Connect with us

Latest News

കരുത്തുക്കാട്ടി ലോകത്ത് ഇന്ത്യ, ആയിരത്തോളം ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമം കണ്ട വിജയം

Published

on

ബെംഗളൂരു: ലോക രാജ്യങ്ങൾക്ക് മുന്നിൽ തലയുയർത്തി ഭാരതം. ചന്ദ്രനെ പോലെ തിളങ്ങി രാജ്യത്തിന്റെ ചന്ദ്രയാൻ ദൗത്യം വിജയക്കൊടി പാറിച്ചിരിക്കുകയാണ്. ഊണും ഉറക്കവും ഉപേക്ഷിച്ച് രാവും പകലുമില്ലാതെ ഐഎസ്ആർഒ ഗവേഷകർ നടത്തിയ പ്രയത്നം ഒടുവിൽ ചന്ദ്രോപരിതലത്തിൽ എത്തിയിരിക്കുകയാണ്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ 3 പേടകം സോഫ്റ്റ്‌ ലാൻഡിങ് നടത്തിയതോടെ ലോകത്തിന് മുന്നിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി, ലോകശക്തികൾക്കു മുന്നിൽ ശക്തികാട്ടികൊണ്ട് ബഹിരാകാശ സാങ്കേതികതയുടെ പുതിയ ചരിത്രം രചിക്കുകയാണ് ഇന്ത്യയുടെ ചന്ദ്രയാൻ 3. ചന്ദ്രയാൻ ദൗത്യത്തിൽ യുഎസിനും ചൈനയ്ക്കും സോവിയറ്റ് യൂണിയനുൾപാടെയുള്ള രാജ്യങ്ങൾക്ക് സാധിക്കാത്ത നേട്ടം കൈവരിച്ച രാജ്യമായി ഇതോടെ നമ്മുടെ ഭാരതം മാറിക്കഴിഞ്ഞു. ചരിത്രം കുറിച്ച് ചന്ദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയത് വൈകിട്ട് 6.03 നായിരുന്നു.

“ഒരു പേടകത്തിനും ഇതുവരെ സോഫ്റ്റ്‌ലാൻഡിങ് നടത്താൻ സാധിക്കാത്തത്ര അപകടകരമായ മേഖലയിലാണ് ഇന്ത്യ കരുത്തോടെ ചുവടുറപ്പിച്ചത്”

ഒരു പേടകത്തിനും ഇതുവരെ സോഫ്റ്റ്‌ലാൻഡിങ് നടത്താൻ സാധിക്കാത്തത്ര അപകടകരമായ മേഖലയിലാണ് ഇന്ത്യ കരുത്തോടെ ചുവടുറപ്പിച്ചത്. ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിനു കീഴിലെ മിഷൻ ഓപറേഷൻസ് കോംപ്ലക്സിലേക്ക് ലാൻഡിങ്ങിനെ തുടർന്ന് ലാൻഡറിൽനിന്നുള്ള സിഗ്നൽ എത്തികഴിഞ്ഞു. ചരിത്ര പ്രധാന ദൗത്യത്തിന് നേതൃത്വം നൽകിയ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് ഉൾപ്പെടെയുള്ള ഗവേഷകർ പരസ്പരം കെട്ടിപ്പിടിച്ചു കയ്യടിച്ചും, പലരുടെയും കണ്ണുകൾ ഈറനണിഞ്ഞുമാണ് ആഹ്ലാദം പ്രകടമാക്കിയത്. 140 കോടി ഇന്ത്യൻ ജനതയുടെ മുന്നിൽ അഭിമാനത്തോടെ തിളങ്ങി നിൽക്കുകയാണ് ചന്ദ്രയാൻ 3.

