Category: National

ത്രിപുരയില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്
Post

ത്രിപുരയില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

അഗര്‍ത്തല: മേഘാലയയില്‍ നിന്ന് ആശ്വാസകരമായ ഒരു വിധിയാണ് കോണ്‍ഗ്രസിനെ കാത്തിരുന്നതെങ്കിലും ത്രിപുരയില്‍ അങ്ങനെയുണ്ടായില്ല. രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് ത്രിപുരയില്‍ തകര്‍ന്നടിയുന്ന സാഹചര്യമാണ് വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ അവസാന ഫലസൂചനകള്‍ വരുന്നതു വരെ കാണാന്‍ കഴിഞ്ഞത്. ത്രിപുരയില്‍ സിപിഎമ്മിനെ മറികടന്ന് ബിജെപി മുന്നേറുമ്പോള്‍ അക്കൗണ്ട് പോലും തുറക്കാനാകാതെ പൊരുതുകയാണ് കോണ്‍ഗ്രസ്. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 സീറ്റ് നേടി സിപിഎം അധികാരത്തിലെത്തിയപ്പോള്‍ പത്ത് വര്‍ഷക്കാലം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിന് കിട്ടിയത് വെറും പത്ത് സീറ്റുകള്‍ മാത്രമായിരുന്നു....

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് വിവരം; കേന്ദ്ര വഖഫ് ബോര്‍ഡ് അംഗത്തിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
Post

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് വിവരം; കേന്ദ്ര വഖഫ് ബോര്‍ഡ് അംഗത്തിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കാസര്‍കോട്: കേന്ദ്ര വഖഫ് ബോര്‍ഡ് അംഗത്തിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് കാസര്‍കോട് സ്വദേശി ബി.എം. ജമാലിന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്. പാലക്കുന്ന് തിരുവക്കോളിയിലെ വീട്ടിലാണ് പരിശോധന. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ജമാലിന്റെ സ്വന്തം വസതിയിലും, സമീപത്തെ കുടുംബ വീട്ടിലും, ഔട്ട്ഹൗസിലുമാണ് പരിശോധന നടക്കുന്നത്. മുന്‍ സംസ്ഥന വഖഫ് ബോര്‍ഡ് അംഗവുമായിരുന്നു ജമാല്‍.

ശ്രീദേവിയുടേത് കൊലപാതകമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
Post

ശ്രീദേവിയുടേത് കൊലപാതകമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യുഡല്‍ഹി: ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ഗുരൂഹത ആരോപിച്ച് സുബ്രഹ്മണ്യന്‍ സ്വാമി.ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ക്ക് സ്ഥിരതയില്ലെന്നും, മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതുവരെ കാത്തിരിക്കാമെന്നും സ്വാമി പറഞ്ഞു. വീര്യമേറിയ മദ്യം ശ്രീദേവി കഴിക്കുമായിരുന്നില്ല പിന്നെ എങ്ങനെയാണ് അവരുടെ ശരീരത്തില്‍ മദ്യം എത്തിയതെന്നും , സിസിടിവി ക്യാമറകള്‍ക്ക് എന്തു സംഭവിച്ചുെന്നും അദ്ദേഹം ചോദിക്കുന്നു. ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന്് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.സിനിമാ നടിമാരും ദാവൂദും തമ്മിലുള്ളത് ബന്ധമുണ്ട്. അതേ കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും സ്വാമി പറഞ്ഞു.

