ത്രിപുരയില്‍ ബിജെപി അധികാരത്തിലേയ്ക്ക്‌

ത്രിപുരയില്‍ ബിജെപി അധികാരത്തിലേയ്ക്ക്‌

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി തരംഗം. ഭരണകക്ഷിയായിരുന്ന സിപിഎമ്മി നെ പിന്തള്ളി ബിജെപി അധികാരത്തിലേക്ക് മുന്നേറുകയാണ് ത്രിപുരയില്‍. ഇവിടെ ഒരു ഘട്ടത്തിലും ഒരു സീറ്റ് പോലും നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല എന്നുള്ളതും ശ്രദ്ധേയമാണ്. ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമാണ് ബിജെപി കൊയ്തത്.

ത്രിപുരയില്‍ 42 സീറ്റുകളില്‍ ബിജെപി മുന്നേറുമ്പോള്‍ 16 സീറ്റുകളിലേക്ക് മാത്രമായി സിപിഐഎം ചുരുങ്ങുകയാണ്. ചരിത്രത്തിലാദ്യമായി സിപിഎഎമ്മും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ പോരാട്ടത്തിനാണ് ത്രിപുര സാക്ഷിയായത്. 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്.

Facebook Comments