Category: Special Story

ഇതാണ് ഗോസ്നേഹം ; പലര്‍ക്കും മാതൃകയും അത്ഭുതവുമായി ശ്രീ ഗോകുലം ഗോപാലന്‍
Post

ഇതാണ് ഗോസ്നേഹം ; പലര്‍ക്കും മാതൃകയും അത്ഭുതവുമായി ശ്രീ ഗോകുലം ഗോപാലന്‍

ഇന്ത്യയിലെ അറിയപ്പെടുന്ന വ്യവസായ സ്ഥാപനമായ ശ്രീഗോകുലം ഗ്രൂപ്പിന്റെ സാരഥി ശ്രീ ഗോകുലം ഗോപാലനെ അറിയാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍, എളിമയുടെ പ്രതിരൂപമായ അദ്ദേഹം ചെയ്യുന്ന നന്മകള്‍ പൊതുവേ എല്ലാവരും അറിയുന്നുമില്ല. ചിട്ടി ഫണ്ട്, മെഡിക്കൽ കോളേജ്‌, സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽസ്, സിനിമ നിര്‍മ്മാണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മിനറൽ വാട്ടർ കമ്പനി, നക്ഷത്ര ഹോട്ടലുകള്‍, ജ്യുവല്ലറിസ്, കൺവെൻഷൻ സെന്റർ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി പടര്‍ന്നുപന്തലിച്ചു കിടക്കുന്ന ശ്രീ ഗോകുലം ഗ്രൂപ്സ് ഓഫ് കമ്പനീസിന്റെ ഗോഡ് ഫാദർ ശ്രീ ഗോകുലം ഗോപാലനെ...

സംശയാസ്പദമായ സമരം ; എന്താണ് ശ്രീജിത്തിന് വേണ്ടത് ? അവതാര്‍ ടുഡേ സ്പെഷ്യല്‍ സ്റ്റോറി
Post

സംശയാസ്പദമായ സമരം ; എന്താണ് ശ്രീജിത്തിന് വേണ്ടത് ? അവതാര്‍ ടുഡേ സ്പെഷ്യല്‍ സ്റ്റോറി

കഴിഞ്ഞ 765 ദിവസങ്ങളിലും സെക്രട്ടറിയേറ്റിനു മുന്നിലെ നടപ്പാതയിൽ ക്ഷീണിതനായി ആ മെലിഞ്ഞ ചെറുപ്പക്കാരൻ കിടപ്പുണ്ടായിരുന്നു. അന്നൊന്നും കാണാത്ത ആളും ആരവവുമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആ ചെറുപ്പക്കാരനു ചുറ്റും. ഈ കഴിഞ്ഞു പോയ രാപ്പകലുകളിലൊന്നും തന്നെ ഇയാളെ ഒരു രാഷ്ട്രീയക്കാരനും, ഒരു സമൂഹ മാധ്യമവും കണ്ടില്ല. ഡി.വൈ.എഫ്.ഐ സഹായ ഹസ്തവുമായി ഇറങ്ങിയപ്പോൾ മാത്രമാണ് മറ്റുള്ളവർക്കും അയാളോട് സ്നേഹവും അനുകമ്പയും പൊട്ടി മുളച്ചത്. എന്താണ് നിലവിലെ സ്ഥിതിയിലെ വാസ്തവം…? അവതാർ ടുഡേ ഈ സംഭവങ്ങളുടെ നാൾവഴിയിലൂടെ ഒരന്വേഷണം നടത്തുന്നു....

വിഴിഞ്ഞം ക്രൈസ്റ്റ് കോളേജിൽ വിദ്യര്‍ത്ഥികളെ വേട്ടയാടുന്നു ; പിണറായി സര്‍ക്കാര്‍ ഇനിയും ജിഷ്ണു പ്രണോയിമാരെ സൃഷ്ട്ടിക്കുമോ ?
Post

വിഴിഞ്ഞം ക്രൈസ്റ്റ് കോളേജിൽ വിദ്യര്‍ത്ഥികളെ വേട്ടയാടുന്നു ; പിണറായി സര്‍ക്കാര്‍ ഇനിയും ജിഷ്ണു പ്രണോയിമാരെ സൃഷ്ട്ടിക്കുമോ ?

