ഛത്തീസ്ഗഡില്‍ പത്ത് നക്‌സലുകളെ വധിച്ചു

ഛത്തീസ്ഗഡില്‍ പത്ത് നക്‌സലുകളെ വധിച്ചു

ബിജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാസേന പത്ത് നക്‌സലുകളെ വധിച്ചു. തെലങ്കാന പൊലീസും ഛത്തീസ്ഗഡ് പൊലീസും ചേര്‍ന്നു നടത്തിയ നീക്കത്തിലൂടെയാണ് നക്‌സലുകളെ വധിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചയോടെ നടന്ന ആക്രമണത്തില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ മുതിര്‍ന്ന മവോയിസ്റ്റ് നേതാവ് ഹരി ഭൂഷണ്‍ ഉള്‍പ്പെട്ടതായും സംശയം ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം കൊല്ലപ്പെട്ട നക്‌സലുകലുടെ മൃതദേഹങ്ങള്‍ തെലങ്കാനയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Facebook Comments