Category: Technology

ജനസംഖ്യയുടെ 99 ശതമാനം ആളുകളിലേക്ക് ജിയോ സേവനങ്ങള്‍
Post

ജനസംഖ്യയുടെ 99 ശതമാനം ആളുകളിലേക്ക് ജിയോ സേവനങ്ങള്‍

ജിയോ 4 ഓഫറുകള്‍ കൂടി പുറത്തിറക്കിയിരിക്കുന്നു.11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ തുടങ്ങിയ ആഡ് ഓണ്‍ പായ്ക്കുകളാണ് ജിയോ അവതരിപ്പിച്ചത് .ജിയോയുടെ ഏറ്റവും പുതിയ ഡാറ്റ പായ്ക്കുകള്‍ കഴിഞ്ഞ ദിവസ്സം പുറത്തിറങ്ങിയിരുന്നു. ഈ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി അതിവേഗ ഡാറ്റയും സൗജന്യ വോയ്സ് കോളും ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഈ വര്‍ഷം ഇന്ത്യയുടെ ജനസംഖ്യയില്‍ 99 ശതമാനം ആളുകളിലേക്ക് ജിയോ സേവനങ്ങള്‍ എത്തിക്കാനാകുമെന്നാണ് കമ്ബനി പ്രതീക്ഷിക്കുന്നതെന്ന് ജിയോ പത്ര സമ്മേളനത്തില്‍...

മിസൈൽ പരീക്ഷണം വിജയിപ്പിച്ച്  ഇന്ത്യ
Post

മിസൈൽ പരീക്ഷണം വിജയിപ്പിച്ച് ഇന്ത്യ

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി-1 വിജയകരമായി വിക്ഷേപിച്ചു. അബ്ദുല്‍ കലാം ദ്വീപിലെ (വീലര്‍ ഐലന്‍ഡ്) ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ ലോഞ്ച് പാഡില്‍ നിന്നാണു പരീക്ഷിച്ചത്. ആണവ പോര്‍മുന വഹിക്കാന്‍ കഴിയുന്ന മിസൈലാണ് വിക്ഷേപിച്ചത്. 700 കിലോമീറ്ററാണു ദൂരപരിധി. ഇന്ത്യന്‍ കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡിന്റെ (എസ്എഫ്‌സി) പരിശീലനത്തിന്റെ ഭാഗമായാണു പരീക്ഷണം.

ഇനി വെറും 49 രൂപ മാത്രം : റിപ്പബ്ലിക് ഡെ ഓഫറുമായി ജിയോ
Post

ഇനി വെറും 49 രൂപ മാത്രം : റിപ്പബ്ലിക് ഡെ ഓഫറുമായി ജിയോ

മുംബൈ :രാജ്യത്തെ ടെലികോം ചരിത്രത്തിലാദ്യമായി കുറഞ്ഞ പ്ലാന്‍ അവതരിപ്പിച്ച് ജിയോ. ഇനി വെറും 49 രൂപക്ക് 28 ദിവസ കാലാവധിയില്‍ ഒരു ജി.ബി ഡാറ്റ ഉപയോഗമാണ് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് റിപ്പബ്ലിക് ഡെ ഓഫറായി ജിയോ പ്രഖ്യാപിച്ചത്. എയര്‍ടെലിനെ ഉൾപ്പെടെ കടുത്ത വെല്ലുവിളി ഉയര്‍ത്തിയാണ് ജിയോയുടെ നിരക്ക് കുറയ്ക്കല്‍. ഉയര്‍ന്ന നിരക്കും കുറഞ്ഞ ഡാറ്റയുംമൂലം ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വീഡിയോ കോളും ആപ്പ് ഉപയോഗവും അന്യമാക്കിയതിനാലാണ് നിരക്ക് കുറച്ചും കൂടുതല്‍ ഡാറ്റ നല്‍കിയുമുള്ള പുതിയ ഓഫർ അവതരിപ്പിച്ചതെന്ന്...

ആധാർ ലിങ്ക് ചെയ്തില്ല; ആധാർ പദ്ധതിയുടെ ഡയറക്ടറുടെ സിം കണക്ഷൻ കട്ട് ചെയ്തു
Post

ആധാർ ലിങ്ക് ചെയ്തില്ല; ആധാർ പദ്ധതിയുടെ ഡയറക്ടറുടെ സിം കണക്ഷൻ കട്ട് ചെയ്തു

ബെംഗളൂരു: ആധാർ കാർഡ് ലിങ്ക് ചെയ്യാത്തതിനെ തുടർന്നു ആധാർ പദ്ധതിയുടെ ഡയറക്ടർ എച്ച് എല്‍ പ്രഭാകറിന്റെ സിം കണക്ഷൻ കമ്പനി കട്ട് ചെയ്തു. സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന യുഐഡിഎഐയുടെ നിരന്തര ഓര്‍മ്മപ്പെടുത്തലിനിടയിലാണ് യുഐഡിഎഐ ഉദ്യോഗസ്ഥന് തന്നെ കണക്ഷന്‍ നഷ്ടപ്പെടുന്നത്. ഒറ്റത്തവണ പാസ്വേര്‍ഡ്(OTP)ഉപയോഗിച്ച് താന്‍ സിം ആധാറുമായി ബന്ധിപ്പിച്ചിരുന്നെന്നും തന്റെ ഐഡന്റിറ്റി ഇനിയും അവർക്കു മുന്നിൽ സമർപ്പിക്കുന്നത് പരിഹാസാത്മകമാണെന്നും പ്രഭാകർ പറഞ്ഞു. മാത്രമല്ല സിം കണക്ഷന്‍ എടുക്കുമ്പോള്‍ എല്ലാ വിധ രേഖകളും ഞാന്‍ ഹാജരാക്കിയിരുന്നു. ഞാന്‍ നേതൃത്വം...

