Latest News
നേരായ മാർഗ്ഗത്തിലൂടെ വരുമാനം ഉണ്ടാക്കുന്ന ഒരു പദ്ധതിയും പിണറായി സർക്കാരിനില്ല – ആർ. സഞ്ജയൻ
തിരുവനന്തപുരം . നേരായ മാർഗ്ഗത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാനുള്ള ഒരു പദ്ധതിയും സംസ്ഥാന സർക്കാറിനില്ലെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. സംസ്ഥാനത്ത് കുടിവെള്ളത്തിനും, വൈദ്യുതിക്കും അന്യായമായി നിരക്ക് വർദ്ധിപ്പിച്ച് സാമ്പത്തിക സമാഹരണം ആസൂത്രണം ചെയ്ത് ധനസമാഹരണം നടത്തുകയാണ് സർക്കാർ. അഴിമതിയും സ്വജനപക്ഷപാതവും ഒരു ഭാഗത്ത് അരങ്ങ് തകർക്കുമ്പോൾ, ധനപരമായ ധൂർത്തിന് ഒരു നിയന്ത്രണവുമില്ലെന്നും ആർ. സഞ്ജയൻ കുറ്റപ്പെടുത്തി. ഭാരതീയ വിചാരേകന്ദ്രം സംസ്ഥാന സമിതിയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധൂർത്തും സ്വജനപക്ഷപാതവും സംസ്ഥാനത്ത് അരങ്ങ് തകർക്കുന്നതിനിടയിലാണ് കോ-ഓപ്പറേറ്റ് ബാങ്കുകളിലെ അഴിമതി കൂടി പുറത്തുവരുന്നത്. ഈ അഴിമതികൾ പുറത്തുകൊണ്ടുവന്നത് സർക്കാർ സംവിധാനമല്ല, മറിച്ച് ഇരകളാക്കപ്പെട്ട് ചികിത്സയ്ക്ക് പോലും പണമില്ലാത്ത സാധാരണ നിക്ഷേപകരാണ് എന്നതാണ് യാഥാർഥ്യം. ഏതെങ്കിലും വ്യക്തിയുടെ പോരായ്മയോ സ്വഭാവവൈകൃതമോ അല്ല ഇത്തരം അഴിമതികൾക്ക് കാരണം. മറിച്ച് ഭരണം നടത്തുന്ന പാർട്ടിയുടെ ഒത്താശയോടെ നടക്കുന്ന സംഘടിതമായ തട്ടിപ്പാണ്. ഇത് ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. ആർ. സഞ്ജയൻ പറഞ്ഞു.
ഭാരതത്തിൽ സമസ്ത മേഖലയിലും പൊതുവിൽ കാണുന്ന ഉണർവ്വിന് നേർവിപരീതമാണ് കേരളത്തിൽ സംഭവിക്കുന്നത്. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച് ജനങ്ങൾക്കിടയിലെ പ്രതീക്ഷയില്ലായ്മയാണ് വിദ്യാർത്ഥികളും, യുവജനങ്ങളും വൻതോതിൽ കേരളം വിട്ട് വിദേശത്ത് പോകാൻ കാരണം. ഇതിന് മാറ്റം വന്നേ മതിയാവൂ.- ആർ. സഞ്ജയൻ പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷൻ ഡോ. സി.വി. ജയമണി അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. സി.എം. ജോയ്, ഡോ. ശിവകുമാർ, ഡോ. കെ.എൻ. മധുസൂദനൻ പിള്ള, ജനറൽ സെക്രട്ടറി കെ.സി. സുധീർബാബു, സംഘടനാ സെക്രട്ടറി വി. മേഹഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീധരൻ പുതുമന സ്വാഗതവും, ഡോ.കെ. വിജയകുമാരൻ നായർ നന്ദിയും പറഞ്ഞു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

