Category: Sports

ഇന്ത്യക്ക് ചരിത്ര നേട്ടം
Post

ഇന്ത്യക്ക് ചരിത്ര നേട്ടം

കേപ്ടൗണ്‍:  ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്‌റി 20 മത്സരത്തില്‍ ഇന്ത്യക്ക് ജയം. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇതോടെ ദക്ഷിണാഫ്രിക്കയില്‍ രണ്ടു പരമ്പര സ്വന്താക്കുക എന്ന ചരിത്രം നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. സുരേഷ് റെയ്‌ന 43, ധവാന്‍ 47 എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. മറ്റുള്ളവര്‍ക്കാര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. മറുപടി ബാറ്റിങ്ങില്‍...

മകനെ റണ്ണൗട്ടാക്കി അച്ഛന്‍;അപൂര്‍വ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് വിന്‍ഡീസ് ആഭ്യന്തര ടൂര്‍ണമെന്റ്
Post

മകനെ റണ്ണൗട്ടാക്കി അച്ഛന്‍;അപൂര്‍വ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് വിന്‍ഡീസ് ആഭ്യന്തര ടൂര്‍ണമെന്റ്

ആന്റിഗ്വ: സഹോദരങ്ങള്‍ ഒരേസമയം ഒരേ ടീമില്‍ കളിക്കുക എന്നത് ക്രിക്കറ്റില്‍ അപൂര്‍വതയല്ല. എന്നാല്‍ ഒരു ടീമിനായി അച്ഛനും മകനും ഇറങ്ങുകയും മകനെ അച്ഛന്‍ റണ്ണൗട്ടാക്കുകയും ചെയ്താലോ. വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ശിവ്നാരായന്‍ ചന്ദര്‍പോളും മകന്‍ ടെയ്ജ് നരൈന്‍ ചന്ദര്‍പോളുമാണ് വാര്‍ത്തയില്‍ ഇടം പിടിച്ചത്. വിന്‍ഡീസ് ആഭ്യന്തര ടൂര്‍ണമെന്റില്‍ ഗയാനക്കുവേണ്ടിയാണ് ചന്ദര്‍പോളും ടെയ്ജ് നരൈന്‍ ചന്ദര്‍പോളും കളിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ ഫിഫ്റ്റി ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ വിന്‍ഡ്വേര്‍ഡ് ഐലന്‍ഡിനെതിരെ ഇരുവരും ഒരുമിച്ച് ബാറ്റ് ചെയ്തു. 287...

ഐ ലീഗ്: വീണ്ടും വമ്പന്മാരെ തകർത്ത് ഗോകുലം കേരള
Post

ഐ ലീഗ്: വീണ്ടും വമ്പന്മാരെ തകർത്ത് ഗോകുലം കേരള

മൊഹാലി: ഐ ലീഗില്‍ ഗോകുലം കേരള എഫ്സിയുടെ സ്വപ്നക്കുതിപ്പ് തുടരുന്നു. ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ തുടങ്ങിയ അതികായന്‍മാരെ വീഴ്ത്തിയ ഗോകുലം ഇത്തവണ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ മിനര്‍വ എഫ്സിയെയും ഞെട്ടിച്ചു. എവേ മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം. 76ാം മിനിറ്റില്‍ ഹെന്റി കിസേക്കയുടെ വകയായിരുന്നു ഗോകുലത്തിന്റെ വിജയഗോള്‍. നിര്‍ഭാഗ്യത്തെയും പെനാല്‍റ്റി അനുവദിക്കാതിരുന്ന റഫറിയെയും മറികടന്നാണ് ഗോകുലം കേരള പഞ്ചാബില്‍ വിജയം കണ്ടത്. ആദ്യ പകുതിയില്‍ ഗോകുലത്തിനു അനുകൂലമായി ലഭിക്കേണ്ടിയിരുന്ന പെനാല്‍റ്റി റഫറി വിളിച്ചിരുന്നില്ല....

