ചികിത്സ കിട്ടാതെ മുരുകന്‌റെ മരണം: ഡോക്ടര്‍മാരോട് വിശദീകരണം ചോദിച്ച് സര്‍ക്കാര്‍

ചികിത്സ കിട്ടാതെ മുരുകന്‌റെ മരണം: ഡോക്ടര്‍മാരോട് വിശദീകരണം ചോദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരോട് സര്‍ക്കാര്‍ വിശദീകരണം തേടി. സംഭവ ദിവസം ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പരിക്കറ്റ മുരുകനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച ദിവസം ഡ്യുട്ടിയിലുണ്ടായിരുന്ന ഡോ.വി.ശ്രീകാന്ത്, ജൂനിയര്‍ റസിഡന്‌റ് ഡോ.പാട്രിക് പോള്‍ എന്നിവരോടാണ് ആരോഗ്യവകുപ്പ് വിശദീകരണം തേടിയത്.
ഡോ.പാട്രിക് ഡ്യൂട്ടി നഴ്സിനൊപ്പം ആംബുലന്‍സിലെത്തി കണ്ടെങ്കിലും അത് ആശുപത്രി രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ല. മുരുകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള തുടര്‍നടപടികള്‍ ഉണ്ടായില്ല എന്നിവയാണ് ഡോ.പാട്രിക്കിന്‌റെ വീഴ്ചയായി കണക്കാക്കുന്നത്.

മുരുകന്റെ ഗുരുതരാവസ്ഥ അറിയിച്ചിട്ടും ഡ്യൂട്ടി മെഡിക്കല്‍ ഓഫിസറായിരുന്ന ഡോ.ശ്രീകാന്ത് മുരുകനെ കണ്ടില്ല. മരുകന്‍ ചികില്‍സ തേടിയത് ആശുപത്രി രേഖകളിലുമാക്കിയില്ലെന്നാണ് ശ്രീകാന്തിന്റെ വീഴ്ചകളായി കണ്ടെത്തിയിരിക്കുന്നത്. ഇരുവരും ഉടന്‍ വിശദീകരണം നല്‍കണമെന്നാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.

Facebook Comments