Category: Music

റഹ്മാൻ സംഗീതത്തിൽ പെലെയുടെ ട്രൈലർ
Post

റഹ്മാൻ സംഗീതത്തിൽ പെലെയുടെ ട്രൈലർ

ഫുട്ബോളിന്റെ താര ചക്രവർത്തിയായ ബ്രസീൽ താരം പെലെയുടെ ജീവിതം സിനിമയാകുന്നു. ‘പെലെ ദി ബർത്ത് ഓഫ് എ  ലെജെന്റ്  ‘എന്നാണ് ചിത്രതിന്റെ പേര്. അമേരിക്കകാരനായ ജെഫ് സിമ്പലിസ്റ്റ് ആണ് ചിത്രത്തിന്റെ സംവിധയകൻ. കെവിൻ  ഡി.  പൗല, വിൻസെൻ് ഡി. ഓൺഫ്രിയോ എന്നിവർ ആണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ചിത്രത്തിന് സംഗീതം പകരുന്നത്   ഇന്ത്യയുടെ അഭിമാനമായ എ. ആർ. റഹ്മാനാണ്. വളരെ ആകർഷണീയമായ സംഗീതമാണ് ചിത്രത്തിന് റഹ്മാൻ അണിയിച്ചൊരുക്കുന്നത്. കുട്ടിക്കാലം മുതലേ ദാരിദ്രത്തിനോട് പടപൊരുതി ഉയരങ്ങളിലെത്തിയ പെലെയുടെ ജീവിതം തന്നെയാണ്...

ഷാന്‍ ജോണ്‍സന്‍റെ മരണ കാരണം വ്യക്തമായി
Post

ഷാന്‍ ജോണ്‍സന്‍റെ മരണ കാരണം വ്യക്തമായി

ചെന്നൈ : അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്‍റെ മകളും സംഗീതസംവിധായികയുമായ ഷാന്‍ ജോണ്‍സ(29)ന്‍റെത് സ്വാഭാവികമായ മരണം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ചെന്നൈ റോയപ്പേട്ട ആശുപത്രി അധികൃതര്‍ പറഞ്ഞു. അസ്വാഭാവിക മരണമെന്ന് സംശയിക്കത്തക്ക യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ആണ് ശനിയാഴ്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. തുടര്‍ന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ബന്ധുക്കള്‍ക്ക് കൈമാറി. ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുപോയി. ഷാനിന്‍റെ അമ്മ റാണിയും അടുത്ത ബന്ധുക്കളും മറ്റൊരു വാഹനത്തില്‍ ആംബുലന്‍സിനെ അനുഗമിച്ചു. തൃശ്ശൂരിലെ...

എ.ഡി.ജി.പി ബി. സന്ധ്യയുടെ ഗാനരചന ഇനി സിനിമയിലേക്ക്
Post

എ.ഡി.ജി.പി ബി. സന്ധ്യയുടെ ഗാനരചന ഇനി സിനിമയിലേക്ക്

കാക്കിക്കുള്ളിലെ കലാകാരിയായ എ.ഡി.ജി.പി: ബി. സന്ധ്യയുടെ ഗാനരചന ഇനി സിനിമയിലേക്ക്. രചനാ വൈഭവംകൊണ്ടുനേരത്തെ ശ്രദ്ധേയായ സന്ധ്യ ‘ഹല്ലേലൂയ്യ’ എന്ന ചിത്രത്തിലേക്കാണു ഗാനരചന തെയ്യാറാക്കുന്നത്. ബൈബിള്‍ സിനിമയായ സോങ് ഓഫ് സോളമന്റെ സംവിധായകന്‍ സുധി അന്നയുടെ ആദ്യ സിനിമയാണ് ഹല്ലേലുയ്യ. ചിത്രത്തിന്റെ ശീര്‍ഷക ഗാനമാണ് സന്ധ്യ രചന നിര്‍വഹിക്കുന്നത്. നരേനും മേഘ്‌ന രാജുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നരേന്‍ മലയാളത്തില്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ഹല്ലേലുയ്യ. ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന...