വിശ്വകിരീടം തിരിച്ചുപിടിക്കാന്‍ ബ്രസീൽ; 15 അംഗ ടീമിനെ പ്രഖ്യാപിച്ചു
Post

വിശ്വകിരീടം തിരിച്ചുപിടിക്കാന്‍ ബ്രസീൽ; 15 അംഗ ടീമിനെ പ്രഖ്യാപിച്ചു

സാവോപോളോ: ലോകകപ്പ് കിരീടം തിരിച്ചുപിടിക്കാന്‍ ബ്രസീലിന്റെ പടയൊരുക്കം. അഞ്ചു തവണ ലോകകപ്പില്‍ മുത്തമിട്ട് റെക്കോര്‍ഡിട്ട മഞ്ഞപ്പട ഈ വര്‍ഷം റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ കിരീടം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി 15 അംഗ പ്ലെയിങ് ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്ന് കോച്ച് ടിറ്റെ തീരുമാനിച്ചു കഴിഞ്ഞു. ലോകകപ്പിനുള്ള 15 അംഗ ടീമിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ മിഡ്ഫീല്‍ഡര്‍ ഓസ്‌കറിനെ 15 അംഗ സാധ്യതാ ടീമില്‍ കോച്ച് ടിറ്റെ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍...

ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; ദക്ഷിണാഫ്രിക്കയക്ക് 204 റണ്‍സ് വിജയലക്ഷ്യം
Post

ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; ദക്ഷിണാഫ്രിക്കയക്ക് 204 റണ്‍സ് വിജയലക്ഷ്യം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി-20യില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് ഇന്ത്യ നേടിയത്. 39 പന്തില്‍ 72 റണ്‍സ് നേടിയ ഓപ്പണ്‍ ശിഖര്‍ ധവാന്റെ മികവിലാണ് ഇന്ത്യ മികച്ച് സ്‌കോര്‍ കരസ്ഥമാക്കിയത്. മനീഷ് പാണ്ഡൈ 27 പന്തില്‍ 29 റണ്‍സുമായി ഹാര്‍ദിക്ക് പാണ്ഡ്യ ഏഴ് പന്തില്‍ 13 റണ്‍സുമായി പുറത്താക്കാതെ നിന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ സുരേഷ് റെയ്ന മടങ്ങിയെത്തിയപ്പോള്‍ എ ബി ഡിവില്ലിയേഴ്സ്...

അവസാന മത്സരത്തില്‍ തോല്‍വി; കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫി മോഹം പൊലിഞ്ഞു
Post

അവസാന മത്സരത്തില്‍ തോല്‍വി; കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫി മോഹം പൊലിഞ്ഞു

അവസാന മത്സരത്തില്‍ മഹാരാഷ്ട്രയോട് തോല്‍വിയേറ്റുവാങ്ങിയതോടെ കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫി മോഹം പൊലിഞ്ഞു. ശനിയാഴ്ച ബിലാസ്പൂരില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മഹാരാഷ്ട്രയോട് 98 റണ്‍സിനാണ് കേരളം തോറ്റത്. 37 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര എട്ട് വിക്കറ്റിന് 273 റണ്‍സ് സ്കോര്‍ ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്റെ 29.2 ഓവറില്‍ 175 റണ്‍സില്‍ എല്ലാവരും പുറത്തായി. 46 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ മാത്രമാണ് കേരള നിരയില്‍ കുറച്ചെങ്കിലും പ്രതീക്ഷ...

എബി ഡിവില്യേഴ്‍സും പുറത്ത്, ഇന്ത്യ പിടിമുറുക്കുന്നു
Post

എബി ഡിവില്യേഴ്‍സും പുറത്ത്, ഇന്ത്യ പിടിമുറുക്കുന്നു

ഏകദിന പരമ്ബരയില്‍ ഇന്ത്യക്കെതിരെ ആറാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‍ക്ക് മൂന്നാം വിക്കറ്റും നഷ്‍ടമായി. 30 റണ്‍സ് എടുത്ത എബി ഡിവില്യേഴ്‍സ് ആണ് പുറത്തായത്. ചാഹല്‍ ആണ് എബി ഡിവില്യേഴ്‍സിനെ പുറത്താക്കിയത്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ദക്ഷിണാഫ്രിക്ക 22 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‍ടത്തില്‍ 108 റണ്‍സ് ആണ് എടുത്തിരിക്കുന്നത്. സോണ്ടോയും ക്ലാസെനുമാണ് ക്രീസില്‍. മറ്റ് രണ്ട് വിക്കറ്റുകളും താക്കൂറാണ് സ്വന്തമാക്കിയത്. 24 റണ്‍സ് എടുത്ത മര്‍ക്രത്തെ താക്കൂര്‍ അയ്യരുടെ കൈകളിലെത്തിക്കുകയായിരുന്നു. 0 റണ്‍സ് എടുത്തിരുന്ന അംലയെ ആണ്...

