Category: Science

നാസയുമായി ചേര്‍ന്ന് യൂബര്‍ ‘പറക്കും ടാക്‌സി’കള്‍ രംഗത്തിറക്കുന്നു
Post

നാസയുമായി ചേര്‍ന്ന് യൂബര്‍ ‘പറക്കും ടാക്‌സി’കള്‍ രംഗത്തിറക്കുന്നു

ലോസ് ആഞ്ജലസ്: പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ യൂബര്‍ പറക്കും ടാക്‌സികള്‍ രംഗത്തിറക്കാനൊരുങ്ങുന്നു. അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ നാസ (NASA)യുമായി ചേര്‍ന്നാണ് യൂബര്‍ പുതിയ സംരംഭത്തിനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച് ബുധനാഴ്ച ലോസ് ആഞ്ജലസില്‍ കമ്പനി പ്രഖ്യാപനം നടത്തി. നാസയുടെ യുടിഎം (Unmanned Traffic Management) പദ്ധതിയുടെ സഹായത്തോടെയാണ് യൂബര്‍ പൈലറ്റില്ലാത്ത ചെറു വിമാനങ്ങള്‍ ടാക്‌സികളായി ഇറക്കുന്നത്. 2020 ഓടെ തിരഞ്ഞെടുത്ത അമേരിക്കന്‍ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ടാക്‌സികള്‍ ഓടിച്ചു തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നഗരപ്രദേശങ്ങളില്‍ ആകാശമാര്‍ഗം വഴി ഗതാഗതത്തിന്...

മനുഷ്യന്റെ കടന്നുകയറ്റം; മാലിന്യകൂമ്പാരമായി കരീബിയന്‍ കടലുകള്‍
Post

മനുഷ്യന്റെ കടന്നുകയറ്റം; മാലിന്യകൂമ്പാരമായി കരീബിയന്‍ കടലുകള്‍

ഭൂമിയെ മലീമസമാക്കുന്നതില്‍ മനുഷ്യന്റെ പങ്ക് വളരെ വലുതാണ്. അതിന് മറ്റൊരു ഉദാഹരണമാവുകയാണ് അമേരിക്കന്‍ ഫോട്ടോഗ്രാഫറായ കരോളിന്‍ പവര്‍ എടുത്ത കരീബിയന്‍ കടലില്‍ നിന്നുള്ള ചിത്രങ്ങള്‍. ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഹൊണ്ടുറാസിന്റെ കീഴിലുള്ള റൊവാട്ടന്‍, കായോസ് കൊക്കിനോസ് എന്നീ ദ്വീപുകള്‍ക്ക് സമീപം പല വലിപ്പത്തിലുള്ള വലിയ പ്ലാസ്റ്റിക് ശേഖരം ഇവിടെ കുന്നുകൂടിയിരിക്കുകയാണ്. പ്ലാസ്റ്റിക് സഞ്ചികള്‍, പാത്രങ്ങള്‍, കുപ്പികള്‍, സ്പൂണ്‍ എന്നിവയെല്ലാമാണ് ഇവിടെ അടിഞ്ഞു കൂടിയിരിക്കുന്നത്. ഇവയുടെ ചിത്രങ്ങള്‍ കരോളിന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കടലില്‍ ഒഴുകി നടക്കുന്ന ഈ...

