Category: Crime

കൊച്ചിയില്‍ മയക്കുമരുന്ന് വേട്ട നടത്തിയ സംഘത്തിന് വധഭീഷണി
Post

കൊച്ചിയില്‍ മയക്കുമരുന്ന് വേട്ട നടത്തിയ സംഘത്തിന് വധഭീഷണി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്ത് വന്‍ മയക്കുമരുന്ന് വേട്ട നടത്തിയ ആലുവയിലെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന് വധഭീഷണി. ഇനി നിങ്ങള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കില്ല എന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഇന്റര്‍നെറ്റ് കോള്‍ വഴിയാണ് സന്ദേശം എത്തിയത്. സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. ഹിന്ദിയിലായിരുന്നു സന്ദേശം. സന്ദേശത്തിന്റെ ഉറവിടം മുംബൈ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താനായി കൊണ്ടുവന്ന എംഡിഎംഎ എന്ന മയക്കുമരുന്നാണ് ശനിയാഴ്ച എക്‌സൈസ് സംഘം പിടികൂടിയത്. മയക്കുമരുന്നുമായെത്തിയ...

ഷുഹൈബിനെ വധിച്ചത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ഉത്തരമേഖല ഡിജിപി
Post

ഷുഹൈബിനെ വധിച്ചത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ഉത്തരമേഖല ഡിജിപി

ണ്ണൂര്‍: എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ പിടിയിലായ പ്രതികള്‍ സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പ്രതികളെ സി.പി.എം നേതാക്കള്‍ ഹാജരാക്കിയതാണെന്നും ഡമ്മി പ്രതികളാണെന്നുമുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും പൊലീസ് അവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പിടിയിലായവര്‍ യഥാര്‍ഥ പ്രതികള്‍ തന്നെയാണ്.കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട എല്ലാ ഗൂഢാലോചനയും തെളിയിക്കുമെന്നും രാജേഷ് ദിവാന്‍ അറിയിച്ചു. പിടിയിലായവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ഇന്ന് സി.പി.എം സംസ്ഥാന...

ഫ്‌ളോറിഡ കൂട്ടക്കൊല തടയാമായിരുന്നുവെന്ന വെളിപ്പെടുത്തലമായി എഫ്ബിഐ
Post

ഫ്‌ളോറിഡ കൂട്ടക്കൊല തടയാമായിരുന്നുവെന്ന വെളിപ്പെടുത്തലമായി എഫ്ബിഐ

വാഷിങ്ടണ്: കൂട്ട വെടിവെപ്പ് നടത്താന് കെല്‍പുള്ളവനാണ് നിക്കോളസ് ക്രൂസ് എന്ന രഹസ്യ വിവരം എഫ്ബിഐ തള്ളിയില്ലായിരുന്നെങ്കില്‍ പതിനഞ്ച് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ജീവന്‍ നഷടപ്പെടില്ലായിരുന്നു. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ആ വലിയ വീഴ്ച്ച ഇപ്പോള് തുറന്ന് പറഞ്ഞിരിക്കുകയാണ് അമേരിക്കയുടെ ഏറ്റവും വലിയരഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐ. അസാധാരണമായ സ്വഭാവത്തിനും അസ്വസ്ഥതയുണ്ടാക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെയും ഉടമയാണ് ക്രൂസ് എന്ന രഹസ്യ വിവരം എഫ് ബിഐയ്ക്ക് ലഭിച്ചിരുന്നു. ഒരു സ്‌കൂള്‍ വെടിവെയ്പ്പു നടത്താന്‍ കെല്‍പ്പുള്ള സ്വഭാവത്തിനുടമയും എആര്‍ 15 റൈഫിളിന്‌റെ ഉടമയെന്നു...

