Category: Keralam

വൈദികന് നേരെയുണ്ടായത് കരുതിക്കൂട്ടിയുള്ള ആക്രമണം
Post

വൈദികന് നേരെയുണ്ടായത് കരുതിക്കൂട്ടിയുള്ള ആക്രമണം

കൊച്ചി: മലയാറ്റൂര്‍ റെക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് കപ്യാര്‍ നടത്തിയതെന്ന് പൊലീസ്. വൈദികനെ കൊലപ്പെടുത്തണമെന്ന ഉദ്യേശത്തോടെയാണ് പ്രതി എത്തിയതെന്നും പൊലീസ് പറയുന്നു. കുരിശുമുടിയുടെ ആറാം സ്ഥാനത്തുവച്ചാണ് ഫാദര്‍ സേവ്യറുമായി കപ്യാര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പെട്ടതും ആക്രമിക്കുന്നതും. വയറ്റില്‍ കുത്താനുള്ള ശ്രമം പാളിയപ്പോഴാണ് പ്രതി ജോണി തുടയില്‍ കുത്തിയതെന്നും പൊലീസ് പറയുന്നു. വൈദികനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ ഇന്നലെയാണ് പൊലീസ് കണ്ടെത്തിയത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള മനോവിഷത്തിലാണ് ഫാദര്‍ക്കുനേരെ അക്രമം നടത്തിയതെന്ന് ജോണി മൊഴി...

മധുവിന്‌റെ കുടുംബത്തെ മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു
Post

മധുവിന്‌റെ കുടുംബത്തെ മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മദുവിന്രെ കുടുംബത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. മധുവിന്‌റെ അമ്മയും സഹോദരിയുമായി മുഖ്യമന്ത്രി സംസാരിച്ചു. പ്രതികള്‍ക്ക ജാമ്യം അനുവദിക്കരുതെന്ന് മധുവിന്‌റെ കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേസില്‍ പരമാവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മധുവിന് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ ല്ലൊം ചെയ്തിട്ടുണ്ടെന്നും തുടര്ഡന്നും സര്‍ക്കാരിന്‌റെ സഹകരണം പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മധുവിന്‌റെ പേരില്‍ സാമുഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യജ പ്രചരണങ്ങള്‍ തടയാന്‍ നടപടികളെടുക്കണമെന്ന് മധുവിന്‌റെ കുടുംബം...

നീരവ് മോദിയുടെ കോലം കത്തിച്ച് ഹോളി ആഘോഷം
Post

നീരവ് മോദിയുടെ കോലം കത്തിച്ച് ഹോളി ആഘോഷം

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിപ്പ് നടത്തിയ ശേഷം നാടുവിട്ട നീരവ് മോദിയുടെ കോലം കത്തിച്ച് മുംബൈയിലെ വേര്‍ളി ചൗള നിവാസികള്‍. ഇന്നലെ രാത്രിയാണ് 50 അടി ഉയരമുള്ള നീരവ് മോദിയുടെ കോലം ചൗള നിവാസികള്‍ കത്തിച്ചത്. കോളനി നിവാസികളെല്ലാം ഒരുമിച്ചാണ് നീരവിന്‌റെ കോലം നിര്‍മ്മിച്ചത്. നീരവ് മോദിയെ തിരികെ രാജ്യത്ത് കൊണ്ടു വന്ന് തട്ടിപ്പ് നടത്തിയ പണം മുഴുവന്‍ പിടിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കോളനി നിവാസികളുടെ വ്യത്യസ്തമായ പ്രതിഷേധം.  

ഛത്തീസ്ഗഡില്‍ പത്ത് നക്‌സലുകളെ വധിച്ചു
Post

ഛത്തീസ്ഗഡില്‍ പത്ത് നക്‌സലുകളെ വധിച്ചു

ബിജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാസേന പത്ത് നക്‌സലുകളെ വധിച്ചു. തെലങ്കാന പൊലീസും ഛത്തീസ്ഗഡ് പൊലീസും ചേര്‍ന്നു നടത്തിയ നീക്കത്തിലൂടെയാണ് നക്‌സലുകളെ വധിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ നടന്ന ആക്രമണത്തില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ മുതിര്‍ന്ന മവോയിസ്റ്റ് നേതാവ് ഹരി ഭൂഷണ്‍ ഉള്‍പ്പെട്ടതായും സംശയം ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം കൊല്ലപ്പെട്ട നക്‌സലുകലുടെ മൃതദേഹങ്ങള്‍ തെലങ്കാനയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ബിജെപി നേതാക്കളെ വിമര്‍ശിച്ച് തോമസ് ഐസക്കിന്‌റെ ഫേസ്ബുക്ക് പോസ്റ്റ്
Post

ബിജെപി നേതാക്കളെ വിമര്‍ശിച്ച് തോമസ് ഐസക്കിന്‌റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്താന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ് ബിജെപി നേതാക്കളെന്ന് തോമസ് ഐസക്ക്. രാജ്യത്തിന്റെ അന്തസു കപ്പലു കയറ്റിയ അനേകം വിഡ്ഢിത്തരങ്ങളുടെ ഗണത്തിലേയ്ക്കാണ് കേന്ദ്ര മാനവശേഷി വകുപ്പു സഹമന്ത്രി സത്യപാല്‍ സിംഗിന്റെ സമീപകാല പ്രസ്താവനകള്‍ ഇടം പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂട്ടന്‍ കണ്ടുപിടിക്കുന്നതിനും വളരെക്കാലം മുമ്പേ ചലനനിയമങ്ങള്‍ ക്രോഡീകരിച്ച ചില മന്ത്രങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നു എന്നാണ് സത്യപാല്‍ സിംഗിന്റെ പുതിയ പ്രസ്താവന. ലോകത്തിനു മുന്നില്‍ ഇന്ത്യയെ അപമാനിക്കുക മാത്രമല്ല മറിച്ച് നൂറ്റാണ്ടുകള്‍ പുറകിലേക്ക് വലിച്ചിടുകയാണ് ഇവരെന്നും തോമസ്...

