ബിജെപി നേതാക്കളെ വിമര്‍ശിച്ച് തോമസ് ഐസക്കിന്‌റെ ഫേസ്ബുക്ക് പോസ്റ്റ്

ബിജെപി നേതാക്കളെ വിമര്‍ശിച്ച് തോമസ് ഐസക്കിന്‌റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്താന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ് ബിജെപി നേതാക്കളെന്ന് തോമസ് ഐസക്ക്.

രാജ്യത്തിന്റെ അന്തസു കപ്പലു കയറ്റിയ അനേകം വിഡ്ഢിത്തരങ്ങളുടെ ഗണത്തിലേയ്ക്കാണ് കേന്ദ്ര മാനവശേഷി വകുപ്പു സഹമന്ത്രി സത്യപാല്‍ സിംഗിന്റെ സമീപകാല പ്രസ്താവനകള്‍ ഇടം പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂട്ടന്‍ കണ്ടുപിടിക്കുന്നതിനും വളരെക്കാലം മുമ്പേ ചലനനിയമങ്ങള്‍ ക്രോഡീകരിച്ച ചില മന്ത്രങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നു എന്നാണ് സത്യപാല്‍ സിംഗിന്റെ പുതിയ പ്രസ്താവന. ലോകത്തിനു മുന്നില്‍ ഇന്ത്യയെ അപമാനിക്കുക മാത്രമല്ല മറിച്ച് നൂറ്റാണ്ടുകള്‍ പുറകിലേക്ക് വലിച്ചിടുകയാണ് ഇവരെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

Facebook Comments