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്നും വീണ്ടും വിദ്യാഭ്യാസ മേഖലയിൽ ഭാവി വാഗ്‌ദാനങ്ങളുടെ ഭാവി തകർക്കുന്ന തന്ത്രങ്ങളുമായി സ്വാശ്രയകോളേജ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. വിഴിഞ്ഞം ക്രൈസ്റ്റ് കോളേജിലെ മുന്‍വിദ്യര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതെയാണ് മാനേജ്മെന്റിന്റെ ക്രൂരത. കോളേജിലെ മുന്‍ ഡിഗ്രീ വിദ്യാര്‍ത്ഥികളായ ജോമോന്‍ ജെ, ഫെബിന്‍ എഫ് എന്നിവര്‍ക്കാണ് ഈ ദുരനുഭവം. ബികോം വിദ്യാര്‍ത്ഥികളായ ഇവര്‍ക്കെതിരെ വിവിധ കാരണങ്ങള്‍ ആരോപ്പിച്ച് പരീക്ഷ എഴുതുവാനുള്ള അവസരം നഷ്ട്ടപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ജനുവരി അഞ്ചാം തിയതി കേരള സര്‍വകലാശാല നടത്തിയ ബി.കോം ഇന്‍കം ടാക്സ് –...

ശിഖണ്ഡികളായ ഈ സമുദായ നേതാക്കന്മാരെ നമുക്ക് വേണോ…? ചിന്തിക്കൂ… പ്രതികരിക്കൂ !
Post

ശിഖണ്ഡികളായ ഈ സമുദായ നേതാക്കന്മാരെ നമുക്ക് വേണോ…? ചിന്തിക്കൂ… പ്രതികരിക്കൂ !

ഇന്ത്യയിലെ പ്രബലമായ രണ്ടു സമുദായങ്ങളാണ് ഈഴവരും, നായരും. ഈ സമുദായങ്ങളുടെ പേരിൽ സമുദായാംഗങ്ങളുടെ ചോരയൂറ്റി വീർത്തു പെരുകിയ രണ്ടു കുളയട്ടകളായ നേതാക്കന്മാരാണ് വെള്ളാപ്പള്ളി നടേശനും, സുകുമാരൻ നായരും. എസ്.എന്‍.ഡി.പിയുടെ തലപ്പത്ത് മരപ്പട്ടിയെപ്പോലെ വെള്ളാപ്പള്ളി അള്ളിപ്പിടിച്ചിരിക്കുമ്പോൾ വനിതാ സംഘടന ഭാര്യ പ്രീതി നടേശനും, യുവജന സംഘടന മകൻ തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്നു. ഈഴവ സമുദായത്തിൽ ഈ മൂന്നു പേരുമല്ലാതെ യോഗ്യരായ മറ്റാരും ഇല്ലെന്നു തോന്നും, കാലങ്ങളായി എസ്.എന്‍.ഡി.പിയുടെ അധികാരം ഇവർ കയ്യടക്കി വച്ചിരിക്കുന്നതു കാണുമ്പോൾ. മൈക്രോ ഫൈനാൻസിന്റെ പേരിൽ...

മുടിവെട്ടാന്‍ പതിനായിരം ; ലൈക്കടിക്കാന്‍ ലക്ഷങ്ങള്‍ : കേരള രാഷ്ട്രീയത്തിന് നാണക്കേടായി രമേഷ് ചെന്നിത്തല
Post

മുടിവെട്ടാന്‍ പതിനായിരം ; ലൈക്കടിക്കാന്‍ ലക്ഷങ്ങള്‍ : കേരള രാഷ്ട്രീയത്തിന് നാണക്കേടായി രമേഷ് ചെന്നിത്തല

രമേഷ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ ‘പടയൊരുക്കം’ ധൂര്‍ത്തിന്റെ പര്യായം ആയി മാറുന്നു. പാര്‍ട്ടിപ്രവര്‍ത്തകരെ ഏല്‍പ്പിച്ചാല്‍ സംഘാടനം പരാജയപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ട് ‘പടയൊരുക്കം’ കോര്‍ഡിനേറ്റ് ചെയ്യാന്‍ ഏല്‍പ്പിച്ചിരിക്കുന്നത് ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു പരസ്യ കമ്പനിയെയാണ്. കോര്‍പ്പറേറ്റ് ശൈലിയില്‍ കാര്യങ്ങള്‍ ചെയ്യുന്ന ഈ കമ്പനി ആദ്യം ഇപ്പോഴത്തെ രൂപം വെച്ച് ജനമനസ്സില്‍ കയറുക പ്രയാസമാണെന്നും അതുകൊണ്ട് ഹെയര്‍സ്റ്റൈല്‍ മാറ്റണമെന്നും ചെന്നിത്തലയോട് നിര്‍ദ്ദേശിക്കുകയാണുണ്ടായത്. അതിനുവേണ്ടി സംസ്ഥാനത്തെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ഹെയര്‍ ഡിസൈനറായ വിജയ് ബാബുവിനെ കമ്പനി തന്നെ കണ്ടുപിടിച്ചു. പ്രത്വിരാജ്,...

