Crime

മുഖ്യമന്ത്രിയെ കണ്ട ശേഷം ചോദ്യം ചെയ്യലിനായി എത്തിയ എം കെ കണ്ണന് ചോദ്യങ്ങള്‍ക്ക് മറുപടിയായി വിറയല്‍

Published

on

കൊച്ചി . കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍, ഇഡി ഓഫീസിലേക്ക് പോകും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ശേഷം ചോദ്യം ചെയ്യലിനായി എത്തിയ സി പി എം സംസ്ഥാന സമിതി അംഗവും തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണന് ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ശരീരത്തിന് വിറയല്‍. ശരീരത്തിന് വിറയല്‍ ഉണ്ടെന്ന് കണ്ണന്‍ ആവര്‍ത്തിച്ചതോടെ ചോദ്യം ചെയ്യൽ നിർത്തി പോകാന്‍ അനുവദിക്കുകയായിരുന്നു ഇഡി.

ചോദ്യം ചെയ്യലുമായി കണ്ണന്‍ സഹകരിക്കുന്നില്ലെന്ന് ഇ ഡി വെളിപ്പെടുത്തിയിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ശരീരത്തിന് വിറയല്‍ ഉണ്ടെന്ന് കണ്ണന്‍ ആവര്‍ത്തിച്ചതോടെയാണ് പോകാന്‍ അനുവദിച്ചതെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു. അതേസമയം, തനിക്ക് ശാരീരികബുദ്ധിമുട്ടുള്ളതായി പറഞ്ഞിട്ടില്ലെന്നാണ് പുറത്തിറങ്ങിയ എം കെ കണ്ണന്റെ പ്രതികരണം. ചോദ്യം ചെയ്യല്‍ സൗഹാര്‍ദ്ദപരമാ യിരുന്നു എന്നും ഇഡി എപ്പോള്‍ വിളിപ്പിച്ചാലും സഹകരിക്കുമെന്നും കണ്ണന്‍ പറഞ്ഞു.

എം കെ കണ്ണന്‍ ഇഡി ഓഫീസിലേക്ക് പോകും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കരുവന്നൂര്‍ വിഷയം സംസാരിച്ചില്ലെന്നായിരുന്നു എം കെ കണ്ണന്‍ പറഞ്ഞിരുന്നത്. എം കെ കണ്ണനെ ഇത് രണ്ടാം തവണയാണ് ഇ ഡി ചോദ്യം ചെയ്തത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണന്‍ നേതൃത്വം നല്‍കുന്ന ബാങ്കില്‍ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം നടന്നു വരുന്നത്. എം കെ കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് സതീഷ് കുമാര്‍ മിക്ക ഇടപാടും നടത്തിയിരിക്കുന്നത്. ഇതിലെല്ലാം കണ്ണന് മുഖ്യ റോളുണ്ടെന്നായിരുന്നു ഇ ഡി യുടെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version