നീരവ് മോദിയുടെ കോലം കത്തിച്ച് ഹോളി ആഘോഷം

നീരവ് മോദിയുടെ കോലം കത്തിച്ച് ഹോളി ആഘോഷം

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിപ്പ് നടത്തിയ ശേഷം നാടുവിട്ട നീരവ് മോദിയുടെ കോലം കത്തിച്ച് മുംബൈയിലെ വേര്‍ളി ചൗള നിവാസികള്‍. ഇന്നലെ രാത്രിയാണ് 50 അടി ഉയരമുള്ള നീരവ് മോദിയുടെ കോലം ചൗള നിവാസികള്‍ കത്തിച്ചത്.

കോളനി നിവാസികളെല്ലാം ഒരുമിച്ചാണ് നീരവിന്‌റെ കോലം നിര്‍മ്മിച്ചത്. നീരവ് മോദിയെ തിരികെ രാജ്യത്ത് കൊണ്ടു വന്ന് തട്ടിപ്പ് നടത്തിയ പണം മുഴുവന്‍ പിടിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കോളനി നിവാസികളുടെ വ്യത്യസ്തമായ പ്രതിഷേധം.

 

Facebook Comments