തടഞ്ഞു വെച്ചു – നരേന്ദ്ര മോദി
![](http://avatartoday.com/wp-content/uploads/2023/09/Narendra-modi-10.jpg)
ഗാന്ധിനഗര്‍ . പ്രതിപക്ഷത്തുള്ളവര്‍ മൂന്ന് പതിറ്റാണ്ടായി വനിതാ സംവരണ ബില്‍ തടഞ്ഞുവയ്‌ക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബില്‍ നാരിശക്തി വന്ദന്‍ അധിനിയം പാസാക്കിയിരിക്കാം. അതേസമയം, പ്രതിപക്ഷം മെച്ചപ്പെട്ടുവെന്നല്ല അതിന്റെ സൂചന. മുപ്പത് വര്‍ഷം അവരിത് ചെയ്തില്ല. അവര്‍ നാടകം കളിക്കുകയായിരുന്നു. മറ്റുള്ളവര്‍ അവര്‍ക്കൊപ്പവും. ഇന്നവര്‍ മോദി ഇതെങ്ങനെ ചെയ്തുവെന്ന ആശയക്കുഴപ്പത്തിലാണ്. ഗുജറാത്തില്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ബിജെപി സംഘടിപ്പിച്ച നാരിശക്തി വന്ദന്‍ അഭിനന്ദന്‍ പരിപാടിയില്‍ പറഞ്ഞു.
മാതൃശക്തിയുടെ കടം വീട്ടാനുള്ള ശ്രമമാണ് ഈ നിയമം. ലോക്‌സഭയില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണമെന്നത് ഇപ്പോള്‍ സാധ്യമായിരിക്കുന്നു. സ്ത്രീ ശാക്തീകരണത്തില്‍ വഡോദര ഒരു നാഴികക്കല്ലാണ്. വഡോദരയില്‍ ഗെയ്ക്‌വാദ് ഭരണകാലത്ത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിര്‍ബന്ധമാക്കി. ഇത് സൗജന്യമായിരുന്നു. പെണ്‍കുട്ടികളെ സ്‌കൂളുകളിലയയ്‌ക്കാത്തവര്‍ക്ക് ശിക്ഷയും നല്കിയിരുന്നു, മോദി പറഞ്ഞു.
ഛോട്ടാ ഉദയ്പൂരിലെ ബോഡേലിയില്‍ മികവിന്റെ വിദ്യാലയ ദൗത്യം പരിപാടിക്ക് കീഴില്‍ 4500 കോടി രൂപയിലധികം വരുന്ന ഒന്നിലധികം പദ്ധതികളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. ഗുജറാത്തിലെ ബോഡേലിയില്‍ വികസനപദ്ധതികള്‍ക്ക് തറക്കല്ലിടാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വനവാസി നേതാക്കള്‍ സമ്മാനിച്ച വില്ലുയര്‍ത്തി വിദ്യാര്‍ത്ഥികളടക്കമുള്ള സദസിനെ അഭിവാദ്യം ചെയ്യുകയുണ്ടായി.
20 വര്‍ഷം മുമ്പ് ഗുജറാത്തില്‍ സ്ത്രീ സാക്ഷരത കുറവായിരുന്നു. നിരവധി പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ പലരും പഠനം ഉപേക്ഷിക്കുകയായിരുന്നു. പ്രസവസമയങ്ങളില്‍ നിരവധി സ്ത്രീകള്‍ മരിച്ചിരുന്നു. സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ബിജെപി വികസന പദ്ധതികള്‍ക്ക് രൂപം നല്കിയത്. അതിന്റെ ഫലമാണ് ഇന്നിവിടെ കാണുന്നത്. ഗുജറാത്തിന്റെ വികസന മാതൃകയുടെ ഏറ്റവും വലിയ ശക്തി ഇന്ന് നമ്മുടെ അമ്മമാരും സഹോദരിമാരുമാണ് – മോദി പറഞ്ഞു.
ഛോട്ടാ ഉദയ്പൂരില്‍ 5000 കോടിയിലധികം രൂപയുടെ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഭാരതം ഉടന്‍തന്നെ ആഗോള സാമ്പത്തിക ശക്തിയായി മാറും. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറുമെന്നതിന് ഞാന്‍ ഗ്യാരന്റിയാണ്. ഛോട്ടാ ഉദയ്പൂരില്‍ 50,000 വീടുകളില്‍ കുടിവെള്ള പൈപ്പ് സ്ഥാപിച്ചു. എന്റെ പേരില്‍ എനിക്കൊരു വീടില്ല. പക്ഷേ രാജ്യത്തെ വനിതകളുടെ പേരുകളില്‍ അവര്‍ക്ക് വീടുകള്‍ നൽകി വരുകയാണ്. നരേന്ദ്ര മോദി പറഞ്ഞു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
![](http://avatartoday.com/wp-content/uploads/2023/09/PP-Sujathan.jpg)
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു