Art
ജന്മദിനത്തിൽ വിശ്വകർമ്മ പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി . തന്റെ ജന്മ ദിനത്തിൽ വിശ്വകർമ്മ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പരമ്പരാഗത തൊഴിലാളികൾക്ക് പതുയുഗം നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്തെ പരമ്പരാഗത തൊഴിൽ മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികൾക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക. വിശ്വകർമ്മ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. യശോഭൂമി കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനത്തിനുശേഷം അതേ വേദിയിൽ അദ്ദേഹം വിശ്വകർമ്മ പദ്ധതി നാടിനായി സമർപ്പിക്കുകയായിരുന്നു. തുടർന്ന് കരകൗശല വിദഗ്ധരുമായി അദ്ദേഹം സംവദിക്കുകയും ഉണ്ടായി.
ഇന്ത്യൻ അഭിവൃദ്ധിയുടെ വേരുകൾ തുടങ്ങുന്നത് വിശ്വകർമ്മാക്കളിലൂടെയാണ്. ആയിരക്കണക്കിന് വർഷങ്ങളായി അവരുടെ പ്രയത്നം നാടിനായി തുടരുന്നു. ദശലക്ഷക്കണക്കിന് കരകൗശല വിദഗ്‌ദ്ധർക്ക് പ്രതീക്ഷയുടെ പുതു കിരണവുമായി പിഎം വിശ്വകർമ്മയോജന വരുന്നുവെന്ന് നരേന്ദ്രമോദി പറയുകയുണ്ടായി. 13,000 കോടി രൂപയാണ് പദ്ധതി വിഹിതമായി സർക്കാർ 5 വർഷത്തേക്ക് ഇതിനായി മാറ്റി വച്ചിരിക്കുന്നത്.
കരകൗശല തൊഴിലാളികൾക്ക് സൗജന്യ പരിശീലനം നൽകും. അതേകാലയളവിൽ 500 രൂപ സ്റ്റൈപൻഡായും നൽകുന്നതാണ്. പരിശീലനം പൂർത്തിയാകുന്ന മുറയ്‌ക്ക് അവർക്ക് പിഎം വിശ്വകർമ്മ സർട്ടിഫിക്കറ്റും ഐഡി കാർഡും നൽകുന്നതാണ്. ഇതിന് പുറമേ ടൂൾകിറ്റിന് വേണ്ടിയുള്ള ഇൻസെന്റീവായി 15,000 രൂപയും നൽകും. ഇവർക്ക് 5 ശതമാനം നിരക്കിൽ ഈട് രഹിത വായ്പ ലഭ്യമാക്കും. ഇതിൽ ആദ്യ ഗഡുവായി 1 ലക്ഷവും രണ്ടാം ഗഡുവായി 2 ലക്ഷം വരെയുമാണ് നൽകാൻ തീരുമാനിച്ചിട്ടുള്ളത്.
മത്സ്യബന്ധനവല നിർമിക്കുന്നവർ, തയ്യൽക്കാർ, ബാർബർ, പാവയും കളിപ്പാട്ടവും നിർമിക്കുന്നവർ, കയർ, ചവിട്ടി, വട്ടി-കുട്ട നിർമാതാക്കൾ, ചൂല് നിർമാതാക്കൾ, കൽപ്പണിക്കാർ, പാദരക്ഷ നിർമിക്കുന്നവർ, ശിൽപം – പ്രതിമ എന്നിവ നിർമിക്കുന്നവർ, കളിമൺപാത്ര നിർമാതാക്കൾ, സ്വർണപ്പണിക്കാർ, പൂട്ട് നിർമാതാക്കൾ, മരപ്പണിക്കാർ, ചുറ്റികയും പണിയായുധങ്ങളും നിർമിക്കുന്നവർ എന്നിവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്.