‘വാട്സാപ് ഫോർ ബിസിനസ്’ ആപ്ലിക്കേഷൻ വരുന്നു
Post

‘വാട്സാപ് ഫോർ ബിസിനസ്’ ആപ്ലിക്കേഷൻ വരുന്നു

ന്യൂയോർക്ക്: ‘വാട്സാപ് ഫോർ ബിസിനസ്’ ആപ്ലിക്കേഷൻ രംഗത്ത്. ബിസിനസ് സാധ്യതകൾ കൂടി ഉൾപ്പെടുന്ന ആപ്ലിക്കേഷനാണ് ഇത്. ആപ് തുടക്കത്തിൽ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമാണ് ലഭ്യമാകുക. ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കുന്ന ആപ്പിൽ കമ്പനികൾക്ക് അവരുടെ ഓഫറുകളും മറ്റും ഉപഭോക്താക്കളിലേക്കു നേരിട്ട് എത്തിക്കുന്നതിനുളള സംവിധാനങ്ങളുണ്ട്. വാണിജ്യസ്ഥാപനങ്ങളുടെ വിവരണം, കമ്പനികളുടെ ഇ–മെയിൽ അഥവാ സ്റ്റോർ മേൽവിലാസങ്ങൾ, വെബ്സൈറ്റുകൾ, പ്രത്യേക ഇളവുകൾ തുടങ്ങിയവ ‘യൂസർ ചാറ്റ്’ രൂപത്തിൽ ഉപഭോക്താക്കൾക്ക് കൈമാറാൻ ആപ്ലിക്കേഷൻ സഹായിക്കും. വാട്സാപ് ഫോർ ബിസിനസ് ആപ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും...

ഇനി ഡാറ്റ ഇല്ലാതെ ചാറ്റ് ചെയ്യാം
Post

ഇനി ഡാറ്റ ഇല്ലാതെ ചാറ്റ് ചെയ്യാം

ന്യൂഡൽഹി : ഇനി ഡാറ്റ ഇല്ലാതെയും ചാറ്റ് ചെയ്യാമെന്ന സന്തോഷകരമായ വർത്തയുമായാണ് ടെക്ക് ലോകം ഉപഭോക്താക്കളുടെ മുന്നിലേക്കു എത്തിയിരിക്കുന്നത്. ഇന്ത്യന്‍ വാട്ട്‌സ്ആപ്പ് എന്ന് അറിയപ്പെടുന്ന മെസഞ്ചര്‍ പ്ലാറ്റ്‌ഫോമായ ഹൈക്കാണ് ‘ടോട്ടല്‍’ എന്ന പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. ഡാറ്റ ഇല്ലാണ്ട് തന്നെ ചാറ്റ് ചെയ്യാനാകുമെന്ന പ്രത്യേകതയാണ് ഇന്ത്യൻ മാർക്കറ്റിൽ ടോട്ടലിനെ വ്യത്യസ്ഥനാക്കുന്നത്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷനില്‍ ചാറ്റിങിന് പുറമെ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കാര്‍ബണ്‍, ഇന്റക്‌സ് എന്നീ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളാണ് ‘ടോട്ടല്‍’...

അഡ്മിന്മാരെ ഇനി ‘ഡിസ്മിസ്’ ചെയ്യാം
Post

അഡ്മിന്മാരെ ഇനി ‘ഡിസ്മിസ്’ ചെയ്യാം

വാട്സാപ്പ് ഉപഭോക്താക്കളെ തേടി പുതിയ ഫീച്ചറുകൾ വരുന്നു. വാട്സാപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറുകളില്‍ ഒന്നാണ് ഡിമോട്ട് ആസ് അഡ്മിന്‍. ഗ്രൂപുകളിൽ നിന്നും അഡ്മിനെ നീക്കം ചെയ്യുന്നതിന് പകരം ‘ഡിമോട്ട്’ അല്ലെങ്കില്‍ ‘ഡിസ്മിസ്’ എന്ന പുതിയ ബട്ടണ്‍ എത്തുന്നു. ഈ ഫീച്ചറിലൂടെ ഇനി ഗ്രൂപുകളിൽ നിന്ന് അഡ്മിനെ നീക്കം ചെയ്യാവുന്നതാണ്. WABeta പ്രകാരം ആദ്യം ഈ സവിശേഷത എത്തുന്നത് ഐഓഎസ് പ്ലാറ്റ്ഫോമിലാണ്. എന്നാല്‍ ബീറ്റ പ്രോഗ്രാം വഴി ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്. വാട്ട്സാപ്പ് ബീറ്റ പതിപ്പ് 2.18.12 ഇന്‍സ്റ്റോള്‍...