ഇന്ത്യയുടെ ചന്ദ്രയാൻ 3 പേടകം വിക്രം എന്ന ലാൻഡറും പ്രഗ്യാന്‍ എന്ന റോവറും അടങ്ങിയതായിരുന്നു. പ്രൊപ്പൽഷൻ മൊഡ്യൂളും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇതേ പേരു തന്നെയായിരുന്നു ചന്ദ്രയാൻ 2 പേടകത്തിലെ ലാൻഡറിനും റോവറിനും. ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ മാർക്ക് 3 (എൽവിഎം 3) റോക്കറ്റിലേറി ജൂലൈ 14ന് ശ്രീഹരിക്കോട്ടയിൽ നിന്നു പറന്നുയർന്ന ചന്ദ്രയാൻ 3 അന്നുതന്നെ ഭൂമിക്കു ചുറ്റും ഭ്രമണം ആരംഭിക്കുകയായിരുന്നു. പേടകത്തിന്റെ യാത്ര ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലായിരുന്നു. തുടർന്ന് പ്രൊപ്പല്‍ഷൻ മൊഡ്യൂളിലെ ഇന്ധനം ഉപയോഗിച്ച്, 5 ഘട്ടങ്ങളിലൂടെ ഭൂമിക്കു ചുറ്റുമുള്ള പേടകത്തിന്റെ ഭ്രമണപഥം ഉയർത്തി. ഭ്രമണപഥം ജൂലൈ 17, 18, 20, 25 തീയതികളിലായി ഉയർത്തി. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പേടകം ഓഗസ്റ്റ് 1ന് കടന്നു. ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിൽ ഓഗസ്റ്റ് 5ന് പ്രവേശിച്ചു. ദീർഘവൃത്താകൃ‍തിയിൽ ആരംഭിച്ച് വ്യാസം കുറച്ചുകൊണ്ടു വന്ന് അഞ്ച് ഘട്ടങ്ങളിലായി ഭ്രമണപഥം താഴ്ത്തി. ആദ്യത്തെ ഭ്രമണപഥം താഴ്ത്തൽ ഓഗസ്റ്റ് ആറിനായിരുന്നു. വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക്ചന്ദ്രോപരിതലത്തിന് 100 കിമീ ഉയരത്തിലെത്തിയപ്പോൾ പേടകം മാറി.

പ്രൊപ്പൽഷന്‍ മൊഡ്യൂളായിരുന്നു ഈ സമയത്തെല്ലാം പേടകത്തിനു സഞ്ചരിക്കാൻ വേണ്ട ഇന്ധനം നല്‍കിയത്. പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ഓഗസ്റ്റ് 17ന്ലാൻഡർ വേർപ്പെട്ടു. അതിനുശേഷം ഓഗസ്റ്റ് 18നും തുടർന്നുള്ള ദിവസങ്ങളിലും ചന്ദ്രന്റെ കൂടുതൽ അടുത്തുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തിന്റെ ലാൻഡറിനെ ഘട്ടംഘട്ടമായി മാറ്റി. ചന്ദ്രോപരിതലത്തിലെ വിവിധ ചിത്രങ്ങൾ പേടകത്തിലെ ക്യാമറകൾ ഓഗസ്റ്റ് 10 മുതൽ പകർത്തി അയച്ചു തുടങ്ങിയിരുന്നു. ചന്ദ്രയാൻ 3 ഓഗസ്റ്റ് 20 നായിരുന്നു ചന്ദ്രന്റെ 134 കിലോമീറ്റർ അകലെയും 25 കിലോമീറ്റർ അടുത്തുമുള്ള ഭ്രമണപഥത്തിൽ എത്തിയത്. തുടർന്ന് ലാൻഡിങ്ങിനായുള്ള കാത്തിരിപ്പിലായിരുന്നു.