ബുദ്ധിയുള്ളവർക്ക് ഭാവി അറിയാനും, ജീവിതവിജയം നേടാനും അവതാർ പ്രെഡിക്ഷൻസ് അവസരമൊരുക്കുന്നു
Post

ബുദ്ധിയുള്ളവർക്ക് ഭാവി അറിയാനും, ജീവിതവിജയം നേടാനും അവതാർ പ്രെഡിക്ഷൻസ് അവസരമൊരുക്കുന്നു

നമ്മൾ എന്തുകൊണ്ടാണ് പൊതുവെ പ്രശ്നങ്ങളിൽ അകപ്പെടുന്നത്, കാരണം വളരെ നിസ്സാരമാണ്. ഏഴു ഗ്രഹങ്ങളും രണ്ടു ഉപഗ്രഹങ്ങളും സ്വാധീനിക്കുന്നത് നമ്മുടെ ശരീരത്തിലെ പ്രഭാവലയത്തെയാണ്. ഇവയിൽ ഉണ്ടാവുന്ന വ്യതിചലനങ്ങൾ നമ്മളെ അനുകൂലമായും, പ്രതികൂലമായും ബാധിക്കുന്നു. മഴ എന്തായാലും പെയ്യുന്നതുപോലെയാണ് ജീവിതത്തിൽ പ്രശ്നങ്ങളും ഉണ്ടാവും. എന്നാൽ, ഒരു കുട കരുതിയാൽ മഴപെയ്യുമ്പോൾ നനയാതെ രക്ഷപ്പെടാൻ അത് നമ്മളെ സഹായിക്കും. മഴ വരുന്ന വിവരം മുൻകൂട്ടി അറിഞ്ഞാൽ മാത്രമല്ലേ കുട കരുതാന്‍ സാധിക്കുകയുള്ളൂ. അതുപോലെതന്നെയാണ് ഭാവിയിൽ വരാൻ സാധ്യതയുള്ള പ്രശ്‌നങ്ങളും നമ്മൾ മുന്നേ...

പരാതിയോ ? കടക്ക് പുറത്ത് ; പാവങ്ങളുടെ പരാതികള്‍ കാണാതെപോകുന്ന പിണറായി
Post

പരാതിയോ ? കടക്ക് പുറത്ത് ; പാവങ്ങളുടെ പരാതികള്‍ കാണാതെപോകുന്ന പിണറായി

നമ്മുടെ കേരളാ പോലിസിനെ അകാരണമായി വിമര്‍ശിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌, അവര്‍ ആത്മാര്‍ത്ഥമായി ജനങ്ങളോട് ചെയ്യുന്ന സല്‍പ്രവര്‍ത്തനങ്ങള്‍ ഒറ്റനോട്ടത്തില്‍ വിലയിരുത്താന്‍ സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ലഭിച്ച ഈ പരാതി വായിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. ബലാത്സംഗവും, രാജ്യദ്രോഹവും, അഴിമതിയും നടത്തി ജനദ്രോഹം നടത്തിയ ഒരുവന്റെ പരാതിയല്ലിത്, മറിച്ച് ജനപക്ഷത്ത് നിന്നുകൊണ്ട് മുഖംനോക്കാതെ സത്യങ്ങള്‍ വിളിച്ചുപറഞ്ഞു തിന്മകള്‍ക്കെതിരെ നിലകൊണ്ടതിന്റെ പേരില്‍ ഒരു ജീവിതം സമൂഹത്തിനു വേണ്ടി ചാമ്പലാക്കിയ ഒരുവന്റെ വേദനയാണിത്. സ്വന്തമായി ഒരുപിടി മണ്ണുപോലുമില്ലാത്ത ഭിക്ഷാംദേഹിയായ സന്യാസി ആയതുകൊണ്ടാവും ഈ...

ഹാദിയ വിഷയം പ്രണയത്തിന്റെ മഹത്വം നശിപ്പിക്കുന്നു ; സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ്
Post

ഹാദിയ വിഷയം പ്രണയത്തിന്റെ മഹത്വം നശിപ്പിക്കുന്നു ; സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ്

