മധുവിന്‌റെ കുടുംബത്തെ മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു

മധുവിന്‌റെ കുടുംബത്തെ മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മദുവിന്രെ കുടുംബത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. മധുവിന്‌റെ അമ്മയും സഹോദരിയുമായി മുഖ്യമന്ത്രി സംസാരിച്ചു.

പ്രതികള്‍ക്ക ജാമ്യം അനുവദിക്കരുതെന്ന് മധുവിന്‌റെ കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കേസില്‍ പരമാവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മധുവിന് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ ല്ലൊം ചെയ്തിട്ടുണ്ടെന്നും തുടര്ഡന്നും സര്‍ക്കാരിന്‌റെ സഹകരണം പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

മധുവിന്‌റെ പേരില്‍ സാമുഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യജ പ്രചരണങ്ങള്‍ തടയാന്‍ നടപടികളെടുക്കണമെന്ന് മധുവിന്‌റെ കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കുടുംബം നല്‍കിയ പരാതി മുഖ്യമന്ത്രി ഏറ്റുവാങ്ങി. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ആരോഗ്യമന്ത്രി കെകെ ശൈലജ, എംബി രാജേഷ് എംപി എന്നിവരും മുഖ്യമന്ത്രിയ്ക്കൊപ്പം സംഘത്തിലുണ്ടായിരുന്നു.

Facebook Comments