റോക്കറ്റ് വിക്ഷേപണ രംഗത്ത് നാസയെ കീഴടക്കി ഇന്ത്യ
Post

റോക്കറ്റ് വിക്ഷേപണ രംഗത്ത് നാസയെ കീഴടക്കി ഇന്ത്യ

കോടിക്കണക്കിന് രൂപ ചിലവിട്ടു നിര്‍മ്മിക്കുന്ന റോക്കറ്റുകള്‍ ഒറ്റതവണ നിക്ഷേപിക്കുന്നത് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെന്ന ആരോപണം ബഹിരാകാശ രംഗത്ത് ഉയര്‍ന്നു കേള്‍ക്കുന്നു. നാളിത് വരെയും ഈ ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ നാസക്കുപോലും സാധിച്ചിട്ടില്ല. കുറച്ച് നാളുകള്‍ക്ക് മുമ്പ് അമേരിക്കയിലെ സ്വകാര്യ ഏജന്‍സിയായ സ്‌പേസ് എക്‌സ് ഈ നേട്ടം കൈവരിച്ചിരുന്നു. എന്നാല്‍ പിന്നിടുള്ള പല പരിക്ഷണങ്ങളും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് ബഹിരാകാശരംത്ത് പുത്തന്‍ പരിക്ഷണത്തിന് ഇന്ത്യ തുടക്കമിടുന്നത്. ഐ.എസ്.ആര്‍.ഒ.ഈ നോട്ടം കൈവരിക്കാന്‍ പോകുന്നത്. റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ അഥവ ആര്‍.എല്‍.വി....

1,000 വര്‍ഷത്തിനുള്ളില്‍ അന്റാര്‍ട്ടിക്ക ഇല്ലാതാകും
Post

1,000 വര്‍ഷത്തിനുള്ളില്‍ അന്റാര്‍ട്ടിക്ക ഇല്ലാതാകും

അന്റാര്‍ട്ടിക്കിലെ ഹിമപാളി 1,000 വര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമായേക്കുമെന്ന് പഠനങ്ങള്‍. ആഗോള താപനത്തെ തുടര്‍ന്ന് ഈ മഞ്ഞുപാളികള്‍ ഉരുകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അന്റാര്‍ട്ടിക്കിലും ഗ്രീന്‍ലാന്‍ഡിലുമായാണ് ലോകത്തെ ശുദ്ധജലത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും സംഭരിച്ചിരിക്കുന്നത്. ഈ മഞ്ഞുപാളികള്‍ ഉരുകിയൊലിച്ചാല്‍ സമുദ്ര നിരപ്പ് ഉയരുകയും തീരപ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിപ്പോവുകയും ചെയ്യുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജിയോഫിസിക്കല്‍ റിസര്‍ച്ച് ജേര്‍ണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്.

മനുഷ്യ ഭ്രൂണത്തില്‍ ജനിതകമാറ്റം നടത്തി പരീക്ഷിക്കാന്‍ അനുമതി
Post

മനുഷ്യ ഭ്രൂണത്തില്‍ ജനിതകമാറ്റം നടത്തി പരീക്ഷിക്കാന്‍ അനുമതി

ലണ്ടന്‍: മനുഷ്യ ഭ്രൂണത്തില്‍ ജനിതകമാറ്റം നടത്തി പരീക്ഷിക്കാന്‍ അനുമതി. വന്ധ്യതയും ഗര്‍ഭം അലസലും സംബന്ധിച്ചു പഠിക്കാന്‍ വേണ്ടിയാണ് അനുമതിയെന്ന്‍ ബ്രിട്ടനിലെ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അഥോറിറ്റി (എച്ച്.ഇ.എഫ്.എ) പറയുന്നു. ലണ്ടനിലെ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റിറ്റ്യൂട്ടിനാണ് അനുമതി ലഭിച്ചത്. ജീന്‍ എഡിറ്റിംഗ് എന്നു പരക്കെ അറിയപ്പെടുന്ന പ്രക്രിയയാണ് ഈ അനുമതി വഴി നടക്കാന്‍ പോകുന്നത്. ഭ്രൂണത്തിന്റെ ജീനുകളില്‍ ഗവേഷകന് ഇഷ്ടമുള്ള മാറ്റങ്ങള്‍ വരുത്താന്‍ ഗവേഷകന് സാധിക്കും. മനുഷ്യന്റെ നിറം മുതല്‍ സ്വഭാവം വരെയുള്ള വിവിധ ഘടകങ്ങള്‍ക്ക് ആധാരമായ...

