Category: Business

ബിറ്റ്‌കോയിന്‍ നിക്ഷേപകരെ കുടുക്കാനൊരുങ്ങി ആദായനികുതി വകുപ്പ്
Post

ബിറ്റ്‌കോയിന്‍ നിക്ഷേപകരെ കുടുക്കാനൊരുങ്ങി ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: സാങ്കല്‍പ്പിക കറന്‍സിയായ ബിറ്റ്‌കോയിന്‍ നിക്ഷേപകരെ കുടുക്കാനൊരുങ്ങി ആദായനികുതി വകുപ്പ്. ആദായനികുതി വകുപ്പ് ബിറ്റ്‌കോയിൻ നിക്ഷേപമുള്ള ഒരു ലക്ഷത്തോളംപേര്‍ക്ക് നോട്ടീസയച്ചു. ബിറ്റ്‌കോയിൻ ഇടപാട് ആദായ നികുതി റിട്ടേണില്‍ കാണിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഇക്കാര്യം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ഡി.ബി.റ്റി) ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയാണ് വെളിപ്പെടുത്തിയത്. ആദായ നികുതി വകുപ്പ് നിരവധി സര്‍വേകള്‍ നടത്തിയതില്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചില്‍ എത്ര പേര്‍ വിപണനവും രജിസ്റ്റട്രേഷനും, പങ്കാളികളും ആയിട്ടുണ്ടെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. അതേസമയം എത്രയളവില്‍ നിക്ഷേപം...

എട്ടുകോടി സ്ത്രീകൾക്ക് സൗജന്യ പാചകവാതകം
Post

എട്ടുകോടി സ്ത്രീകൾക്ക് സൗജന്യ പാചകവാതകം

കേന്ദ്രസര്‍ക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ ഇത്തവണ കാത്തിരുന്ന ആ വാക്കും സ്ഥാനം പിടിച്ചു ‘സ്ത്രീ ശാക്തീകരണം ‘. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബജറ്റിലാണ് സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ഊന്നൽ നൽകുന്നത്. രാജ്യത്തെ എട്ടുകോടി ഗ്രാമീണസ്ത്രീകള്‍ക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കുന്ന പദ്ധതിയാണു മന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രഖ്യാപിച്ചത്. ഒപ്പം നാലു കോടി വീടുകളില്‍ സൗജന്യ വൈദ്യുതി എത്തിക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം ബജറ്റിലൂടെ നടത്തിയിട്ടുണ്ട് .

ഇനി വെറും 49 രൂപ മാത്രം : റിപ്പബ്ലിക് ഡെ ഓഫറുമായി ജിയോ
Post

ഇനി വെറും 49 രൂപ മാത്രം : റിപ്പബ്ലിക് ഡെ ഓഫറുമായി ജിയോ

മുംബൈ :രാജ്യത്തെ ടെലികോം ചരിത്രത്തിലാദ്യമായി കുറഞ്ഞ പ്ലാന്‍ അവതരിപ്പിച്ച് ജിയോ. ഇനി വെറും 49 രൂപക്ക് 28 ദിവസ കാലാവധിയില്‍ ഒരു ജി.ബി ഡാറ്റ ഉപയോഗമാണ് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് റിപ്പബ്ലിക് ഡെ ഓഫറായി ജിയോ പ്രഖ്യാപിച്ചത്. എയര്‍ടെലിനെ ഉൾപ്പെടെ കടുത്ത വെല്ലുവിളി ഉയര്‍ത്തിയാണ് ജിയോയുടെ നിരക്ക് കുറയ്ക്കല്‍. ഉയര്‍ന്ന നിരക്കും കുറഞ്ഞ ഡാറ്റയുംമൂലം ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വീഡിയോ കോളും ആപ്പ് ഉപയോഗവും അന്യമാക്കിയതിനാലാണ് നിരക്ക് കുറച്ചും കൂടുതല്‍ ഡാറ്റ നല്‍കിയുമുള്ള പുതിയ ഓഫർ അവതരിപ്പിച്ചതെന്ന്...

ബിറ്റ്കോയിൻ ഇടപാടുകളിൽ സംശയം; അക്കൗണ്ടുകൾ മരവിപ്പിച്ച് ബാങ്കുകൾ
Post

ബിറ്റ്കോയിൻ ഇടപാടുകളിൽ സംശയം; അക്കൗണ്ടുകൾ മരവിപ്പിച്ച് ബാങ്കുകൾ

മുംബൈ: ബിറ്റ്കോയിൻ ഇടപാടുകളിൽ ഉണ്ടായ സംശയത്തെ തുടർന്ന് പ്രമുഖ ബാങ്കുകൾ ഇടപാടുകൾ നടക്കുന്ന അക്കൗണ്ടുകൾ മരവിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് എന്നിവയാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. മരവിപ്പിക്കാത്ത അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കുന്നതിനു പരിധി നിശ്ചയിക്കൽ അടക്കമുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളോ വിവര സാങ്കേതികവിദ്യ ഉപയോഗിച്ചു സൃഷ്ടിച്ചെടുത്ത വെർച്വൽ കറൻസിയാണു ബിറ്റ്കോയിൻ. കംപ്യൂട്ടർ ശൃംഖല വഴി ഇന്റർനെറ്റിലൂടെ മാത്രം ഒഴുകിയെത്തുന്ന പണം....