തന്റെ വിജയം ഇങ്ങനെ; എസ്.എസ്.എല്‍.സി തോറ്റ രേഖയുമായി ഗോപി സുന്ദര്‍
Post

തന്റെ വിജയം ഇങ്ങനെ; എസ്.എസ്.എല്‍.സി തോറ്റ രേഖയുമായി ഗോപി സുന്ദര്‍

എല്ലാവരും തങ്ങളുടെ വിജയം കൊട്ടിഘോഷിക്കുമ്പോള്‍ സ്വന്തം എസ്.എസ്.എല്‍.സി പരീക്ഷയുടെ തോറ്റ രേഖയുടെ കോപ്പി ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തു വ്യത്യസ്തനാവുകയാണ് പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. തോല്‍വി അംഗീകരിക്കുന്നവര്‍ക്കേ വിജയം ഉണ്ടാവുകയുള്ളൂ, അതേസമയം പലരും തങ്ങളുടെ കുറവുകള്‍ അംഗീകരിക്കാറില്ല, പ്രത്യേകിച്ചും മലയാളികള്‍. അത്തരക്കാര്‍ ജീവിതത്തില്‍ പൊതുവേ വിജയിച്ച ചരിത്രവും കുറവാണ്. എന്നാല്‍ ഇവിടെ തികച്ചും വ്യതസ്തമായ ഒരു നിലപാടാണ് ഗോപി സുന്ദര്‍ സ്വീകരിച്ചത്. ഇതാണ് തന്റെ പ്രചോദനവും വഴിത്തിരിവും, ഇതിനെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി...

സുരാജ് വെഞ്ഞാറമൂട്  എന്ന ഗായകനെ നിങ്ങൾ കണ്ടിട്ടുണ്ടോ ?
Post

സുരാജ് വെഞ്ഞാറമൂട് എന്ന ഗായകനെ നിങ്ങൾ കണ്ടിട്ടുണ്ടോ ?

ദേശിയ പുരസ്കാര ജേതാവായ നമ്മുടെ സ്വന്തം സുരാജ് വെഞ്ഞാറമൂട് തനിക്ക് പാടാനും കഴിയും എന്ന് തെളിയിച്ചിരിക്കുന്നു.  അതും കോഴിക്കോട് ശൈലിയിൽ. ഏറ്റവും പുതിയ ചിത്രമായ പേടിതൊണ്ടെൻ  എന്ന ചിത്രത്തിൽ ആണ് സുരാജിന്റെ അരങ്ങേറ്റം.  പ്രദീപ് ചൊക്ലി  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സുരാജിന്റെ  നായികയായ് എത്തുന്നത് അനുശ്രീ ആണ്. നിർമ്മാണം അനശ്വര.  പ്രസന്ന കുമാറിന്റെ വരികൾക്ക് അജിത് സുകുമാർ ഈണം നല്കിയിരിക്കുന്നു.  ചിത്രം ഉടൻ പ്രദർശനത്തിനു എത്തുമെന്ന് പ്രതീക്ഷിക്കാം.

വേലയില്ലാ പട്ടതാരിയുടെ  ട്രെയിലർ വൈറൽ ആകുന്നു
Post

വേലയില്ലാ പട്ടതാരിയുടെ ട്രെയിലർ വൈറൽ ആകുന്നു

ധനുഷ് നായകനാകുന്ന വേലയില്ലാ പട്ടതാരി  സംവിധാനം ചെയ്തിരിക്കുന്നത് വേൽരാജ് ആണ്.  മലയാളി സുന്ദരി അമല പോൾ  ധനുഷിനോടൊപ്പം ആദ്യമായ് അഭിനയിക്കുന്ന ചിത്രമാണിത്. ധനുഷിന്റെ ഇരുപത്തിയഞ്ചാമതെ ചിത്രമെന്ന സവിശേഷതയും ഇതിനുണ്ട്. വിവേക്, ശരണ്യ പൊൻവണൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. അനിരുദ്ധ് രവിചന്ദർ സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നു. ധനുഷ് തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. ഈ മാസം 28ന് വേലയില്ലാ പട്ടതാരി തീയറ്ററുകളിൽ എത്തും.    

നേഴ്‌സറി പാട്ടുമായി  അക്ഷയ് കുമാര്‍
Post

നേഴ്‌സറി പാട്ടുമായി അക്ഷയ് കുമാര്‍

സാജിത്ത് ഫര്‍ഹാദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ  ഇറ്റ്‌സ് എന്റര്‍ടെയിന്‍മെന്റിലാണ് ജോണി ജോണി എന്ന നേഴ്‌സ്‌റി ഗാനം പാടി അക്ഷയ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ചിത്രത്തിൽ പാട്ടിന്റെ വരികള്‍ക്ക് മാറ്റം വരുത്തിയിട്ടുണ്ട്. എത്ര വളർന്നാലും ആർക്കും മറക്കാൻ കഴിയാത്ത ഒരു നേഴ്‌സറി പാട്ടാണ് ജോണി ജോണി യെസ് പപ്പാ. പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത് സച്ചിന്‍ ജിഗാറാണ്. നേഴ്‌സറി പാട്ടിനു ചുവടുവയ്യ്ക്കാൻ നായിക തമന്നയും അക്ഷയ്കുമാറിനോപ്പമുണ്ട്. മിഥുന്‍ ചക്രവര്‍ത്തി, പ്രകാശ് രാജ്, സോനു സുദ്ധ് തുടങ്ങിയ താരങ്ങളും...