എട്ട് വയസുകാരിയെ ബലാല്‍സംഗം ചെയ്ത പ്രതിക്കായി ദേശീയ പതാകയേന്തി പ്രതിഷേധം; ഹിന്ദു സംഘടന വിവാദത്തില്‍
Post

എട്ട് വയസുകാരിയെ ബലാല്‍സംഗം ചെയ്ത പ്രതിക്കായി ദേശീയ പതാകയേന്തി പ്രതിഷേധം; ഹിന്ദു സംഘടന വിവാദത്തില്‍

കാശ്മീരില്‍ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന പോലീസുകാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടന. ദേശീയ പതാകയേന്തി ഹിന്ദു ഏക്താ മഞ്ച്  നടത്തിയ പ്രതിഷേധം വിവാദത്തില്‍ കശ്മീരിലെ കതുവാ ജില്ലയിലാണ് കഴിഞ്ഞ മാസം 10ന് ആസിയ എന്ന പെണ്‍കുട്ടിയെ കാണാതായത് . കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ആദ്യം അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ കുട്ടി ബലാല്‍സംഗത്തിനിരയായെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ആദ്യം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ് ബലാല്‍സംഗം ചെയ്തതെന്ന് പിന്നീട് തെളിഞ്ഞു. തുടര്‍ന്ന് കേസ്...

ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന പരമ്ബര കൊലയാളിക്ക് വധശിക്ഷ
Post

ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന പരമ്ബര കൊലയാളിക്ക് വധശിക്ഷ

ഇസ്ലാമാബാദ്: ഏഴു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ പരമ്ബര കൊലയാളിക്ക് പാകിസ്താന്‍ ഭീകര വിരുദ്ധ കോടതി വധശിക്ഷ വിധിച്ചു. ജനുവരി ഒമ്ബതിനാണ് ലഹോറിലെ കിഴക്കന്‍ മേഖലയിലെ കസൂര്‍ ജില്ലയില്‍ നിന്ന് സയ്നാബ് അന്‍സാരി എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാണാതായി നാലാം ദിവസമായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ഇത് പാകിസ്താനില്‍ വലിയ ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സര്‍ക്കാരിന്റെ അനാസ്ഥയാണ് പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആക്ഷേപം   ഒരു വര്‍ഷത്തിനുള്ളില്‍ മേഖലയില്‍ സമാനമായ രീതിയില 12 പെണ്‍കുട്ടികളാണ്...

ആലുവയില്‍ വന്‍ ലഹരിമരുന്നുവേട്ട
Post

ആലുവയില്‍ വന്‍ ലഹരിമരുന്നുവേട്ട

കൊച്ചി : ആലുവയില്‍ വന്‍ ലഹരിമരുന്നുവേട്ട. അഞ്ചു കിലോ മെഥലീന്‍ ഡയോക്സി മെത് ആംഫെറ്റമിന്‍ (എംഡിഎംഎ) പിടികൂടി. 30 കോടി വിലവരുന്ന ലഹരിമരുന്നാണ് പിടിച്ചത്.’എക്സ്റ്റസി’ എന്നറിയപ്പെടുന്ന ലഹരിമരുന്നാണിത്. നെടുമ്ബാശേരി ഭാഗത്തുനിന്ന് എക്സൈസ് സ്പെഷല്‍ സ്ക്വാഡാണു ലഹരിമരുന്ന് പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട്ടുകാരായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. പാലക്കാട്ടുകാര്‍ വന്നെന്നു കരുതുന്ന വാഹനവും കസ്റ്റഡിയിലെടുത്തു.അഞ്ചു കോടിയുടെ എം‍ഡിഎംഎ കൊച്ചിയില്‍നിന്ന് പിടിച്ചെടുത്തിരുന്നു. അതോടെയാണ് കേരളത്തിലും എംഡിഎംഎ വില്‍പന വര്‍ധിച്ചതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇത്രയധികം ലഹരിമരുന്ന് കണ്ടെത്തിയത്

ഗുണ്ട ബിനു കീഴടങ്ങി
Post

ഗുണ്ട ബിനു കീഴടങ്ങി

ചെന്നൈ: കൊടുവാള്‍ കൊണ്ട് കേക്ക് മുറിച്ച്‌ ജന്മദിനാഘോഷം നടത്തുമ്ബോള്‍ പൊലീസ് വളഞ്ഞതിനെ തുടര്‍ന്ന് രക്ഷപെട്ട കുപ്രസിദ്ധ ഗുണ്ട ‘തലവെട്ടി’ ബിനു പൊലീസില്‍ കീഴടങ്ങി. രക്ഷപെട്ട ബിനുവിനെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ തമിഴ്നാട് പൊലീസ് ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് നില്‍ക്കക്കള്ളിയില്ലാതെ ബിനു കീഴടങ്ങുകയായിരുന്നു. കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി ആറിന് തമിഴ്നാട്ടിലെ കാഞ്ചിപുരത്തിന് സമീപം മലയംപക്കത്ത് ഒരു രഹസ്യകേന്ദ്രത്തില്‍ വച്ചായിരുന്നു ബിനുവിന്റെ 47 -ാം ജന്മദിനാഘോഷം നടത്തിയത്. കാറിലും ബൈക്കിലുമൊക്കെയായി നൂറോളം ഗുണ്ടകളാണ് തങ്ങളുടെ പ്രിയനേതാവിന്റെ ജന്മദിനാഘോഷ ചടങ്ങിനെത്തിയത്....