‘വാട്സാപ് ഫോർ ബിസിനസ്’ ആപ്ലിക്കേഷൻ വരുന്നു
Post

‘വാട്സാപ് ഫോർ ബിസിനസ്’ ആപ്ലിക്കേഷൻ വരുന്നു

ന്യൂയോർക്ക്: ‘വാട്സാപ് ഫോർ ബിസിനസ്’ ആപ്ലിക്കേഷൻ രംഗത്ത്. ബിസിനസ് സാധ്യതകൾ കൂടി ഉൾപ്പെടുന്ന ആപ്ലിക്കേഷനാണ് ഇത്. ആപ് തുടക്കത്തിൽ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമാണ് ലഭ്യമാകുക. ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കുന്ന ആപ്പിൽ കമ്പനികൾക്ക് അവരുടെ ഓഫറുകളും മറ്റും ഉപഭോക്താക്കളിലേക്കു നേരിട്ട് എത്തിക്കുന്നതിനുളള സംവിധാനങ്ങളുണ്ട്. വാണിജ്യസ്ഥാപനങ്ങളുടെ വിവരണം, കമ്പനികളുടെ ഇ–മെയിൽ അഥവാ സ്റ്റോർ മേൽവിലാസങ്ങൾ, വെബ്സൈറ്റുകൾ, പ്രത്യേക ഇളവുകൾ തുടങ്ങിയവ ‘യൂസർ ചാറ്റ്’ രൂപത്തിൽ ഉപഭോക്താക്കൾക്ക് കൈമാറാൻ ആപ്ലിക്കേഷൻ സഹായിക്കും. വാട്സാപ് ഫോർ ബിസിനസ് ആപ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും...

ജി.എസ്.ടി: ഗ്രാനൈറ്റ് ഉള്‍പ്പെടെ 177 ഉല്‍പ്പന്നങ്ങള്‍ക്ക് വിലകുറയും
Post

ജി.എസ്.ടി: ഗ്രാനൈറ്റ് ഉള്‍പ്പെടെ 177 ഉല്‍പ്പന്നങ്ങള്‍ക്ക് വിലകുറയും

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി ഘടനയില്‍ മാറ്റങ്ങള്‍ വരുത്തി ജി.എസ്.ടി കൗണ്‍സില്‍. ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് 177 ഇനങ്ങളുടെ ജി.എസ്.ടി 28 ശതമാനത്തില്‍ നിന്നും 18ശതമാനമായി കുറച്ചത്. ഗ്രാനൈറ്റ്, മേക്കപ്പ് സാധനങ്ങള്‍, ചോക്ലേറ്റ്, ച്യൂയിംഗം, അലക്കുപൊടി, ആഫ്റ്റര്‍ഷേവ് ലോഷന്‍, മാര്‍ബിള്‍, ഷേവിംഗ് സ്‌പ്രേ, ഷാംപൂ എന്നിവയ്ക്കാണ് പ്രധാനമായും വില കുറയുന്നത്. പുകയില ഉത്പ്പന്നങ്ങള്‍, സിഗരറ്റ്, സിമന്റ്, വാഷിംഗ് മെഷീന്‍, എയര്‍കണ്ടീഷനര്‍ റഫ്രിജറേറ്റര്‍, തുടങ്ങി 50 ഉത്പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതിതന്നെ നല്‍കണം.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 300 ശാഖകള്‍ പൂട്ടുന്നു
Post

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 300 ശാഖകള്‍ പൂട്ടുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് 200 മുതല്‍ 300വരെ ശാഖകള്‍ പൂട്ടുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാഖകളാണ് പൂട്ടുകയോ ശാഖകളുമായി ലയിപ്പിക്കുകയോ മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയോ ചെയ്യുന്നത്. 2017 മാര്‍ച്ചിലെ കണക്കുപ്രകാരം ബാങ്കിന് 6,937 ശാഖകളാണുള്ളത്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഒമ്പത് ശാഖകള്‍കൂടി തുറന്നു. അതേസമയം, സെപ്റ്റംബര്‍ ആയപ്പോള്‍ ആറ് ശാഖകള്‍ പൂട്ടുകയും ചെയ്തു. നിലവില്‍ ശാഖകളുടെ എണ്ണം 6,940ആണ്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മാനേജിങ്...