ശീതീകരിച്ച് സൂക്ഷിച്ച അണ്ഡത്തില്‍ നിന്നും ഡയാന ഹൈഡന്‍ പെണ്‍ കുഞ്ഞിന് ജന്മം നല്‍കി
Post

ശീതീകരിച്ച് സൂക്ഷിച്ച അണ്ഡത്തില്‍ നിന്നും ഡയാന ഹൈഡന്‍ പെണ്‍ കുഞ്ഞിന് ജന്മം നല്‍കി

മുംബൈ : മുന്‍ ലോകസുന്ദരി  ഡയാന ഹൈഡന് ശനിയാഴ്ച്ചയാണ് പെണ്കുഞ്ഞ് ജനിച്ചത്.  എട്ട് വര്‍ഷങ്ങളായി ശീതീകരിച്ച് സൂക്ഷിച്ച അണ്ഡത്തില്‍ നിന്നാണ് കുഞ്ഞ് ജനിച്ചത്. 3.5 കിലോഗ്രാം തൂക്കമുള്ള കുഞ്ഞിന് 55 സെന്റീമീറ്റര് ഉയരമുണ്ട്. ഒരു ദശാബ്ദം മുമ്പുവരെ ശീതികരിച്ച അണ്ഡത്തില്‍ നിന്നുള്ള കുഞ്ഞുങ്ങളുടെ ജനനം സാങ്കേതികമായി ബുദ്ധിമുട്ടിലായിരുന്നു. എന്നാല്‍ ഡയാനയുടെ കുഞ്ഞിന്റെ ജനനത്തോടെ വൈദ്യശാസ്ത്രരംഗത്ത് പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കമായി. 32 ാം വയസ്സിലാണ് ഡയാന അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. തുടര്‍ന്ന് 2007 ഒക്ടോബറിനും 2008 മാര്‍ച്ചിനുമിടയില്‍...

ശാസ്ത്രം ജ്യോതിഷത്തെക്കാള്‍ ചെറുത് : ബി.ജെ.പി എം.പി രമേശ് പോഖ്‌റിയാല്‍
Post

ശാസ്ത്രം ജ്യോതിഷത്തെക്കാള്‍ ചെറുത് : ബി.ജെ.പി എം.പി രമേശ് പോഖ്‌റിയാല്‍

ദില്ലി:  ശാസ്ത്രത്തെക്കള്‍ വലുത് ജ്യോതിഷമാണെന്നാണ് പോഖ്‌റിയാല്‍ന്റെ വാദം. ലോക്‌സഭാ ചര്‍ച്ചയിലാണ് പോഖ്‌റിയാല്‍ന്റെ വിവാദ പരമാര്‍ശം. ജ്യോതിഷവും ശാസ്ത്രവും തമ്മില്‍ ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്താകമാനമുള്ള എല്ലാ ശാസ്ത്രങ്ങളിലും വെച്ച് ഒന്നാമത് ജ്യോതിഷമാണെന്നും ശാസ്ത്രം ജ്യോതിഷത്തെക്കാള്‍ ചെറുതാണെന്നുമാണ് രമേശ് പോഖ്‌റിയാല്‍ പറയുന്നത്.

ഉപഗ്രഹ വിക്ഷേപണ രംഗത്ത്‌ ഇന്ത്യ നേടിയത് 326  കോടി
Post

ഉപഗ്രഹ വിക്ഷേപണ രംഗത്ത്‌ ഇന്ത്യ നേടിയത് 326 കോടി

ചെന്നൈ: വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിലൂടെ ഇന്ത്യ നേടിയത് 326  കോടി. ഉപഗ്രഹ വിക്ഷേപണ രംഗത്ത്‌ ഇന്ത്യ രണ്ടര വര്‍ഷത്തിനുള്ളിലാണ്  ഈ നേട്ടം നേടിയത്. ഇന്ത്യയുടെ ബഹിരാകാശ വാഹനങ്ങള്‍ ഉപയോഗിച്ച് വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച വകയിലാണ് 326 കോടി നേടാന്‍ ഇന്ത്യക്ക് സാധിച്ചത്. 2011-14 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ വിക്ഷേപിച്ചത് 15 വിദേശ ഉപഗ്രഹങ്ങളും 14 തദ്ദേശിയ ഉപഗ്രഹങ്ങളും ആണ്. കേന്ദ്ര ശാസ്ത്ര സാങ്കേതവകുപ്പ് മന്ത്രി ജിതേന്ദ്ര സിങ്  ആണ് ലോകസഭയില്‍  ഇക്കാര്യം വെളിപ്പെടുത്തിയത്. 2020 വരെയുള്ള ഇന്ത്യയുടെ ബഹിരാകാശ...

