മാണിയുടെ ഇടതുമുന്നണി പ്രവേശനത്തില്‍ നിലപാട് കടുപ്പിച്ച് കാനം രാജേന്ദ്രന്‍

മാണിയുടെ ഇടതുമുന്നണി പ്രവേശനത്തില്‍ നിലപാട് കടുപ്പിച്ച് കാനം രാജേന്ദ്രന്‍

മലപ്പുറം: കെ.എം മാണിയുടെ ഇടതുമുന്നണി പ്രവേശനത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാണിയ്‌ക്കെതിരായ സമരത്തിന്‌റെ ഉത്പന്നമാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. മാണിയുടെ കാര്യത്തില്‍ ഇപ്പോള്‍ നിലപാട് മാറ്റേണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എല്‍ഡിഎഫില്‍ പുതിയ കക്ഷിയെ എടുക്കാന്‍ ഒരു കക്ഷി മാത്രം തീരുമാനിച്ചാല്‍ പോരെന്നും മുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Facebook Comments