Entertainment
‘അന്തം കമ്മികൾ അറിയാൻ, പേരടി വണ്ടികളുടെ എണ്ണം കൂടുകയാണ്’, നടൻ പ്രേം കുമാറിനെ എടുത്തിട്ടലക്കി നടൻ ഹരീഷ് പേരടി

കോഴിക്കോട് . വന്ദേ ഭാരതിനെ പിന്തുണച്ച തന്നെ പരിഹസിച്ച നടൻ പ്രേംകുമാറിന് മറുപടിയുമായി സി പി എമ്മിനെ എടുത്തിട്ടലക്കി നടൻ ഹരീഷ് പേരടി. വന്ദേ ഭാരതിന് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യത എടുത്തുപറഞ്ഞ് സിപിഎമ്മിനെ പരിഹസിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ട്രെയിൻ വരുന്നതിൽ സന്തോഷം പ്രകടിപ്പിച്ച തന്നെ നടൻ പ്രേം കുമാർ പരിഹസിച്ചെന്നും വന്ദേ ഭാരതിന് പേരടി വണ്ടി എന്ന് അദ്ദേഹം പേരിട്ടതും ഹരീഷ് ചൂണ്ടിക്കാറ്റുന്നു. രണ്ടാം വന്ദേഭാരത് കേരളത്തിന് സമ്മാനിക്കുന്ന ഈ അവസരത്തിൽ അഭിമാനത്തോടെ ആ പേര് താൻ ഏറ്റെടുക്കുകയാണെന്നും നടൻ ഹരീഷ് പേരടി ഫേസ് ബുക്കിൽ കുറിച്ചു.
ഞാൻ വന്ദേഭാരതിനെ കേരളത്തിന്റെ വികസനമായി കണ്ടപ്പോൾ. ഈ വികസനം 130 കിലോമീറ്റർ സ്പീഡിൽ എത്തിയാൽ അത് നടപ്പാക്കിയവർക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോൾ. ഫേസ്ബുക്കിലെ എന്റെ പ്രിയ സുഹൃത്ത്. അടുത്തകാലത്ത് ഇടുതുപക്ഷ സഹയാത്രികനായി മാറിയ പ്രേമംകുമാറാണ് എന്നെ കളിയാക്കാൻ വേണ്ടി ഈ വണ്ടിക്ക് പേരടിയുടെ വണ്ടി എന്ന് പേരിട്ടത്.
കേന്ദ്രസർക്കാർ രണ്ടാം വന്ദേഭാരത് കേരളത്തിന് സമ്മാനിക്കുന്ന ഈ അവസരത്തിൽ അഭിമാനത്തോടെ ഞാൻ ആ പേർ ഏറ്റെടുക്കുകയാണ്. പ്രേമകുമാരാ പേരടിയുടെ വണ്ടികളുടെ എണ്ണം കൂടുകയാണ്. എം.വി.ജയരാജേട്ടൻ അന്നേ വന്ദേഭാരതിനെ മാലയിട്ടു സ്വീകരിച്ചു. പിണറായി സഖാവ് വന്ദേഭാരതിൽ യാത്രചെയ്തു. ഇൻഡിഗോ ഉപേക്ഷിച്ച ഇ.പി.ജയരാജേട്ടൻ വന്ദേഭാരതിനെ പുകഴത്തി. എന്നാലും അന്തം കമ്മികളുടെ അറിവിലേക്കായി പറയുന്നു. കേരളത്തിന് ഒരു കടവുമില്ലാതെ ഇത് 130 തും കടന്ന് 160 ലേക്ക് എത്തും. ഇനി നമുക്ക് സെമി സിൽവർലൈൻ ആവശ്യമില്ല. ഇനി അന്യ സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്ന ഹൈസ്പീഡ് ലൈൻ മാത്രമേ ഇതിനേക്കാൾ വലിയ വികസനമുള്ളു. ഇനി ആകെ ചെയ്യാവുന്ന ഒരു കാര്യം വിഐപികളുടെ എസി കംപാർട്ട്‌മെൻറ്റിന് പേരടി കംപാർട്ട്‌മെൻറ്റ് എന്ന പേര് വേണമെങ്കിൽ കൊടുക്കാമെന്ന് മാത്രം. ഞാനും തണുത്ത് മരവിച്ച് അപ്രതികരണ പുളകിതനാവും.
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