ചൊവ്വയിലെ പ്രകാശം ജീവന്റെ സൂചനയല്ല: നാസ
Post

ചൊവ്വയിലെ പ്രകാശം ജീവന്റെ സൂചനയല്ല: നാസ

വാഷിംഗ്ടണ്‍: ചൊവ്വയില്‍ അമേരിക്കന്‍ പേടകം ചിത്രത്തിലാക്കിയ പ്രകാശത്തെ ഏതെങ്കിലും തരത്തിലുളള ജീവന്റെ ലക്ഷണമായി കാണാനാവില്ലെന്ന് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ വ്യക്തമാക്കി. സൗരദീപ്തിയോ കോസ്മിക് രശ്മികളോ ആയിരിക്കാം ഇതിനു പിന്നിലെന്ന് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് നാസ വ്യക്തമാക്കി. ചൊവ്വയില്‍ സഞ്ചരിക്കുന്ന ക്യൂരിയോസിറ്റി റോവര്‍ ഏപ്രില്‍ രണ്ടിനും മൂന്നിനുമായി അയച്ച ചിത്രങ്ങളാണ് അവിടെ ജീവനുണ്ടെന്ന സംശയങ്ങള്‍ക്ക് ആധാരമായത്. റോവറിന്റെ വലതുവശത്തെ ക്യാമറയില്‍ മാത്രമായിരുന്നു പ്രകാശം പതിഞ്ഞത്. ഒരു സെക്കന്‍ഡിനുള്ളില്‍ ഇടതുവശത്തെ ക്യാമറ ഇതേ ചിത്രമെടുത്തെങ്കിലും പ്രകാശം ദൃശ്യമായില്ല. ഇടയ്ക്കിടെ ക്യൂരിയോസിറ്റി...

സൗരയൂഥത്തില്‍ പുതിയ കുള്ളന്‍ ഗ്രഹം
Post

സൗരയൂഥത്തില്‍ പുതിയ കുള്ളന്‍ ഗ്രഹം

വാഷിംഗ്ടണ്‍: സൗരയൂഥത്തില്‍ പ്ലൂട്ടോ സ്ഥിതി ചെയ്യുന്ന കിയ്പര്‍ ബെല്‍റ്റിനപ്പുറം പുതിയൊരു കുള്ളന്‍ ഗ്രഹത്തെ ഗവേഷകര്‍ കണ്ടെത്തി. സൗരയൂഥത്തില്‍ അറിയപ്പെടുന്നതില്‍ സൂര്യനില്‍ നിന്ന് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന വസ്തുവാണ് ‘2010 VP 113’  എന്ന കുള്ളന്‍ ഗ്രഹം. കിയ്പര്‍ ബെല്‍റ്റിനും സൗരയൂഥത്തിന്റെ ബാഹ്യഅതിരെന്ന് കരുതുന്ന ഊര്‍റ്റ് ക്ലൗഡിനും ഇടയ്ക്കുള്ള പ്രദേശത്താണ് പുതിയ ഗ്രഹം സ്ഥിതി ചെയ്യുന്നത്. പത്തുവര്‍ഷം മുമ്പ് കണ്ടെത്തിയ കുള്ളന്‍ ഗ്രഹമായ സെഡ്‌നയ്ക്ക് സമീപമാണ് പുതിയ ഗ്രഹത്തിന്റെ സ്ഥാനമെന്ന് കാര്‍നെജി ഇന്‍സ്റ്റിട്ട്യൂഷന്‍ ഫോര്‍ സയന്‍സിലെ സ്‌കോട്ട് എസ് ഷെപ്പേര്‍ഡ് അറിയിച്ചു....