വൈദികന് നേരെയുണ്ടായത് കരുതിക്കൂട്ടിയുള്ള ആക്രമണം

വൈദികന് നേരെയുണ്ടായത് കരുതിക്കൂട്ടിയുള്ള ആക്രമണം

കൊച്ചി: മലയാറ്റൂര്‍ റെക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് കപ്യാര്‍ നടത്തിയതെന്ന് പൊലീസ്. വൈദികനെ കൊലപ്പെടുത്തണമെന്ന ഉദ്യേശത്തോടെയാണ് പ്രതി എത്തിയതെന്നും പൊലീസ് പറയുന്നു.
കുരിശുമുടിയുടെ ആറാം സ്ഥാനത്തുവച്ചാണ് ഫാദര്‍ സേവ്യറുമായി കപ്യാര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പെട്ടതും ആക്രമിക്കുന്നതും. വയറ്റില്‍ കുത്താനുള്ള ശ്രമം പാളിയപ്പോഴാണ് പ്രതി ജോണി തുടയില്‍ കുത്തിയതെന്നും പൊലീസ് പറയുന്നു.
വൈദികനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ ഇന്നലെയാണ് പൊലീസ് കണ്ടെത്തിയത്.
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള മനോവിഷത്തിലാണ് ഫാദര്‍ക്കുനേരെ അക്രമം നടത്തിയതെന്ന് ജോണി മൊഴി നല്‍കിയിട്ടുണ്ട്.

Facebook Comments