Category: Sarcasm

ഇ പി ജയരാജനെ ട്രോളി ബോളിവുഡും
Post

ഇ പി ജയരാജനെ ട്രോളി ബോളിവുഡും

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ബോളിവൂഡ്‌ സിനിമ ‘മുക്കബാസ്’മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ സമകാലിക രാഷ്ട്രീയം ചർച്ച ചെയ്യുന്ന സിനിമ ബോക്സിങ് പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ മുക്കബാസ് കേരളത്തിൽ ചർച്ചയാകുന്നത് മറ്റൊരുതരത്തിലാണ്. മലയാളികളെ ഒരുപാട് ചിരിപ്പിച്ച ഒരു രാഷ്ട്രീയ തമാശ ഇതിൽ ഇടംനേടിയിരിക്കുകയാണ്. മന്ത്രിയായിരിക്കെ കേരളത്തില്‍ ഇ.പി.ജയരാജന് പിണഞ്ഞ അബദ്ധം ഈ സിനിമയുടെ നർമ്മമുഹൂർത്തങ്ങളിൽ ഒന്നാണ്. ഉത്തര്‍പ്രദേശിൽ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ “നമ്മുടെ നാട് ധ്യാന്‍ ചന്ദിന്റെ നാടാണ്,മുഹമ്മദ് കൈഫിന്റെ നാടാണ്, മുഹമ്മദാലിയുടെ...

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം ; സരിതയെ കടത്തി വെട്ടുന്ന മഞ്ഞ വാര്‍ത്തകള്‍
Post

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം ; സരിതയെ കടത്തി വെട്ടുന്ന മഞ്ഞ വാര്‍ത്തകള്‍

പശുവിന്റെ അകിട് നിറച്ച് പാലാണെങ്കിലും കൊതുകിനു അതിലല്ല താല്പര്യം. അതിന്റെ സ്വഭാവം ചോര കുടിക്കലാണ്. ചില ആളുകൾ ഇതുപോലെയാണ്. ശ്രേഷ്ഠമായതിനെ വർജ്ജിച്ചുകൊണ്ട് അല്ലാത്തതിന്റെ പിന്നാലെ പോകൂ എന്നത് അവരുടെ സ്വഭാവമാണ്. നമ്മുടെ മാധ്യമങ്ങള്‍ക്ക് അവിഹിതം, പീഡനം, അപകടം മാത്രമാണ് പ്രിയം പിന്നെ സത്യസന്ധമായി അവര്‍ ചെയ്യുന്നത് സ്പോര്‍ട്സ് വാര്‍ത്ത മാത്രമാണ്. മലയാള സമൂഹം ഇത്തരം മഞ്ഞവാര്‍ത്തകള്‍ക്കായി മാത്രമാണ് ജീവിക്കുന്നതെന്ന തോന്നലാണ് ഇതുപോലുള്ള ചീഞ്ഞ വാര്‍ത്ത നല്‍കാന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നത്. സ്ത്രീത്വത്തിന്റെ മഹത്വം കളഞ്ഞ സരിതയും, മഞ്ഞ വാര്‍ത്തകള്‍...

ചിന്തയെ എന്തുകൊണ്ട് സോഷ്യല്‍ മീഡിയ ചന്തയാക്കി ?
Post

ചിന്തയെ എന്തുകൊണ്ട് സോഷ്യല്‍ മീഡിയ ചന്തയാക്കി ?

കണ്ണന്താനത്തിന്റെ ഭാര്യയ്ക്ക് ശേഷം സോഷ്യല്‍ മീഡിയില്‍ ചീറിപ്പാഞ്ഞുവരുന്ന ട്രോള്‍ ഉണ്ടകള്‍ക്ക് മുന്നില്‍ വിരിമാറുകാണിച്ചു നെളിഞ്ഞുനില്‍ക്കുന്ന ധീരയായ യുവനേതാവാണ്‌ യൂത്ത് കമ്മീഷൻ ചെയർപേഴ്സൺ കൂടിയായ ചിന്ത ജെറോം. ചിന്തിക്കാത്ത ചിന്തക്കെതിരെയുള്ള ചിന്തിപ്പിക്കുന്ന ട്രോള്‍ പോസ്റ്റുകളാണ് സോഷ്യൽ മീഡിയയെ ഇപ്പോള്‍ ഇളക്കിമറിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനുപ്പോലും ഇത്രയധികം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടുകാണില്ല. പൊട്ടത്തരങ്ങൾ കൊണ്ട് മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന ബി.ജെ.പിയുടെ സ്വന്തം ഉള്ളിസുരയുടേയും, അപശബ്ദ ശോഭയുടേയും മാര്‍ക്കറ്റാണ് ഒരൊറ്റരാപ്പകൽക്കൊണ്ട് ചിന്ത മലര്‍ത്തിയടിച്ചുരിക്കുന്നത്. താന്‍ ഇവിടെ മലപോലുള്ളപ്പോള്‍ അങ്ങനെ ബി.ജെ.പിയിലെ ഉള്ളിയും ശോഭയും തരങ്ങളാവണ്ടെന്ന...

