പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു; ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി

പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു; ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി

തിരുവനന്തപുരം: പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു. ഭക്തലക്ഷങ്ങൾ  ദീപം തങ്ങളൊരുക്കിയ അടുപ്പുകളിലേക്കു പകർന്നതേ‌ാടെ ആറ്റുകാൽ അമ്മയ്ക്കു പൊങ്കാല സമർപ്പണത്തിനു തുടക്കമായി.

കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേർന്ന 10.15നാണ് അടുപ്പുവെട്ടു നടന്നത്. രാവിലെ 9.45നു ക്ഷേത്രത്തിൽ ശുദ്ധ പുണ്യാഹ ചടങ്ങുകൾ നടന്നു. തുടർന്നു തോറ്റംപാട്ടിനു പിന്നാലെ ക്ഷേത്രംതന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്നു മേൽശാന്തി വാമനൻ നമ്പൂതിരിക്കു കൈമാറി.

Facebook Comments