വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് വിവരം; കേന്ദ്ര വഖഫ് ബോര്‍ഡ് അംഗത്തിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് വിവരം; കേന്ദ്ര വഖഫ് ബോര്‍ഡ് അംഗത്തിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കാസര്‍കോട്: കേന്ദ്ര വഖഫ് ബോര്‍ഡ് അംഗത്തിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് കാസര്‍കോട് സ്വദേശി ബി.എം. ജമാലിന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്. പാലക്കുന്ന് തിരുവക്കോളിയിലെ വീട്ടിലാണ് പരിശോധന.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ജമാലിന്റെ സ്വന്തം വസതിയിലും, സമീപത്തെ കുടുംബ വീട്ടിലും, ഔട്ട്ഹൗസിലുമാണ് പരിശോധന നടക്കുന്നത്. മുന്‍ സംസ്ഥന വഖഫ് ബോര്‍ഡ് അംഗവുമായിരുന്നു ജമാല്‍.

Facebook Comments