കെ.പി.എ.സി ലളിതയുടെ പേരില്‍ പൊങ്കാലയും ; പിണറായിക്ക് വെടി വഴിപാടും
Post

കെ.പി.എ.സി ലളിതയുടെ പേരില്‍ പൊങ്കാലയും ; പിണറായിക്ക് വെടി വഴിപാടും

മദ്യനിരോധനത്തെ പിന്തുണച്ചുകൊണ്ട് എല്‍.ഡി.എഫിന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചരണം നടത്തിയ പ്രശസ്ത ചലച്ചിത്ര നടി കെ.പി.എ.സി ലളിയെ പരിഹസിച്ചുകൊണ്ടാണ് നവമാധ്യമങ്ങളായ ഫേസ്ബുക്കിലും, വാട്ട്സാപ്പിലും പൊങ്കാല മഹോത്സവം നടക്കുന്നത്. ബാര്‍ മുതലാളികള്‍ക്ക് ആശ്വാസമേകുന്ന തരത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ തീരുമാനവും തെരെഞ്ഞെടുപ്പിന് മുന്നേ എല്‍.ഡി.എഫ് നടത്തിയ ഇലക്ക്ഷന്‍ പ്രചാരണവും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ലാത്തതാണ് നവമാധ്യമങ്ങളിലെ ചുള്ളന്മാരേയും ചുള്ളത്തികളേയും ചൊടിപ്പിച്ചത്.   ഇതിന്റെ ഭാഗമായി ഇരട്ടച്ചങ്കന്റെ ചങ്കിന് കൊള്ളുന്ന ഗമണ്ടന്‍ വെടികളാണ് പൊട്ടുന്നതും. പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ ഇത്തരത്തിലൊരു എട്ടിന്റെ പണി എല്‍.ഡി.ഫിന്റെ...

പരസപരം തോക്കുകള്‍ ചൂണ്ടി സിന്ധു സൂര്യകുമാറും തോക്ക് സ്വാമിയും
Post

പരസപരം തോക്കുകള്‍ ചൂണ്ടി സിന്ധു സൂര്യകുമാറും തോക്ക് സ്വാമിയും

ഹിന്ദുക്കളുടെ ദേവതയായ ദുര്‍ഗാദേവിയെ മോശമായി ചിത്രീകരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെ കഴിഞ്ഞ ദിവസം സംവിധായകന്‍ മേജര്‍ രവി രംഗത്ത് വന്നിരുന്നു. രൂക്ഷമായ ഭാഷയില്‍ സിന്ധുവിനെതിരെ മേജര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ശേഷം അതിലും രൂക്ഷമായ ഭാഷയില്‍ സിന്ധുവിനെ വിമര്‍ശിച്ചുകൊണ്ട് തോക്ക് സ്വാമി രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സ്വാമി സിന്ധുവിനെതിരെ പ്രതികരിച്ചിരിക്കുന്നത്.   ‘സിന്ധു സൂര്യകുമാറില്‍ പ്രകടമായത് സാംസ്കാരിക ജീര്‍ണ്ണതയും മത വിവേചനവും’ എന്ന് തുടങ്ങുന്ന പോസ്റ്റില്‍, ‘ഇസ്ലാം സഹോദരങ്ങള്‍ ചെയ്യുന്നപോലെ കൈപത്തി...

ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായിട്ടും ജീവിതത്തിന് മാറ്റമില്ല : അമരീന്ദര്‍ സിങ് രാജ ബ്രാര്‍
Post

ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായിട്ടും ജീവിതത്തിന് മാറ്റമില്ല : അമരീന്ദര്‍ സിങ് രാജ ബ്രാര്‍

കൊല്ലം : ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായിട്ടും പാവപ്പെട്ടവരുടെയോ പിന്നോക്കകാരുടെയോ ജീവിതത്തിന് മാറ്റമുണ്ടായില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ ബ്രാര്‍. യൂത്ത് കോണ്‍ഗ്രസ് കൊല്ലം മേഖല പ്രവര്‍ത്തക സംഗമം സി.എസ്‌.ഐ ഹാളില്‍ ഉദ്ഘാടനെ ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സേക്കായി ആര്‍.എസ്.എസ് അമ്പലം നിര്‍മിച്ചാല്‍ യൂത്ത് കോണ്‍ഗ്രസായിരിക്കും പൊളിക്കാന്‍ മുന്നിട്ടിറങ്ങുക. ജനങ്ങളെ തമ്മിലടിപ്പിച്ച് ദേശത്തെ കീറിമുറിക്കാനുള്ള അജണ്ടയാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. വിഭജനത്തിന്റെ രാഷ്ട്രീയത്തെ ഏതറ്റംവരെ പോയും ചെറുക്കണമെന്നും ബ്രാര്‍ പറഞ്ഞു. ഭാര്യയെ മറ്റുള്ളവരുടെ...