Art
വിശ്വകര്‍മ്മ ജനവിഭാഗത്തിന്റെ സ്വപ്‍ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
തിരുവനന്തപുരം . പരമ്പരാഗത കരകൗശല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശ്വകര്‍മജര്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് കൂട്ടത്തോടെ ബഹിഷ്‌കരിച്ച് പിണറായി സർക്കാർ. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ മുഖ്യാതിഥിയായി പങ്കെടുത്ത പിഎം വിശ്വകര്‍മ്മ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌ക്കരിച്ചത്. വിശ്വകര്‍മ ജന വിഭാഗത്തിന്റെ ഉന്നമനം ലക്‌ഷ്യം വെച്ചുള്ള പദ്ധതി നടപ്പാവുന്നതോടെ വിശ്വകര്‍മജർ എല്ലാം മോദിക്ക് പ്രിയപ്പെട്ടവരായി മാറുമോ എന്ന ചങ്കിടിപ്പാണ് ബഹിഷ്‌കരണത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
വിശ്വകര്‍മജര്‍ക്ക് ധനസഹായം നല്‍കുക, പരിശീലനം, വിപണി സാദ്ധ്യതകള്‍ തുടങ്ങിയവയും പ്രദാനം ചെയ്യുന്ന പദ്ധതി തൊഴിലാളികളുടെ സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്നവര്‍ തന്നെ ബഹിഷ്‌ക്കരിച്ചതിനു പിന്നില്‍ രാഷ്‌ട്രീയം മാത്രമാണ് ഉള്ളതെന്ന് വ്യക്തമാണ്. വിവിധ സ്വയം തൊഴിൽ പദ്ധതികൾക്കായി വിശ്വകര്‍മജര്‍ ലോണുകൾക്ക് അപേക്ഷിച്ചാൽ പോലും കിട്ടാത്ത അവസ്ഥയാണ് കേരളത്തിൽ നിലവിൽ ഉള്ളത്.
പരമ്പരാഗത കരകൗശലത്തൊഴിലാളികള്‍ക്ക് വിപണിയില്‍ പോകാനും അവരുടെ ഉത്പന്നങ്ങളെ വ്യാപിപ്പിക്കാനും ഉപകരിക്കുന്ന കേന്ദ്രത്തിന്റെ വിശ്വകര്‍മ പദ്ധതി തൊഴിലാളി സ്നേഹം പറഞ്ഞു പറ്റിച്ച് ഉരുളയ്ക്ക് ഉപ്പേരി ഉണ്ടാക്കി നൽകുന്ന ഇടത് സർക്കാരിന് ചെകിടത്തേറ്റ അടിയാണ്. വോക്കല്‍ ഫോര്‍ ലോക്കല്‍ ഒരു ജില്ല ഒരു ഉല്പന്നം, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയവ പിഎം വിശ്വാകര്‍മ കേന്ദ്ര പദ്ധതികൾ വരുന്നതോടെ ഇത്രയും കാലം പറഞ്ഞു പറ്റിച്ചവരെ തിരിച്ചറിയുമല്ലോ എന്നാണ് ഇടത് സർക്കാർ ഭയക്കുന്നത്.
റെയില്‍വേ മന്ത്രാലയവും കേന്ദ്ര എംഎസ്എംഇ മന്ത്രാലയവും ചേര്‍ന്നാണ് വിശ്വകര്‍മജര്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. നോട്ടീസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, ജെ ആര്‍ അനില്‍, ആന്റണി രാജു എന്നിവരുടെ പേരും ഉണ്ടായിരുന്നു. ഒരാൾ പോലും അവിടേക്ക് തിരിഞ്ഞു നോക്കാൻ കൂട്ടാക്കിയില്ല. നോട്ടിസില്‍ പേരുണ്ടായിരുന്ന എംപിമാരായ ശശി തരൂര്‍, എ എ റഹിം, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നില്ല. വിശ്വകര്‍മജര്‍ക്ക് ധനസഹായം നല്‍കുക മാത്രമല്ല പരിശീലനം, വിപണി സാദ്ധ്യതകള്‍ തുടങ്ങിയവയും പ്രദാനം ചെയ്യുന്ന പദ്ധതി തൊഴിലാളികളുടെ സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്നവര്‍ തന്നെ ബഹിഷ്‌ക്കരിച്ച സംഭവം ചടങ്ങിനെത്തിയ വിശ്വകര്‍മ സമൂഹത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു