ഷുഹൈബ് വധത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ഷുഹൈബ് വധത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പാലയോട് സ്വദേശി സംഗീതാണ് അറസ്റ്റിലായത്. കൊലപാതകത്തിന്‌റെ ഗൂഢാലോചനയില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. കഴിഞ്ഞ ദിവസം രണ്ട് പേര്‍ കൂടി അറസ്റ്റിലായിരുന്നു.

കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന സംഗീതിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്.

ഷുഹൈബിനെ കൊലപ്പെടുത്തിയ ആയുധങ്ങള്‍ ഒളിപ്പിച്ച സഞ്ജയ്, ഷുഹൈബ് തട്ടുകടയില്‍ ഉണ്ടെന്ന വിവരം കൊലയാളി സംഘത്തിന് കൈമാറിയ രജത് എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളിയാണ് സംഗീത്.

Facebook Comments