പിന്നീട് ഓഗസ്റ്റ് 23ന് ലാൻഡിങ്ങിന് നിശ്ചയിച്ച സ്ഥലത്ത് സൂര്യപ്രകാശം എത്തുന്നതിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. പേടകത്തിന്റെ ആന്തരികഘടകങ്ങൾ ഉൾപ്പെടെ മിഷൻ ഓപറേഷൻസ് കോംപ്ലക്സിലെ ഗവേഷകർ അതിനിടെ പരിശോധിച്ചു വിലയിരുത്തികൊണ്ടിരുന്നു. എതെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടായാൽ ഓഗസ്റ്റ് 27ലേക്ക് ലാൻഡിങ് മാറ്റാനായിരുന്നു ഐഎസ്ആർഓയുടെ തീരുമാനം. എന്നാൽ അതു വേണ്ടി വന്നില്ല എന്ന് ഉച്ചയ്ക്ക് 12.52ന് ഐഎസ്ആർഒ ട്വീറ്റ് ചെയ്യുകയായിരുന്നു. ശേഷം ”ഓട്ടമാറ്റിക് ലാൻഡിങ് സീക്വൻസ് (എഎൽഎസ്) ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. നേരത്തേ തന്നെ നിശ്ചയിച്ചുറപ്പിച്ച സ്ഥാനത്ത് വൈകിട്ട് 5.44 ആകുമ്പോഴേക്കും ചന്ദ്രയാൻ 3യുടെ ലാൻഡർ എത്താനുള്ള കാത്തിരിപ്പാണ്പ്പിലായിരുന്നു”.

മുൻപ് തീരുമാനിച്ചുറപ്പിച്ചതു പോലെ ഓഗസ്റ്റ് 23ന് വൈകിട്ട് 5.44ന് ലാൻഡിങ് പ്രക്രിയ ആരംഭിക്കുകയായിരുന്നു. ഇതിനെ ഐഎസ്ആർഒ ഗവേഷകർ ഉദ്വേഗത്തിന്റെ 17 മിനിറ്റുകൾ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യയുടെ ഡീപ് സ്പേസ് നെറ്റ്‌വർക്ക് (ഐഡിഎസ്എൻ) വഴി ലാൻഡിങ് എപ്രകാരം വേണമെന്നതു സംബന്ധിച്ച കമാൻഡ് നേരത്തേത്തന്നെ ലാൻഡറിലേക്ക് എത്തിച്ചിരുന്നു.

ലാൻഡറിനെ ചന്ദ്രോപരിതലത്തിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിലേക്ക് എത്തിക്കുന്നതായിരുന്നു ലാൻഡിംഗിന്റെ ആദ്യപടി. പവേഡ് ബ്രേക്കിങ് ഘട്ടത്തിലേക്ക് അവിടെവച്ച് എത്തി. തുടർന്ന് നാല് ത്രസ്റ്റർ എൻജിനുകളും ഒരുമിച്ച് പ്രവർത്തനം ആരംഭിച്ചു. ഇവിടെ ഉപയോഗപ്പെടുത്തിയത് റെട്രോ ഫയറിങ് എന്ന സാങ്കേതികവിദ്യാ യാണ്. ചന്ദ്രയാൻ പേടകത്തെ മുന്നോട്ടു കുതിപ്പിക്കുന്നതിനുള്ള ഊർജം നൽകുന്നതിനു പകരമായി വിപരീത ദിശയിലേക്കായാണ് റോക്കറ്റിന്റെ പ്രവർത്തനം നടന്നത്. ലാൻഡറിന്റെ വേഗം പതിയെപ്പതിയെ ഇത്തരത്തിൽ കുറച്ചുകൊണ്ടു വന്നു. ഈ സമയത്താണ് ചന്ദ്രന്റെ ഗുരുത്വാകർഷണബലം അതിന്റെ എല്ലാ ശക്തിയോടെയും പേടകത്തിനു നേരെ പ്രയോഗിക്കപ്പെട്ടത്. അതേസമയം എൻജിനുകൾ കൃത്യമായ ആനുപാതത്തിൽ ജ്വലിപ്പിച്ച് വേഗം നിയന്തിച്ചു. അതുവരെ ചന്ദ്രോപരിതലത്തിന് തിരശ്ചീനമായി സ‍ഞ്ചരിച്ച പേടകം ഇതിനോടകം ലംബമായി അതിന്റെ സഞ്ചാരം ആരംഭിച്ചു. ചന്ദ്രയാൻ 2 പാളിയതും നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തിൽ ഇടിച്ചിറക്കിയതും ഈ ഒരു ഘട്ടത്തിലായിരുന്നു. അതിനാൽത്തന്നെ അതീവസൂക്ഷ്മതയോടെയായിരുന്നു ചന്ദ്രയാൻ 3ന്റെ പ്രവർത്തനം.