ദേശീയ മാധ്യമങ്ങളിൽ വരെ സ്ഥാനം പിടിച്ച കേരളത്തിലെ ഹാദിയ എന്ന അഖിലയുടെ ലൗ ജിഹാദ് പ്രണയം ഇത് എങ്ങോട്ടാണ് പോകുന്നതെന്ന് ആര്‍ക്കും വ്യക്തമല്ലാത്ത അവസ്ഥയാണ്. പവിത്രമായ പ്രണയത്തെ മതത്തിന്റെ പേരില്‍ എന്തിനാണ് ഇങ്ങനെ കൊല്ലാകൊല ചെയ്യുന്നത്. പ്രണയിക്കുന്നവരുടെ മതം സ്നേഹം മാത്രമാണ് അതിനിടയില്‍ വര്‍ഗ്ഗീയമതഭ്രാന്തമാരുടെ പേക്കൂത്തുകള്‍ക്ക് സ്ഥാനമില്ല. ഹാദിയയുടെ പ്രണയ വിഷയം മുതലെടുക്കാന്‍ സംസ്ഥാനത്തിനകത്തും പുറത്തും രഹസ്യമായും പരസ്യമായും ഗൂഡാലോചനകള്‍ നടക്കുന്നുണ്ട്, ഇതിൽ പല ദേശവിരുദ്ധ ശക്തികളും നുഴഞ്ഞുകയറിയതായി അറിയുന്നു, ആയതിനാൽ പ്രസ്തുത വിഷയത്തില്‍ കേന്ദ്രത്തിന്റെ ശ്രദ്ധയും...

കുട്ടികളുടെ ജീവിതവിജയം ഉറപ്പുവരുത്താന്‍ ഒരു രഹസ്യവിദ്യ
Post

കുട്ടികളുടെ ജീവിതവിജയം ഉറപ്പുവരുത്താന്‍ ഒരു രഹസ്യവിദ്യ

കുട്ടികളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന രക്ഷിതാക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കാനുള്ള ചില പ്രധാന കാര്യങ്ങളാണ് ഭഗവദ് ഇവിടെ വെളിപ്പെടുത്തുന്നത്. ഒരു കുട്ടി നല്ലതും ചീത്തയുമായി ഭവിക്കുന്നതിന്റെ പ്രഥാന ഉത്തരവാദി അറിഞ്ഞും അറിയാതെയും അവരുടെ മാതാപിതാക്കള്‍ തന്നെയാണ്. സ്വന്തം കുട്ടികളുടെ ഭാവിയെ കുറിച്ച് വ്യാകുലപ്പെടാത്തവരായി ആരുംതന്നെയില്ല. കുട്ടികളുടെ ജീവിതവും സുരക്ഷയും വിജയവും സന്തോഷവും ഉന്നമനവും ഉറപ്പുവരുത്തുക തന്നെയാണ് രക്ഷിതാക്കളുടെ പ്രധാന കടമ. എന്നാല്‍, ജന്മം നല്‍കിയവര്‍ക്കുപോലും കുട്ടിയുടെ ഭാവി എപ്രകാരം ആയിരിക്കുമെന്നോ, ജീവിതത്തില്‍ കുട്ടി നേരിടാന്‍ സാധ്യതയുള്ള ഗുണദോഷങ്ങളെ സംബന്ധിച്ചോ വ്യക്തമല്ല....

എന്തിനാണ് നാം ദാന – ദക്ഷിണാദികള്‍ നല്‍കുന്നത് ?
Post

എന്തിനാണ് നാം ദാന – ദക്ഷിണാദികള്‍ നല്‍കുന്നത് ?

നമുക്കായി മറ്റൊരാള്‍ ഏതു കര്‍മ്മവും ചെയ്യുമ്പോള്‍, ചെയ്തുതീരുന്ന നിമിഷംവരെ ആ ആളില്‍ (കര്‍മ്മിയില്‍) തന്നെ അതിന്റെ പുണ്യശക്തി കുടികൊള്ളുന്നു. ദക്ഷിണ കൊടുക്കുമ്പോഴാണ് പൂജകന്റെ പക്കല്‍ നിന്നും തങ്ങളിലോട്ട് ആ കര്‍മ്മപുണ്യം മാറ്റം ചെയ്യപ്പെടുന്നത്, അങ്ങനെയാണ് പൂജാകര്‍മ്മങ്ങളുടെ പൂര്‍ണ്ണഫലം നമുക്ക് ലഭിക്കുന്നത്. ദോഷനിവാരണിക്കും, സുകൃതത്തിനും വേണ്ടിയാണല്ലോ നാം പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്നത്. അപ്പോള്‍ പ്രതിഫല ഇച്ഛയാണ് ഇവിടെ പ്രകടിപ്പിക്കുന്നത്, അതു പാപമാണ്. അതുപോലെ തന്നെ പൂജാ കര്‍മ്മം ചെയ്ത വ്യക്തിക്ക് ദാനം നല്‍കുന്നതും പാപമാണ്. ദാനത്തിന്റെ പാപം മാറ്റാന്‍ ധനത്തിന്റെ...