നോക്കിയ ആശ വീണ്ടുമെത്തുന്നു
Post

നോക്കിയ ആശ വീണ്ടുമെത്തുന്നു

നോക്കിയ ആശ വീണ്ടുമെത്തുന്നു. ഒരിക്കല്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമായ നോക്കിയയുടെ ലോ ബജറ്റ് സ്മാര്‍ട്ട്ഫോണാണ് ആശ. നോക്കിയ ആശ ലേബലിനായുളള ട്രേഡ് മാര്‍ക്ക് എച്ച്‌എംഡി ഗ്ലോബല്‍ ഏറ്റെടുത്തു. മൊബൈല്‍ ടെലിഫോണുകളിലും സ്മാര്‍ട്ട്ഫോണുകളിലും ഉപയോഗിക്കുന്ന കമ്ബ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോമിനായി ബ്രാന്‍ഡ് ലേബല്‍ ഉപയോഗിക്കം. കൂടാതെ മൊബൈല്‍ ടെലിഫോണുകളിലും സ്മാര്‍ട്ട്ഫോണുകളിലും ഉപയോഗിക്കുന്ന കമ്ബ്യൂട്ടര്‍ സോഫ്റ്റ്വെയറുകള്‍ക്ക് വയര്‍ലെസ് ആശയവിനിമയ സേവനങ്ങള്‍ക്കും ഉപയോഗിക്കാം.

നാസയുമായി ചേര്‍ന്ന് യൂബര്‍ ‘പറക്കും ടാക്‌സി’കള്‍ രംഗത്തിറക്കുന്നു
Post

നാസയുമായി ചേര്‍ന്ന് യൂബര്‍ ‘പറക്കും ടാക്‌സി’കള്‍ രംഗത്തിറക്കുന്നു

ലോസ് ആഞ്ജലസ്: പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ യൂബര്‍ പറക്കും ടാക്‌സികള്‍ രംഗത്തിറക്കാനൊരുങ്ങുന്നു. അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ നാസ (NASA)യുമായി ചേര്‍ന്നാണ് യൂബര്‍ പുതിയ സംരംഭത്തിനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച് ബുധനാഴ്ച ലോസ് ആഞ്ജലസില്‍ കമ്പനി പ്രഖ്യാപനം നടത്തി. നാസയുടെ യുടിഎം (Unmanned Traffic Management) പദ്ധതിയുടെ സഹായത്തോടെയാണ് യൂബര്‍ പൈലറ്റില്ലാത്ത ചെറു വിമാനങ്ങള്‍ ടാക്‌സികളായി ഇറക്കുന്നത്. 2020 ഓടെ തിരഞ്ഞെടുത്ത അമേരിക്കന്‍ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ടാക്‌സികള്‍ ഓടിച്ചു തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നഗരപ്രദേശങ്ങളില്‍ ആകാശമാര്‍ഗം വഴി ഗതാഗതത്തിന്...

നിങ്ങളുടെ നഗ്നചിത്രങ്ങള്‍ അയച്ചുതരൂ, അശ്ലീലചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയാം : ഫെയ്‌സ്ബുക്ക്‌
Post

നിങ്ങളുടെ നഗ്നചിത്രങ്ങള്‍ അയച്ചുതരൂ, അശ്ലീലചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയാം : ഫെയ്‌സ്ബുക്ക്‌

അശ്ലീലം പ്രചരിപ്പിക്കുന്നത് തടയാന്‍ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്ക് ഉപഭോക്താക്കള്‍ എപ്പോഴെങ്കിലും അവരുടെ നഗ്നചിത്രങ്ങള്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അത് ദുരുപയോഗം ചെയ്ത് ഫെയ്‌സ്ബുക്കിലെത്താതിരിക്കാനാണ് ഫെയ്‌സ്ബുക്ക് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫെയ്‌സ്ബുക്കിന് അയച്ചുകൊടുക്കുന്ന ചിത്രങ്ങളുപയോഗിച്ച് ഫെയ്‌സ്ബുക്ക് ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റുകള്‍ തയാറാക്കും. ഈ ഫിംഗര്‍ പ്രിന്റുകള്‍ നഗ്നചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയുമെന്നാണ് ഇവരുടെ അവകാശവാദം. ചിത്രങ്ങള്‍ പങ്ക് വയ്ക്കുന്നതിന് മുമ്പ് ഓണ്‍ലൈനില്‍ ഇ-സേഫ്റ്റി കമ്മീഷണറുടെ വെബ്‌സൈറ്റിലുള്ള ഒരു ഫോം പൂരിപ്പിച്ചു നല്‍കണം. ഇതിന് ശേഷം ഇ-സേഫ്റ്റി കമ്മീഷണറാണ് ഈ ചിത്രം ഫെയ്‌സ്ബുക്കിന് കൈമാറുക....