Crime

കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

Published

on

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.

പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.

Continue Reading

Latest News

Crime1 year ago

കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ...

Latest News1 year ago

തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു

തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു. പില്‍ഗ്രിം ടൂറിസം (തീര്‍ത്ഥാടനം) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്ദേഭാരതിന്റെ സാധ്യത പഠനം ആണ് നടക്കുന്നത്....

Latest News1 year ago

കമാലുദ്ദീൻ സയീദിനെ അജ്ഞാതർ കൊലപ്പെടുത്തി? ശരീരത്തിൽ നിരവധി മുറിവുകൾ

ഇസ്ലാമാബാദ് . ആഗോള ഭീകരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദിനെ അജ്ഞാതർ കൊലപ്പെടുത്തി എന്ന് റിപ്പോർട്ടുകൾ. പാകിസ്താനിലെ പെഷവാറിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ കമാലുദ്ദീന്റെ മൃതദേഹം...

Crime1 year ago

കൊള്ളയടിച്ച പണത്തിന്റെ കുഴി നികത്താൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ വക മാറ്റുന്നു

തൃശൂർ . സി പി എം നേതാക്കളും പരിവാരങ്ങളും കരുവന്നൂർ ബാങ്ക് തട്ടിപ്പിലൂടെ കൊള്ളയടിച്ച പണത്തിന്റെ കുഴി നികത്താൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ...

Crime1 year ago

വയനാട്ടിൽ 14 കാരനായ സൈബർ കുട്ടി ഭീകരൻ അറസ്റ്റിലായി

കൽപ്പറ്റ . എഐ ടെക്നോളജി ഉപയോഗപ്പെടുത്തി സൈബർ രംഗത്ത് ഭീകര പരിവേഷം നേടിയ 14 കാരനെ വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ്...

Crime1 year ago

സൈബർ ഭീഷണിയിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം പോലീസ് അന്വേഷിക്കുന്നു

കോഴിക്കോട് . സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം ലഭിച്ച പിറകെ കോഴിക്കോട് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. വ്യാജ സന്ദേശം ലഭിച്ച ശേഷം കത്തെഴുതി...

Crime1 year ago

നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്‌ക്ക് നേരെ മുന്നാറിൽ ആക്രമണം

ഇടുക്കി . കേരളത്തിൽ മത തീവ്രവാദികളുടെ അഴിഞ്ഞാട്ടം അതിരു കടക്കുന്നതായ വാർത്തകളാണ് പുറത്ത് വരുന്നത്. നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്‌ക്ക് നേരെ...

Latest News1 year ago

അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ

അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കാനഡ തീവ്രവാദികൾക്കും ഭീകരവാദികൾക്കും പ്രവർത്തനയിടം നൽകുന്നു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന പരിപാടിയിൽ ആണ്...

Latest News1 year ago

വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. വ്യാഴാഴ്‌ച രാഷ്ട്രപതി ബില്ലിന് അംഗീകാരം...

Latest News1 year ago

മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘം എത്തുന്നതിൽ വിറളി പിടിച്ച് എം എം മണി

തൊടുപുഴ . മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കോടതി ഉത്തരവിനെ തുടർന്ന് പ്രത്യേക ദൗത്യസംഘം എത്തുന്നതിൽ വിറളി പിടിച്ച് എം എം മണി എം എൽ എ....

Trending