കുത്തിയോട്ട വിവാദം: ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്
Post

കുത്തിയോട്ട വിവാദം: ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടം കുറ്റകൃത്യമാണ് എന്നു വിമര്‍ശിച്ച ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് ചീഫ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിഷ്പക്ഷത പാലിക്കേണ്ടവരാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. 15 ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും സര്‍ക്കാരിന്റെ സല്‍പ്പേരിനു കളങ്കം ഉണ്ടാക്കുന്ന നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും  നോട്ടീസില്‍ പറയുന്നുണ്ട്. കുട്ടികള്‍ക്ക് നേരെ നടക്കുന്ന കൊടും പീഡനമാണ് ആറ്റുകാല്‍ കുത്തിയോട്ട വഴിപാടെന്നും ...

പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു; ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി
Post

പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു; ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി

തിരുവനന്തപുരം: പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു. ഭക്തലക്ഷങ്ങൾ  ദീപം തങ്ങളൊരുക്കിയ അടുപ്പുകളിലേക്കു പകർന്നതേ‌ാടെ ആറ്റുകാൽ അമ്മയ്ക്കു പൊങ്കാല സമർപ്പണത്തിനു തുടക്കമായി. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേർന്ന 10.15നാണ് അടുപ്പുവെട്ടു നടന്നത്. രാവിലെ 9.45നു ക്ഷേത്രത്തിൽ ശുദ്ധ പുണ്യാഹ ചടങ്ങുകൾ നടന്നു. തുടർന്നു തോറ്റംപാട്ടിനു പിന്നാലെ ക്ഷേത്രംതന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്നു മേൽശാന്തി വാമനൻ നമ്പൂതിരിക്കു കൈമാറി.

ഷുഹൈബ് വധത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
Post

ഷുഹൈബ് വധത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പാലയോട് സ്വദേശി സംഗീതാണ് അറസ്റ്റിലായത്. കൊലപാതകത്തിന്‌റെ ഗൂഢാലോചനയില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. കഴിഞ്ഞ ദിവസം രണ്ട് പേര്‍ കൂടി അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന സംഗീതിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. ഷുഹൈബിനെ കൊലപ്പെടുത്തിയ ആയുധങ്ങള്‍ ഒളിപ്പിച്ച സഞ്ജയ്, ഷുഹൈബ് തട്ടുകടയില്‍ ഉണ്ടെന്ന വിവരം കൊലയാളി സംഘത്തിന്...

ഷുഹൈബ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
Post

ഷുഹൈബ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാലയോട് സ്വദേശി സഞ്ജയ് ആണ് അറസ്റ്റിലായത്. ഗുഢാലോചന, ആയുധ ഒളിപ്പിക്കല്‍ എന്നിവയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. മട്ടന്നൂര്‍ ഷുഹൈബ് കൊലപാതകത്തില്‍ അക്രമി സംഘം ഉപയോഗിച്ചെന്നു കരുതുന്ന മൂന്ന് വാളുകള്‍ പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെയായാണ് ആയുധം കണ്ടെത്തിയത്. വെള്ളിയാംപറമ്പില്‍ കാട് വെട്ടിതെളിക്കുന്ന തൊഴിലാളികളാണ് വാളുകള്‍ കണ്ടത്. ആയുധം കണ്ടെടുക്കാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളായ എം.വി.ആകാശ്,...

ചികിത്സ കിട്ടാതെ മുരുകന്‌റെ മരണം: ഡോക്ടര്‍മാരോട് വിശദീകരണം ചോദിച്ച് സര്‍ക്കാര്‍
Post

ചികിത്സ കിട്ടാതെ മുരുകന്‌റെ മരണം: ഡോക്ടര്‍മാരോട് വിശദീകരണം ചോദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരോട് സര്‍ക്കാര്‍ വിശദീകരണം തേടി. സംഭവ ദിവസം ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിക്കറ്റ മുരുകനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച ദിവസം ഡ്യുട്ടിയിലുണ്ടായിരുന്ന ഡോ.വി.ശ്രീകാന്ത്, ജൂനിയര്‍ റസിഡന്‌റ് ഡോ.പാട്രിക് പോള്‍ എന്നിവരോടാണ് ആരോഗ്യവകുപ്പ് വിശദീകരണം തേടിയത്. ഡോ.പാട്രിക് ഡ്യൂട്ടി നഴ്സിനൊപ്പം ആംബുലന്‍സിലെത്തി കണ്ടെങ്കിലും അത് ആശുപത്രി രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ല. മുരുകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള തുടര്‍നടപടികള്‍...