ശ്രീദേവിയുടെ മൃതദേഹം ഇന്ന് വിട്ടുകിട്ടിയേക്കും
Post

ശ്രീദേവിയുടെ മൃതദേഹം ഇന്ന് വിട്ടുകിട്ടിയേക്കും

ദുബായ്: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയില്‍ എത്തിച്ചേക്കുമെന്ന് ഒരു അറബ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ദുബായ് പൊലീസ് ആസ്ഥാനത്തെ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്‌റ് മോര്‍ച്ചറിയിലാണ് മൃതദേഹം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. മരണകാരണം സംബന്ധിച്ച ആശയകുഴപ്പത്തെ തുടര്‍ന്ന് മൃതദേഹം ഉടന്‍ വിട്ടുനല്‍കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ആദ്യം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം എന്ന് പറഞ്ഞ സംഭവത്തില്‍ പിന്നീട് ബാത്ത്‌റൂമില്‍ വീണാണ് മരണമെന്നും വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇന്നലെ ഫോറന്‍സിക് പരിശോധന ഫലം പുറത്തുവന്നതോടെയാണ് കാര്യങ്ങളില്‍ വ്യക്തത വന്നത്. ബാത്ത്‌റൂമിലെ ബാത്ത്ടബില്‍ മുങ്ങിമരിച്ചുവെന്നാണ്...

മധുവിന്‌റെ മരണത്തില്‍ വര്‍ഗീയ പരാമര്‍ശം: ക്ഷമ ചോദിച്ച് സേവാഗ്‌
Post

മധുവിന്‌റെ മരണത്തില്‍ വര്‍ഗീയ പരാമര്‍ശം: ക്ഷമ ചോദിച്ച് സേവാഗ്‌

ന്യുഡല്‍ഹി: അട്ടപ്പാടിയില്‍ മധു കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ വര്‍ഗീയ പരാമര്‍ശം നേരിട്ടതിനെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് ക്ഷമ ചോദിച്ചു. ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി താരം രംഗത്തെത്തുകയായിരുന്നു. തന്‌റെ ട്വീറ്റില്‍ വര്‍ഗീയതയെല്ലെന്നും അപൂര്‍ണ വിവരങ്ങളാണ് അത്തരം തെറ്റിധാരണയിലേക്ക് എത്തിച്ചെതെന്നും സെവാഗ് പറയുന്നു.     Non acceptance of a fault is itself a 2nd fault.I apologise I missed out on more names involved...

ഡാറ്റാ അനലിറ്റിക്‌സ് അടക്കം പുത്തന്‍ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്
Post

ഡാറ്റാ അനലിറ്റിക്‌സ് അടക്കം പുത്തന്‍ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും തുണയാകാന്‍ ഡാറ്റാ അനലിറ്റിക്‌സ് ഉള്‍പ്പടെയുള്ള പുതിയ സാങ്കേതിക വിദ്യകളുമായി തയ്യാറെടുത്തുകഴിഞ്ഞു. കഠിനമായ വിവരശേഖരങ്ങള്‍ ലളിതമാക്കി ചിത്രീകരിക്കുകയാണ് ആദ്യപടി. നിലവിലുള്ള കോണ്‍ഗ്രസിന്റെ കംപ്യൂട്ടര്‍ വിഭാഗം പുതിയ ഡേറ്റാ അനലിറ്റിക്‌സ് വിഭാഗവുമായി ലയിപ്പിച്ചുകഴിഞ്ഞു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷമാണ് പുത്തന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രാഹുല്‍ഗാന്ധിയാണ്  ഇത് സംബന്ധിച്ച് ട്വിറ്ററിലൂടെ അറിയിച്ചത്. ഐഡിഎഫ്‌സി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് സീനിയര്‍ ഫെലോയും പൊളിറ്റിക്കല്‍ ഇക്കണോമിസ്റ്റുമായ പ്രവീണ്‍ ചക്രവര്‍ത്തിയായിരിക്കും...

ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു
Post

ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു

ചലച്ചിത്രതാരം ശ്രീദേവി(54) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ വച്ചായിരുന്നു അന്ത്യം.ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നു. ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടിയാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്. ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ മരണവിവരം സ്ഥിരീകരിച്ചു. ഇന്ത്യന്‍ സിനിമാലോകത്തെ താരറാണിയായി വാണ ശ്രീദേവി 1967ല്‍ തമിഴില്‍ ബാലതാരമായാണ് അരങ്ങേറ്റം കുറിച്ചത്. ശിവകാശിയിലായിരുന്നു ജനനം.ശ്രീദേവി അയ്യപ്പന്‍ എന്നായിരുന്നു മുഴുവന്‍ പേര്. ‘പൂമ്പാറ്റ’യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. 1976 ല്‍...