ദക്ഷിണാഫ്രിക്കയെ നാണംകെടുത്താനുറച്ച്‌ കോലിപ്പട; സാധ്യതാ ടീം
Post

ദക്ഷിണാഫ്രിക്കയെ നാണംകെടുത്താനുറച്ച്‌ കോലിപ്പട; സാധ്യതാ ടീം

ജോഹ്നാസ്ബര്‍ഗ്: ഏകദിന പരമ്ബര നേടിയെങ്കിലും അവസാന ഏകദിനത്തിലും ജയിക്കാനായാണ് കളത്തിലിറങ്ങുക എന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അഞ്ചാം മത്സരത്തില്‍ ആധികാരിക ജയത്തോടെ പരമ്ബര സ്വന്തമാക്കിയ ശേഷമായിരുന്നു കോലി ദക്ഷിണാഫ്രിക്കയ്ക്ക് ഈ മുന്നറിയിപ്പ് നല്‍കിയത്. ടെസ്റ്റ് പരമ്ബരയിലെ തോല്‍വി ഏകദിന പരമ്ബരയിലെ സമ്ബൂര്‍ണ ആധിപത്യത്തോടെ ടീം ഇന്ത്യ മറന്നുകഴിഞ്ഞു. പരമ്ബര സ്വന്തമായതിനാല്‍ അവസാന ഏകദിനത്തില്‍ റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കുമോ എന്ന് ഷോണ്‍ പൊള്ളോക്ക് ചോദിച്ചപ്പോള്‍ അത് തള്ളിക്കളയാതിരുന്ന കോലി പക്ഷെ ജയം ആണ് വലിയ ലക്ഷ്യമെന്നും...

ദക്ഷിണാഫ്രിക്കയില്‍ ട്വന്റി-20 ജയിച്ചു കയറി മിതാലിപ്പട
Post

ദക്ഷിണാഫ്രിക്കയില്‍ ട്വന്റി-20 ജയിച്ചു കയറി മിതാലിപ്പട

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്ബരയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയത്തുടക്കം. മുന്നില്‍ നിന്ന് നയിച്ച മിതാലി രാജിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ എഴ് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യന്‍ വനിതകള്‍ വിജയത്തിലെത്തി. ഏകദിനത്തില്‍ ഇന്ത്യയ്ക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്ത സ്മൃതി മന്ധാന 15 പന്തില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും ഉള്‍പ്പെടെ 28 റണ്‍സെടുത്തു. ജെന്നി റോഡ്രിഗസും വേദ...

വിജയ ഹസാരെ ട്രോഫിയിൽ കേരളത്തിനു ജയം
Post

വിജയ ഹസാരെ ട്രോഫിയിൽ കേരളത്തിനു ജയം

ത്രിപുരയ്ക്കെതിരെ 4 വിക്കറ്റ് ജയത്തോടെ വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയം സ്വന്തമാക്കി കേരളം. ആദ്യ മത്സരത്തില്‍ ബംഗാളിനെ തളച്ച ശേഷം കേരളം രണ്ടാം മത്സരത്തില്‍ ഹിമാച്ചല്‍ പ്രദേശിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു. ത്രിപുരയുമായുള്ള മൂന്നാം മത്സരത്തില്‍ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് ത്രിപുര നേടിയത്. 61 റണ്‍സുമായി ത്രിപുര നായകന്‍ മണിശങ്കര്‍ മുരാസിംഗ് ആണ് ത്രിപുരയുടെ ടോപ് സ്കോറര്‍. ശ്യാം ഗോണ്‍(35), രജത് ഡേ(46),...