വാട്‌സ്ആപ്പിന് സമാനമായ ഫീച്ചറുകളൊരുക്കി പേടിഎം
Post

വാട്‌സ്ആപ്പിന് സമാനമായ ഫീച്ചറുകളൊരുക്കി പേടിഎം

മുബൈ: ഡിജിറ്റല്‍ പണമിടപാട് രംഗത്തെ പ്രമുഖരായ പേടിഎമ്മിലും പുതിയ ഫീച്ചറുകള്‍ കൊണ്ടുവരാന്‍ തയാറെടുക്കുകയാണ്. വാട്സ്ആപ്പിന് സമാനമായ ഫീച്ചറുകളാണ് പേടിഎം ആപ്ലിക്കേഷനിലും ഉണ്ടാവുക. ആളുകള്‍ക്ക് പരസ്പരം ചാറ്റ് ചെയ്യാനും പണമിടപാടുകള്‍ക്ക് റിക്വസ്റ്റ് ചെയ്യാനും കഴിയും. ആന്‍ഡ്രോയ്ഡ് ഐഒഎസ് തുടങ്ങിയ ഓപ്പറേഷന്‍ സിസ്റ്റങ്ങളില്‍ ഇത് ലഭ്യമാകും. വാട്സ്ആപ്പിന് സമാനമായ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സൗകര്യമാണ് പേടിഎം മെസേജിങ്ങിലുമുള്ളത്. ഒപ്പം തന്നെ തത്സമയം ലൊക്കേഷന്‍ വിവരങ്ങളും തെറ്റി അയക്കുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യവും പുതിയ പേടിഎം ആപ്പിലുണ്ടാവും. സാധാരണ...

ആമസോണ്‍ ഇന്ത്യയില്‍ മൂന്നു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം കൂടി നടത്താന്‍ തയാറെടുക്കുന്നു
Post

ആമസോണ്‍ ഇന്ത്യയില്‍ മൂന്നു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം കൂടി നടത്താന്‍ തയാറെടുക്കുന്നു

വാഷിംഗ്ടണ്‍: ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണ്‍ ഇന്ത്യയില്‍ മൂന്നു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം കൂടി നടത്താന്‍ തയാറെടുക്കുന്നു. ഇതോടെ കമ്പനിയുടെ ഇന്ത്യയിലെ നിക്ഷേപം അഞ്ചു കോടിയാകും. യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് വിതരണ ചടങ്ങിനിടെയാണ് ആമസോണ്‍ മേധാവി ജെഫ് ബെസോസ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നാണ് ജെഫ് ബെസോസും, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപകന്‍ ദിലീപ് സാംഗ്‌വിയും പുരസ്‌കാരം ഏറ്റുവാങ്ങിയത്. 45,000ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായതിനുള്ള അംഗീകാരമായാണു താന്‍ ഇതിനെ കാണുന്നതെന്ന് പുരസ്‌കാരം സ്വീകരിച്ച...

ക്രൂഡ് ഓയില്‍ വില ചര്‍ച്ച ഫലം കണ്ടില്ല: യോഗത്തില്‍ ഇറാന്‍ വിട്ടുനിന്നു
Post

ക്രൂഡ് ഓയില്‍ വില ചര്‍ച്ച ഫലം കണ്ടില്ല: യോഗത്തില്‍ ഇറാന്‍ വിട്ടുനിന്നു

ദോഹ:   ദോഹയില്‍ ക്രൂഡ് ഓയില്‍ വില സംബന്ധിച്ച പത്തുമണിക്കൂറിലെറെ നീണ്ട ചര്‍ച്ചകള്‍ക്ക് ഉല്‍പാദന നിയന്ത്രണത്തില്‍ ധാരണയിലെത്താന്‍ കഴിഞ്ഞില്ല. ഒപെക്, ഒപെക് ഇതര രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നും തീരുമാനത്തിലെത്താന്‍ സമയം വേണമെന്നും ഒപെക് പ്രസിഡന്റ് കൂടിയായ ഖത്തര്‍ ഊര്‍ജമന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലാഹ് അല്‍ സാദ പറഞ്ഞു. ഇറാന്റെ നിലപാടിനെ അംഗീകരിക്കുന്നു. എന്നാല്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള പ്രധാന ഉല്‍പാദകര്‍ തീരുമാനത്തെ അനുകൂലിച്ചെങ്കിലേ നിയന്ത്രണം ഫലപ്രദമാകൂവെന്ന് അല്‍ സാദ പറഞ്ഞു.ഉല്‍പാദക രാജ്യങ്ങള്‍ വീണ്ടും ജൂണില്‍...