മധുവിന്‌റെ മരണത്തില്‍ പ്രതിഷേധമറിയിച്ച് വീരേന്ദര്‍ സേവാഗ്‌
Post

മധുവിന്‌റെ മരണത്തില്‍ പ്രതിഷേധമറിയിച്ച് വീരേന്ദര്‍ സേവാഗ്‌

ന്യുഡല്‍ഹി: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കുട്ടം മര്‍ദ്ദിച്ചു കൊന്ന മധുവിന്‌റെ മരണത്തില്‍ പ്രതിഷേധമറിയിച്ച് ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. മധുവിന്‌റെ ചിത്രത്തോട് കൂടി ട്വിറ്റര്‍ വഴിയാണ് സേവാഗ് പ്രതിഷേധം അറിയിച്ചത്. ഒരു കിലോ അരിയാണ് മോഷ്ടിച്ചത് അതിനാണ് ഉബൈദ് അടങ്ങുന്ന സംഘം ആദിവാസി യുവാവിനെ അടിച്ചുകൊന്നത്. സംസ്‌ക്കാര സമ്പന്നമായ ഒരു സമൂഹത്തിന് ഇത് യോജിച്ചതല്ലെന്നും സംഭവം അപമാനകരമാണെന്നും സേവാഗ് ട്വിറ്ററില്‍ കുറിച്ചു.

രാഹുല്‍ തന്‌റെ നേതാവല്ലെന്ന് ഹര്‍ദ്ദിക് പട്ടേല്‍
Post

രാഹുല്‍ തന്‌റെ നേതാവല്ലെന്ന് ഹര്‍ദ്ദിക് പട്ടേല്‍

മുംബൈ: രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി തനിക്ക് ഇഷ്ടമാണെങ്കിലും രാഹുല്‍ ഗാന്ധി തന്‌റെ നേതാവല്ലെന്ന് പട്ടിദാര്‍ അനാമത് ആന്ദോളന്‍ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍. ഹാര്‍ദ്ദിക് ഗുജറാത്ത് തെരഞ്ഞെടുപ്പിന്‌റെ സമയത്താണ് കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌റെ പ്രകടനത്തില്‍ തൃപ്തിയുണ്ടെന്നും ഇന്ന് ഗുജറാത്തിലെ ജനങ്ങളുടെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരുന്ന 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ ഹാര്‍ദ്ദിക്, ജനങ്ങളുടെ പള്‍സ് അറിയുന്നതിലാണ് കൂടുതല്‍ പ്രാധാന്യമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്‍പ് സമൂഹത്തിലെ പ്രശ്നങ്ങളും അവരുടെ ആവശ്യങ്ങളും എന്തെന്ന് കൂടുതല്‍...

മോദി ചിലവേറിയ കാവല്‍ക്കാരനെന്ന് കപില്‍ സിബല്‍
Post

മോദി ചിലവേറിയ കാവല്‍ക്കാരനെന്ന് കപില്‍ സിബല്‍

ന്യുഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ മോദിയെ വിടാതെ പിന്തുടര്‍ന്ന് കോണ്‍ഗ്രസ്. ലോകത്തിലെ ചിലവേറിയ കാവല്‍ക്കാരനാണു മോദി എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപിച്ചു. പൊതുധനം കൊള്ളയടിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്ന് മോദി പറഞ്ഞതിന്‌റെ തൊട്ടടുത്ത ദിവസമാണ് കോണ്‍ഗ്രസ് ആക്രമണം ശക്തമാക്കിയത്. ‘യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് 1.76 ലക്ഷം കോടിയുടെ അഴിമതി നടത്തിയെന്നു മോദിജി എല്ലാ ദിവസവും പ്രസ്താവന നടത്താറുണ്ട്. അതൊരു ഊഹക്കണക്കു മാത്രമാണ്. അഴിമതി നടന്നിട്ടില്ലെന്നു പിന്നീട് കോടതി വ്യക്തമാക്കി. അതേസമയം, വജ്രവ്യാപാരി നീരവ്...