കല്യാണാഘോഷത്തിനിടയില്‍ വെടിവയ്പ്പ്, യുവാവ് കൊല്ലപ്പെട്ടു
Post

കല്യാണാഘോഷത്തിനിടയില്‍ വെടിവയ്പ്പ്, യുവാവ് കൊല്ലപ്പെട്ടു

ലക്നൌ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ല്‍ വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ ന​ട​ത്തി​യ ആ​ഘോ​ഷ വെ​ടി​വ​യ്പി​നി​ടെ ന​വ​വ​ര​ന്‍റെ സുഹൃത്ത് കൊ​ല്ല​പ്പെ​ട്ടു. ച​ക്കേ​രി ടൗ​ണി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. വ​ര​നും സൈനികനുമായ ശി​വ് പ്ര​കാ​ശി​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ ന​ട​ത്തി​യ വെ​ടി​വ​യ്പ് ഇരുപത്തെട്ടുകാരനായ കു​ല്‍​ദീ​പ് ദീ​ക്ഷി​ത് എ​ന്ന യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യി​ല്‍​നി​ന്ന് എ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ള്‍. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റാ​യ്ബ​റേ​ലി സ്വ​ദേ​ശി​യാ​യ സ​ഞ്ജ​യ് മൗ​ര്യ എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ഇ​യാ​ളി​ല്‍​നി​ന്നു തോ​ക്ക് ക​ണ്ടെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

പ്രിൻസിപ്പാളിനെ പുറത്താക്കൻ ഉത്തരവ്
Post

പ്രിൻസിപ്പാളിനെ പുറത്താക്കൻ ഉത്തരവ്

കൊല്ലം: ട്രിനിറ്റി സ്കൂളിലെ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ അധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തത് അംഗീകരിക്കാനാകില്ല. പ്രിന്‍സിപ്പല്‍ ജോണിന് പ്രായപരിധി കഴിഞ്ഞെന്നും ഡിഡിഇ അറിയിച്ചു. പ്രിന്‍സിപ്പലിനെ പുറത്താക്കാന്‍ ഡിഡിഇ മാനേജ്മെന്‍റിന് നിര്‍ദ്ദേശം നല്‍കി

മുസ്ലീം മധ്യവയസ്ക്കനു മ‍ർദ്ദനം
Post

മുസ്ലീം മധ്യവയസ്ക്കനു മ‍ർദ്ദനം

ജയ്പൂര്‍: ജയ്ശ്രീറാം എന്ന്‍ വിളിക്കണമെന്നാവശ്യപ്പെട്ട് 45കാരനെ പതിനെട്ടുകാരന്‍ മര്‍ദിച്ചു. സംഭവത്തിന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യ്തു. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം. മുഹമ്മദ് സാലിം എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. വിനയ് മീന എന്നു പതിനെട്ടുകാരനാണ് കൃത്യം നടത്തിയത്. വിഡിയോ റെക്കോര്‍ഡ് ചെയ്തതും പ്രചരിപ്പിച്ചതും ഇയാള്‍ തന്നെയാണ്.മൂന്ന് മിനുട്ട് നീണ്ടു നില്‍ക്കുന്ന വിഡിയോയില്‍ ജയ്ശ്രീറാം എന്നു വിളിക്കണമെന്നാവശ്യപ്പെട്ട് തവണയാണ് പ്രതി മുഹമ്മദ് സാലിമിനെ മുഖത്തടിച്ചത്. എന്നാല്‍ ദൈവം സര്‍വശക്തനാണ് എന്നായിരുന്നു സാലിമിന്‍െറ മറുപടി. സംഭവത്തില്‍ പ്രതിഷേധവുമായി മുസ്ലീം സമുദായംഗങ്ങള്‍...